നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • PUBG കളി ഇന്ത്യയിൽ മാത്രമല്ല യുഎഇയിലും രക്ഷിതാക്കൾക്ക് തലവേദന; നിരോധിക്കണമെന്ന ആവശ്യം ശക്തം

  PUBG കളി ഇന്ത്യയിൽ മാത്രമല്ല യുഎഇയിലും രക്ഷിതാക്കൾക്ക് തലവേദന; നിരോധിക്കണമെന്ന ആവശ്യം ശക്തം

  കുട്ടികൾ മറ്റു കളികളിൽ പോലും ഏർപ്പെടാതെ PUBGയിൽ മാത്രം മുഴുകിയിരിക്കുകയാണ്. ഇത് അവരുടെ മാനസിക ശാരീരിക ആരോഗ്യത്തെ വളരെയധികം ബാധിക്കും

  • Share this:
   ഇന്ത്യയിൽ ഓൺലൈൻ വീഡിയോ ഗെയിമായ PUBG നിരോധിക്കണമെന്ന ആവശ്യവുമായി നിരവധി രക്ഷിതാക്കളാണ് രംഗത്ത് വന്നത്. തൊട്ടു പിന്നാലെ ഇതേ ആവശ്യം തന്നെയാണ് യുഎയിലെയും രക്ഷിതാക്കൾ മുന്നോട്ട് വയ്ക്കുന്നത്. PUBG യുവാക്കളിൽ തെറ്റായ സ്വാധീനമാണ് ചെലുത്തുന്നതെന്ന് രക്ഷിതാക്കൾ ഒന്നടങ്കം ആരോപിക്കുന്നു. മാത്രമല്ല ലോകാരോഗ്യ സംഘടന വീഡിയോ ഗെയിം അഡിക്ഷനെ ഹെൽത്ത് ഡിസോഡറായും പ്രഖ്യാപിച്ചുകഴിഞ്ഞു.

   ദിലീപും കാവ്യയും ഒന്നിച്ച്; വീഡിയോ ഇതാ


   കുട്ടികളിൽ പകയും വിദ്വോഷവും വർധിപ്പിക്കുകയും കുട്ടികളുടെ മാനസിക നിലതന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന ഒന്നാണ് PUBG എന്നാണ് യുഎയിഇയിലെ ഒരു രക്ഷിതാവിന് പറയാനുള്ളത്. പഠിക്കാൻ പോലും മറന്ന് കുട്ടികൾ ഗെയിമിന്റെ മാത്രം ലോകത്ത് അകപ്പെട്ട്  പോകുന്നുവെന്നും ദുബായിലെ ഗുൽനാസ് ആരിഫ് മൗല പറയുന്നു.

   കുട്ടികൾ മറ്റു കളികളിൽ പോലും ഏർപ്പെടാതെ PUBGയിൽ മാത്രം മുഴുകിയിരിക്കുകയാണ്. ഇത് അവരുടെ മാനസിക ശാരീരിക ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. ഗെയിം എങ്ങനെയെങ്കിലും നിരോധിച്ച് തങ്ങളുടെ കുട്ടികളെ രക്ഷിക്കണെമെന്നാണ് ഇവരുടെ ആവശ്യം.

   'മക്കളെ വേണ്ടെന്ന് തോന്നിയാൽ ഉപേക്ഷിക്കേണ്ട, കൊല്ലണ്ട,' അഞ്ജലി അമീറിന്റെ പോസ്റ്റ് വൈറൽ


   പരീക്ഷയ്ക്ക് പഠിക്കാതെ ഗെയിം കളിച്ചതിന് വഴക്കുപറഞ്ഞതിന്റെ പേരിൽ അടുത്തിടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. പലപ്പോഴും മൊബൈൽ ഫോണിൽ നിന്ന് ഗെയിം അൺഇൻസ്റ്റാൾ ചെയ്തെങ്കിലും കുട്ടി വീണ്ടും ഇൻസ്റ്റാൾ ചെയ്തെന്നും ഗെയിമിനോടുള്ള അ‍ഡിക്ഷണിലായിപ്പോയി അവനെന്നുമാണ് പിതാവ് പറയുന്നത്. ഇത്തരത്തിൽ നിരവധി രക്ഷിതാക്കളാണ് PUBGക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
   First published:
   )}