കോവിഡ് (Covid) മഹാമാരിയെ (Pandemic) തുടർന്ന് സാമൂഹിക അകലത്തിന്റെ പേരിൽ ആളുകൾ ഒറ്റപ്പെട്ടു കഴിയുന്നതിന് പുറമേ, കോവിഡിനെ തുടർന്ന് നാം പഴയതിലും കൂടുതൽ സ്ക്രീനുകളിൽ (Screen) സമയം ചെലവഴിക്കാനും തുടങ്ങി. നമ്മൾ എത്രമാത്രം ശ്രദ്ധ തിരിക്കാൻ ശ്രമിച്ചാലും ഈ പുതിയ ശീലം കുട്ടികളെയും (Kids) സ്ക്രീനുകൾക്ക് അടിമകളാക്കി. കൊറോണ വൈറസിന്റെ വ്യാപനം ലഘൂകരിക്കാൻ കർശനമായ ലോക്ക്ഡൗണുകൾ കൂടി പ്രഖ്യാപിച്ചതോടെ കുട്ടികളും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങി. മൊബൈലും ലാപ്ടോപ്പുകളും അവർക്കും ആവശ്യമായി മാറി.
എന്നാൽ ഈ പുതിയ ശീലം നാം ഇരു കൈയും നീട്ടി സ്വീകരിക്കുമ്പോൾ, കുട്ടികളുടെ സ്ക്രീൻ സമയം പരിമിതപ്പെടുത്തേണ്ടത് വളരെ നിർണായകമാണ്. കാരണം ഇത് അവരുടെ വൈജ്ഞാനിക വളർച്ച കുറയ്ക്കുകയും കാഴ്ചയെ ബാധിക്കുകയും ചെയ്യും. ലാപ്ടോപ്പും മൊബൈൽ ഫോണുമെല്ലാം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ സൈക്കോളജിസ്റ്റായ ഡോ. ജാസ്മിൻ മക്കോയ്, കുട്ടികളുടെ സ്ക്രീൻ സമയം പരിമിതപ്പെടുത്തുന്നതിനുള്ള ചില ടിപ്പുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന സ്ക്രീൻ ഉപയോഗം എങ്ങനെ പരിമിതപ്പെടുത്താം എന്നതിനെക്കുറിച്ചാണ് മനശാസ്ത്രജ്ഞയായ ഡോ. ജാസ്മിൻ സംസാരിക്കുന്നത്. “കുട്ടികളെ സോഷ്യൽ മീഡിയയും വെർച്വൽ റിയാലിറ്റിയും പോലുള്ള പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിന് മുമ്പ് അവരെ ചില കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കേണ്ടതുണ്ട്. ഡിജിറ്റൽ സുരക്ഷ, ആരോഗ്യകരമായ സ്ക്രീൻ ഉപയോഗ ശീലങ്ങൾ എന്നിവയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മൾ ഈ കാര്യങ്ങൾ എത്ര നേരത്തെ പഠിപ്പിക്കാൻ തുടങ്ങുന്നുവോ അത്രയും നല്ലത്.” ഡോ. ജാസ്മിൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിലൂടെ വ്യക്തമാക്കി.
സ്ക്രീൻ ടൈം നൽകുന്നതിന് കൃത്യമായ ഒരു ഷെഡ്യൂൾ സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്. ഹോം വർക്കുകൾ പൂർത്തിയാക്കിയ ശേഷം സ്ക്രീൻ ടൈം അനുവദിക്കുക പോലുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തുക. സ്വന്തം ജോലികൾ ചെയ്തു തീർക്കാനായി കുട്ടികൾക്ക് സ്ക്രീൻ ടൈം അനുവദിക്കുന്ന മാതാപിതാക്കളുമുണ്ട്. എന്നാൽ ഇത് പിന്നീട് കുട്ടികളിൽ ദേഷ്യം, വാശി തുടങ്ങിയവ ഉണ്ടാകാൻ കാരണമാകും.
അടുത്തതായി ഡോക്ടർ നിർദ്ദേശിക്കുന്നത് കുടുംബാംഗങ്ങൾ ഒരുമിച്ച് എല്ലാ ദിവസവും സ്ക്രീൻ ടൈം ഇല്ലാതെ സമയം ചെലവഴിക്കുക എന്നതാണ്. ഇതിനായി എല്ലാ ദിവസവും നിശ്ചിത സമയം മാറ്റി വയ്ക്കുക. കൂടാതെ അടുക്കളയും ഡൈനിംഗ് ടേബിളുമൊക്കെ സ്ക്രീൻ രഹിത സോണുകളാക്കി മാറ്റുക. ഭക്ഷണം കഴിക്കുന്നത് ഒരിയ്ക്കലും ടിവി കണ്ടു കൊണ്ടോ മൊബൈൽ ഫോൺ നോക്കി കൊണ്ടോ ആകരുത്.
ഗുണനിലവാരമുള്ള രീതിയിൽ സ്ക്രീൻ ടൈം അനുവദിക്കുക എന്നതാണ് മറ്റൊരു കാര്യം. ആളുകളുമായി വെർച്വലായി സംസാരിക്കാൻ സ്ക്രീൻ സമയം തിരഞ്ഞെടുക്കാവുന്നതാണ്. ഇത് സാങ്കേതികവിദ്യയുടെ മികച്ച വശങ്ങളിലേക്ക് കുട്ടികളെ തുറന്നുകാട്ടും. കൂടാതെ കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കുന്ന ഷോകളും സിനിമകളും അവരെ കാണിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.