HOME » NEWS » Life » PRINCESS DIANA WEDDING DRESS FROM 1981 TO GO ON PUBLIC DISPLAY AFTER 25 YEARS GH

ഡയാന രാജകുമാരിയുടെ 1981ലെ വിവാഹ വസ്ത്രം 25 വർഷത്തിന് ശേഷം വീണ്ടും പ്രദർശിപ്പിക്കുന്നു

1995ൽ മാധ്യമപ്രവർത്തകൻ മാർട്ടിൻ ബാഷിർ ഡയാന രാജകുമാരിയുമായി നടത്തിയ ഒരു അഭിമുഖം വലിയ ചർച്ചയായിരുന്നു.

News18 Malayalam | news18
Updated: April 30, 2021, 11:38 AM IST
ഡയാന രാജകുമാരിയുടെ 1981ലെ വിവാഹ വസ്ത്രം 25 വർഷത്തിന് ശേഷം വീണ്ടും പ്രദർശിപ്പിക്കുന്നു
Wedding dress diana
  • News18
  • Last Updated: April 30, 2021, 11:38 AM IST
  • Share this:
ചില ആളുകൾ മരണത്തിനു ശേഷവും നമ്മുടെ ഓർമ്മകളിൽ തന്നെ ഒരുപാട് കാലം ജീവിക്കും. അത്തരം അനശ്വരമായ ഓർമ്മകളാണ് ആളുകൾക്ക് ഡയാന രാജകുമാരിയെ കുറിച്ചുള്ളത്. അവരെ ഇഷ്ടപ്പെട്ടിരുന്ന ആളുകളുടെ മനസ്സിൽ അവരെക്കുറിച്ചുള്ള ഓർമ്മകൾക്ക് ഇപ്പോഴും പഴക്കം വന്നിട്ടില്ല. ഡയാനയുടെ ഫാഷ൯ സമവാക്യങ്ങളും അതിനായി രാജനിയമങ്ങൾ വരെ ലംഘിക്കുന്നതുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. രാജകുമാരി ധരിച്ച വസത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് ഒരുപക്ഷേ തന്റെ വിവാഹ സുദിനത്തിൽ ധരിച്ച ടഫേറ്റ ഡ്രസ്സാവും.

ബ്രിട്ടീഷ് ഫാഷൻ ഡിസൈനർമാരായ ഡേവിഡും എലിസബത്ത് ഇമ്മാനുവേലുമായിരുന്നു ഈ മനോഹരമായ ഡ്രസ് ഡിസൈൻ ചെയ്തിരുന്നത്. 1981ൽ വെയ്ൽസ് രാജകുമാരനായ പ്രിൻസ് ചാൾസുമായുള്ള തന്റെ വിവാഹ ദിവസമാണ് ഡയാന രാജകുമാരി ഈ തൂവെള്ള വസ്ത്രം ധരിച്ചത്. മനോഹരമായ ഈ വസ്ത്രം അതിന്റെ ഫാഷൻ എന്നതിലപ്പുറം റോയൽ കോഡുകൾ ലംഘിച്ചു എന്ന കാരണത്താലും വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ വസത്രത്തിന്റെ നീളം (ടെയിൻ) കൊണ്ടാണ് അത് ഡ്രസ് കോഡ് നിയമങ്ങൾ തെറ്റിച്ചത്. ബ്രിട്ടീഷ് രാജകീയ ചരിത്രത്തിൽ ഇതുവരെ ആരും ഇത്ര നീളം കൂടിയ വസ്ത്രങ്ങൾ പിൽക്കാലത്തും ധരിച്ചിട്ടില്ല.

RTPCR പരിശോധന നിരക്ക് കുറയ്ക്കാതെ സ്വകാര്യ ലാബ്; ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ലാബ് അധികൃതർ

ചരിത്രപരമായ ഈ വസ്ത്രം ഉടൻ തന്നെ ലണ്ടനിലെ കെൻസിങ്ടൺ പാലസിൽ പ്രദർശനത്തിനെത്തുകയാണ്. ഏകദേശം 25 വർഷങ്ങൾക്ക് ശേഷമാണ് ഈ വിവാദ വസ്ത്രം കാണാനുള്ള അവസരം പൊതുജനങ്ങൾക്ക് ലഭിക്കുന്നത്. 1995ൽ കെൻസിങ്ടൺ കൊട്ടാരത്തിൽ തന്നെ ഈ ഗൗൺ പ്രദർശിപ്പിച്ചിരുന്നു. 25 അടിയാണ് ഡയാന രാജകുമാരിയുടെ ഈ ഐകോണിക് വസ്ത്രത്തിന്റെ നീളം. സെന്റ് പോൾ കത്തീഡ്രലിന്റെ ഇടനാഴിയുടെ അത്രയും ദൈർഘ്യമുണ്ട് അതിന്.

KV Anand Passes Away | സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു; ഓർമയാകുന്നത് തേന്മാവിൻ കൊമ്പത്തിന്റെ ക്യാമറാമാൻ

ഡയാനയുടെ ഈ വസ്ത്രം അവരുടെ മക്കളായ ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ് വില്യം രാജകുമാരനും ഡ്യൂക് ഓഫ് സസക്സ് ഹാരി രാജകുമാരനും ലോണിനെടുത്തുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. ലോകത്തിലെ തന്നെ വിവാഹ ചരിത്രത്തിൽ ഏറ്റവും പ്രശസ്തമായ വസ്ത്രമാണിത്. ഇതിന്റെ നടുവിൽ ഒരു ബോഡിസ് ഉണ്ട്. കൂടാതെ ഇരുവശങ്ങളിലേക്കുമായി ഭർത്താവിന്റെ അമ്മൂമ്മയായ മേരി രാജ്ഞി ഉപയോഗിച്ച കരിക്മാക്രോസ് ലെയ്സും ഘടിപ്പിച്ചിട്ടുണ്ട്.

1997ലാണ് ഒരു കാറപകടത്തില്‍ ഡയാന രാജകുമാരി മരിക്കുന്നത്. 'ജനങ്ങളുടെ രാജകുമാരി'യുടെ അകാലവിയോഗം രാജ്യത്തെ ജനങ്ങളെ പിടിച്ചുലച്ചു. മരുമകൾക്ക് ആദരം അർപ്പിച്ച് എലിസബത്ത് രാജ്ഞി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. ഡയാനയുടെ ശവപേടകത്തിന് മുന്നിൽ രാജ്ഞി പരസ്യമായി തലകുമ്പിട്ട് ആദരം അർപ്പിക്കുകയും ചെയ്തിരുന്നു.

1995ൽ മാധ്യമപ്രവർത്തകൻ മാർട്ടിൻ ബാഷിർ ഡയാന രാജകുമാരിയുമായി നടത്തിയ ഒരു അഭിമുഖം വലിയ ചർച്ചയായിരുന്നു. ഗർഭാനന്തര വിഷാദം, ബുളിമിയ (ഭക്ഷണരീതിയുമായി ബന്ധപ്പെട്ട ഒരു തരം വൈകല്യം), എപ്പോഴും ശ്രദ്ധാകേന്ദ്രമായി നിൽക്കേണ്ടി വരുന്നതിന്‍റെ സമ്മർദ്ദം, ചാൾസ് - കാമില ബന്ധം തുടങ്ങി തന്‍റെ പല പ്രശ്നങ്ങളും ഈ അഭിമുഖത്തിൽ ഡയാന വെളിപ്പെടുത്തി. ഈ അഭിമുഖത്തിന് പിന്നാലെ ചാൾസ് - ഡയാന വിവാഹമോചനത്തിന് രാജ്ഞി ഉത്തരവിട്ടു.
Published by: Joys Joy
First published: April 30, 2021, 11:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories