• HOME
 • »
 • NEWS
 • »
 • life
 • »
 • Heat Wave | ഉഷ്‌ണതരംഗത്തെ സൂക്ഷിക്കുക; കടുത്ത ചൂടിൽ നിന്നും രക്ഷ നേടാൻ ഫലപ്രദമായ ചില മാർഗങ്ങൾ

Heat Wave | ഉഷ്‌ണതരംഗത്തെ സൂക്ഷിക്കുക; കടുത്ത ചൂടിൽ നിന്നും രക്ഷ നേടാൻ ഫലപ്രദമായ ചില മാർഗങ്ങൾ

ഉഷ്‌ണതരംഗം കൂടുന്ന സാഹചര്യത്തിൽ ചൂട് കാരണമുള്ള തളർച്ച അല്ലെങ്കിൽ സ്ട്രോക്ക് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്.

Image: News 18

Image: News 18

 • Share this:
  കാലാവസ്ഥയിൽ (Weather) ഉണ്ടായ മാറ്റം ജനജീവിതത്തെ വളരെയധികം ബാധിച്ചിരിക്കുകയാണ്. വേനൽക്കാല മഴ കുറഞ്ഞ സാഹചര്യത്തിൽ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ് (Summer). ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് പകൽ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മഹാരാഷ്ട്രയുടെ (Maharashtra) ചില ഭാഗങ്ങളിൽ മെർക്കുറി നില ഉയരുന്നതിനാൽ മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവയുൾപ്പെടെ ആറ് ജില്ലകളിൽ ഉഷ്ണതരംഗത്തിന് (Heatwave) സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (Indian Meteorological Department, IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

  നിരവധി ദിവസം നീണ്ടുനിൽക്കുന്ന ഉഷ്ണതരംഗം അമിതമായ ചൂടിനു കാരണമാകുന്നു. അസാധാരണമായ ഈ ചൂട് ജനങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും. ഉഷ്‌ണതരംഗം കൂടുന്ന സാഹചര്യത്തിൽ ചൂട് കാരണമുള്ള തളർച്ച അല്ലെങ്കിൽ സ്ട്രോക്ക് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ഉയർന്ന താപനില നിയന്ത്രിക്കാൻ ശരീരത്തിന് കഴിയാതെ വന്നാൽ ബോധക്ഷയം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇതുകൂടാതെ നിർജ്ജലീകരണം, പൊള്ളൽ, തലവേദന, അസ്വസ്ഥത, അലസത, തളർച്ച തുടങ്ങിയവയ്ക്കും ഉഷ്‌ണതരംഗം കാരണമാകാം.

  ഇത്തരം സാഹചര്യത്തിൽ ഉഷ്ണ തരംഗത്തിൽ നിന്ന് നമ്മൾ സ്വയം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിന് ആദ്യമായി നിങ്ങളുടെ വീട്ടിൽ നിന്ന് ആവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും വേണ്ട മുൻ കരുതലുകൾ സ്വീകരിക്കുകയും ചെയ്യണം. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം പ്രകാരം ആളുകൾ പകൽ സമയത്തെ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രമിക്കണം. പ്രത്യേകിച്ച് ഉച്ചക്ക് 12 നും 3 നും ഇടയിൽ വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കുക. അത് ചർമത്തിലെ പൊള്ളലിനും സ്‌ട്രോക്കിനും മറ്റ് ആരോഗ്യപ്രശ്ങ്ങൾക്കും കാരണമായേക്കാം.

  Also read- Summer Drinks | ഉഷ്ണം അകറ്റാം; ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യാം; വേനൽക്കാലത്ത് കുടിക്കേണ്ട പാനീയങ്ങൾ

  പകൽ സമയത്ത് പുറത്തുപോകേണ്ടി വരുന്ന സാഹചര്യത്തിൽ ശരീരോഷ്മാവ് ഉയർത്തുന്ന ജോലികൾ ചെയ്യാതിരിക്കാൻ ശ്രമിക്കണം. ദാഹിക്കുമ്പോൾ കാർബണേറ്റഡ് അടങ്ങിയ പാനീയങ്ങൾ, ചൂടുള്ള ചായ, കാപ്പി എന്നിവയ്ക്ക് പകരം നാരങ്ങാ നീര്, ജ്യൂസുകൾ, ഒആർഎസ്, കരിക്കിൻ വെള്ളം തുടങ്ങിയ പാനീയങ്ങൾ കുടിക്കാൻ ശ്രമിക്കണം. ചൂട് കാരണം ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നതിനാൽ ഈ ആരോഗ്യകരമായ പാനീയങ്ങൾ കഴിച്ചുകൊണ്ട് ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്.

  പുറത്തിറങ്ങുന്ന സമയങ്ങളിൽ സൂര്യരശ്മികളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ ഒരു കുടയോ ടവലോ തൊപ്പിയോ കരുതുകയും പരമാവധി തണലുള്ള ഭാഗത്തുകൂടി സഞ്ചരിക്കാൻ ശ്രമിക്കുകയും ചെയ്യണം. അമിതമായ ചൂട് ശരീരത്തിലേൽക്കാതിരിക്കാനും വിയർപ്പ് നന്നായി ആഗിരണം ചെയ്യുന്നതിനും അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ഇവ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു.

  Also read- Watermelon | തണ്ണിമത്തൻ അത്ര നിസാരക്കാരനല്ല; വേനൽക്കാലത്ത് ദാഹം അകറ്റുക മാത്രമല്ല ഹൃദയത്തെ വരെ സംരക്ഷിക്കും

  വീട്ടിൽ എയർ കണ്ടീഷണർ ഇല്ലെങ്കിൽ വിഷമിക്കേണ്ട. പകരം ശരീരത്തിൽ ഇടക്കിടക്ക് തണുത്ത വെള്ളം തളിക്കുകയോ അല്ലെങ്കിൽ ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കുളിയ്ക്കുകയോ ചെയ്യുക. മുറി തണുപ്പിക്കാൻ ഷെയ്‌ഡുകളോ കർട്ടനുകളോ ഉപയോഗിക്കുകയും മുറിയിൽ വായുസഞ്ചാരം നിലനിർത്തുന്നതും ചൂടിൽ നിന്നും കുറെയൊക്കെ ആശ്വാസം നൽകാൻ സഹായിക്കും.
  Published by:Naveen
  First published: