• HOME
  • »
  • NEWS
  • »
  • life
  • »
  • Prince Charles | പോകുന്നിടത്തെല്ലാം സ്വന്തം കിടക്കയും ടോയ്‌ലറ്റും കൊണ്ടുപോകുന്ന രാജകുമാരൻ; വെളിപ്പെടുത്തലുമായി പുസ്തകം

Prince Charles | പോകുന്നിടത്തെല്ലാം സ്വന്തം കിടക്കയും ടോയ്‌ലറ്റും കൊണ്ടുപോകുന്ന രാജകുമാരൻ; വെളിപ്പെടുത്തലുമായി പുസ്തകം

ചാൾസ് രാജകുമാരൻ താൻ പോകുന്നിടത്തെല്ലാം തന്റെ കിടക്ക, ടോയ്‌ലറ്റ്, ടോയ്‌ലറ്റ് പേപ്പറുകൾ, പെയിന്റിംഗുകൾ എന്നിവയെല്ലാം കൊണ്ടുപോകുമെന്ന് രസകരമായ റിപ്പോർട്ട്.

REUTERS/Peter Nicholls (File Photo)

REUTERS/Peter Nicholls (File Photo)

  • Share this:
    ചാൾസ് രാജകുമാരൻ (Prince Charles) താൻ പോകുന്നിടത്തെല്ലാം തന്റെ കിടക്ക, ടോയ്‌ലറ്റ്, ടോയ്‌ലറ്റ് പേപ്പറുകൾ, പെയിന്റിംഗുകൾ എന്നിവയെല്ലാം കൊണ്ടുപോകുമെന്ന് രസകരമായ റിപ്പോർട്ട്. അടുത്തിടെ പുറത്തിറങ്ങിയ 'ദി പാലസ് പേപ്പേഴ്‌സ്: ഇൻസൈഡ് ദി ഹൗസ് ഓഫ് വിൻഡ്‌സർ - ദി ട്രൂത്ത് ആൻഡ് ദി ടർമോയിൽ' (The Palace Papers: Inside The House Of Windsor – The Truth and The Turmoil) എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. ടിന ബ്രൗൺ (Tina Brown) രചിച്ച ഈ പുസ്തകത്തിൽ രാജകുടുംബത്തിന്റെ ജീവിതത്തെക്കുറിച്ച് രസകരമായ കാര്യങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്.

    ഒരു യാത്രക്കിടെ, രാജകുമാരൻ എത്തേണ്ടതിനും ഒരു ദിവസം മുൻപേ, അദ്ദേഹത്തിന്റെ ഓർത്തോപീഡിക് ബെഡ്, ലാവറ്ററി സീറ്റ്, ക്ലീനക്സ് വെൽവെറ്റ് ടോയ്‌ലറ്റ് പേപ്പർ, സ്കോട്ടിഷ് ലാൻഡ്സ്കേപ്പുകൾ ഉള്ള ചിത്രങ്ങൾ എന്നിവ സ്ഥലത്തെത്തിക്കാൻ ഒരു ട്രക്ക് തന്നെ ഉപയോഗിച്ചിരുന്നുവെന്നും ബ്രൗൺ പുസ്തകത്തിൽ പറയുന്നു. ചാൾസ് രാജകുമാരന്റെ വിശ്വസ്തനും മുൻ വാലറ്റുമായ മൈക്കൽ ഫോസെറ്റാണ് ഇക്കാര്യങ്ങളെല്ലാം ക്രമീകരിച്ചതും തയ്യാറെടുപ്പുകൾ നടത്തിയതും.

    തന്റെ യാത്രകളിൽ കഴിക്കുന്ന ഭക്ഷണത്തിലും ഒരുപാട് ശ്രദ്ധ ചെലുത്തുന്ന ആളാണ് ചാൾസ് രാജകുമാരൻ എന്നും ഇഷ്ടപ്പെട്ട വിഭവങ്ങളുടെ ലിസ്റ്റ് അദ്ദേഹം തയ്യാറാക്കിയിരുന്നെന്നും ബ്രൗൺ പറയുന്നു. ഈ ലിസ്റ്റിൽ മാറ്റമില്ലാതെ തുടരുന്ന ഒരു ഇനം ഉണ്ടായിരുന്നു. ചാൾസ് രാജകുമാരൻ സ്വന്തം ഗ്ലാസിൽ കുടിക്കുന്ന പ്രീ-മിക്‌സ്ഡ് മാർട്ടിനി ഡ്രിങ്ക് ആയിരുന്നു അത്.

    ബ്രിട്ടീഷ് രാജവാഴ്ചയുടെ അവസാനത്തെ 25 വർഷത്തെ ചരിത്രം ടിന ബ്രൗൺ തന്റെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ഡയാന സ്പെൻസർ എന്ന യുവതി രം​ഗപ്രവേശം ചെയ്തതു മുതൽ വെയിൽസ് രാജകുമാരിയായി മാറിയതു വരെയുള്ള സംഭവങ്ങളെല്ലാം പുസ്തകത്തിലുണ്ട്. പെൻഗ്വിൻ പ്രസിദ്ധീകരിച്ച പുസ്തകം ഏപ്രിൽ 26 നാണ് പുറത്തിറങ്ങിയത്.

    എലിസബത്ത് രാജ്ഞിയുടെ ജീവിതത്തിലെ വ്യത്യസ്തമായ സംഭവങ്ങൾ കോർത്തിണക്കിയുള്ള പുസ്തകത്തിൻെറ പുതിയ പതിപ്പും പുറത്തിറങ്ങാൻ പോകുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 'ദി അദർ സൈഡ് ഓഫ് ദി കോയിൻ: ദി ക്യൂൻ, ദി ഡ്രസ്സർ ആൻറ് ദി വാർഡ‍്‍റോബ്' ( The Other Side of The Coin: The Queen, The Dresser, And The Wardrobe) എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പാണ് വരുന്നത്. രാജ്ഞിയുടെ അടുത്ത സഹായിയായ ഏഞ്ചല കെല്ലിയാണ് പുസ്തകം രചിച്ചത്. 2019-ലാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. കഴിഞ്ഞ 30 വ‍ർഷമായി രാജ്ഞിയുടെ വലംകൈയ്യായി ഏഞ്ചല കെല്ലി ബക്കിങ്ഹാം പാലസിലുണ്ട്. പ്രധാനമായി എലിസബത്ത് രാ‍ജ്ഞിയുടെ വസ്ത്രധാരണത്തിലും ആഭരണങ്ങളുടെയും മറ്റും കാര്യത്തിലും മേൽനോട്ടം വഹിക്കുന്നയാളാണ് കെല്ലി. കോവിഡ് 19 ലോക്ക‍്‍ഡൗൺ കാലത്ത് രാജ്ഞി എങ്ങനെയാണ് ജീവിതം ചെലവഴിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പുതിയ പുസ്തകത്തിലുണ്ട്.
    Published by:Naveen
    First published: