കൊറോണ കാലത്ത് കുട്ടികളുടെ വെക്കേഷൻ എങ്ങനെ?

Vacation in Corona season | കൊറോണ വെക്കേഷൻ കാലത്ത് കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച മാർഗനിർദേശം നൽകുകയാണ് പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ. സി.ജെ ജോൺ.

News18 Malayalam | news18-malayalam
Updated: March 16, 2020, 9:16 AM IST
കൊറോണ കാലത്ത് കുട്ടികളുടെ വെക്കേഷൻ എങ്ങനെ?
parenting
  • Share this:
കോറോണ വൈറസ് ഭീതിയിലാണ് നാടും നഗരവും. ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്ക് വെക്കേഷൻ അപ്രതീക്ഷിതമായി നേരത്തെയാകുകയും ചെയ്തു. മറ്റുള്ളവർക്കും രണ്ടാഴ്ചയ്ക്കുള്ളിൽ പരീക്ഷ പൂർത്തിയായി വെക്കേഷൻ തുടങ്ങി. സാധാരണഗതിയിൽ വെക്കേഷൻ കാലത്ത് കുട്ടികളെ പാഠ്യേതരപ്രവർത്തനങ്ങൾക്കുള്ള ക്യാംപുകളിലേക്കാണ് മാതാപിതാക്കൾ അയയ്ക്കുക. എന്നാൽ ഈ കൊറോണ കാലത്ത് ക്യാംപുകൾ ഒന്നും തന്നെയില്ല. ഈ സമയത്ത് കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച മാർഗനിർദേശം നൽകുകയാണ് പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ. സി.ജെ ജോൺ.

ഇതിൽ എഴുതാൻ പോകുന്നത് പിള്ളേരുടെ കോവിഡ് വെക്കേഷൻ കാര്യങ്ങളാണ് .ഏഴാം ക്‌ളാസ്സ്‌ വരെയുള്ള കുട്ടികൾ കാലം തെറ്റി വന്ന അവധിക്കാലത്തിന്റെ പിടിയിലാണിപ്പോൾ. മാതാപിതാക്കൾ റെഡിയല്ല. ഈ പിള്ളേരെ വിടാനുള്ള അവധിക്കാല ക്യാമ്പുകളും പരിശീലന കളരികളും കളിയിടങ്ങളുമൊക്കെ കോവിഡ് ഭീഷണിയിൽ അടഞ്ഞിരിക്കുന്നു. സിനിമാശാലയില്ല. മാളിൽ പോകാൻ പറ്റില്ല. ഫലത്തിൽ ഹോം ക്വാറൻറ്റൈൻ പോലൊരു ഹോം വെക്കേഷൻ.

മുഴുവൻ സമയവും ഇലക്ട്രോണിക് സ്‌ക്രീനിൽ കുടുങ്ങി പോകാത്ത വിധത്തിൽ ആസ്വാദ്യമായ ദിനചര്യ ഉണ്ടാക്കുന്നത് ശരിക്കും ഒരു വെല്ലുവിളി തന്നെയാണ്. കോവിഡ് അകന്നു പോകുമ്പോഴേക്കും പിള്ളേരെ വീഡിയോ ഗെയിം വൈറസും, ഓൺലൈൻ പിശാചും പിടി കൂടല്ലേയെന്ന് വിലപിക്കുന്നവർ ഏറെയുണ്ടാകും. കോവിഡ് മൂലം ഒതുങ്ങി കൂടിയുള്ള കുറെ നാളുകൾ ഈ അവധിക്കാലത്തിൽ ഇടം പിടിക്കുമ്പോൾ, അത് അനിവാര്യമാക്കിയ പൊതു ജനാരോഗ്യ പ്രതിസന്ധിയെ കുറിച്ച് കൂടി കുട്ടികളെ മനസ്സിലാക്കാൻ ഒരു അവസരം കിട്ടുമെന്നത് മറക്കേണ്ട. വ്യക്തി ശുചിത്വത്തെ കുറിച്ചും, എല്ലാവരുടെയും ആരോഗ്യ സംരക്ഷണത്തിൽ ഓരോരുത്തരും പാലിക്കേണ്ട സാമൂഹിക പ്രതിബദ്ധതയെ കുറിച്ചുമുള്ള പാഠം ചൊല്ലിക്കൊടുക്കാൻ പറ്റിയ സാഹചര്യമാണിത്.അത് കൂടി ഈ വെക്കേഷൻ നാളുകളിൽ പിള്ളേർ മനസ്സിലാക്കട്ടെ.
You may also like:പനി, ചുമ, ശ്വാസ തടസം...! കോവിഡ് കാലത്തെ ഈ സുപരിചിത ഹലോ ട്യൂൺ ശബ്ദം ആരുടേത് ? [PHOTO]ബിഗ് ബോസ് താരം രജിത് കുമാറിന് സ്വീകരണം; 79 പേർക്കെതിരെ കേസെടുത്തെന്ന് കളക്ടർ [NEWS]COVID 19| 'ബ്രേക്ക് ദി ചെയിനുമായി' സര്‍ക്കാര്‍; എന്താണീ ക്യാംപയിൻ [NEWS]
വായനയും വരയും എഴുത്തുമൊക്കെ ദിനചര്യയിൽ കയറണം .ചെസ്സും സുഡോക്കുവും പോലെയുള്ള ബുദ്ധിപരമായ കളികൾ പരിചയപ്പെടുത്തി കൊടുക്കണം .വൈകുന്നേരങ്ങളിൽ അറിയാവുന്ന കൂട്ടുകാരുമായി ചേർന്ന് വീടിന്റെ പരിസരത്തിൽ കളികളുമാകാം.

കൈ കഴുകലും ശുചിത്വ പരിപാലനവുമൊക്കെ ഈ അവധിക്കാലത്തിലൂടെ ജീവിത ശീലമായി മാറുകയും വേണം .ഇത് കോവിഡ് വെക്കേഷൻ അല്ലേ?അതിന്റെ പ്രേത്യേകത വേണ്ടേ ?
Published by: Anuraj GR
First published: March 16, 2020, 9:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading