കോവിഡ് 19; അതിവേഗ രോഗ നിർണയ കിറ്റ് പുറത്തിറക്കി പൂനെയിലെ കമ്പനി

പരിശോധനാ കിറ്റ് വിപണിയിലിറക്കാൻ സർക്കാർ അനുമതി നൽകി.

News18 Malayalam | news18-malayalam
Updated: March 24, 2020, 6:15 PM IST
കോവിഡ് 19; അതിവേഗ രോഗ നിർണയ കിറ്റ് പുറത്തിറക്കി പൂനെയിലെ കമ്പനി
News18
  • Share this:
കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സുപ്രധാന നാഴികക്കല്ലായേക്കാവുന്ന കണ്ടെത്തലുമായി പൂനെ ആസ്ഥാനമായുള്ള കമ്പനി. മൈലാബ്സ് ഡിസ്കവറി സൊല്യൂഷൻസ് എന്ന കമ്പനി അതിവേഗം കോവിഡ് രോഗം കണ്ടെത്തുന്നതിനുള്ള പരിശോധനാ കിറ്റാണ് വികസിപ്പിച്ചിരിക്കുന്നത്.

പരിശോധനാ കിറ്റ് വിപണിയിലിറക്കാനുള്ള അനുമതി തിങ്കളാഴ്ച വൈകിട്ടോടെ  സർക്കാർ നൽകിയിട്ടുണ്ട്. പൂനെ ജില്ലയിലെ ലോണാവാലയി പ്രവർത്തിക്കുന്ന കമ്പനിക്ക് പ്രതിദിനം 15,000 കിറ്റുകൾ നിർമ്മിക്കാൻ ശേഷിയുണ്ട്. ഉൽപാദനം ക്രമേണ പ്രതിദിനം 25,000 വരെയാക്കാനുള്ള ശേഷിയുണ്ടെന്നും കമ്പനി സഹസ്ഥാപകൻ ശ്രീകാന്ത് പട്ടോൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

വേഗത്തിൽ രോഗ നിർണയം നടത്താനുള്ള ശേഷി കൈവരിക്കുകയെന്നത് രോഗ പ്രതിരോധത്തിൽ നിർണായകമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലും തദ്ദേശീയമായി പരിശോധനാ കിറ്റ് വികസിപ്പിച്ചരിക്കുന്നത്.

നിലവിലുള്ള കിറ്റുപയോഗിച്ച് രോഗനിർണയം നടത്താൻ 6 മുതൽ 8 മണിക്കൂർ വരെ വേണ്ടിവരും. എന്നാൽ 'മൈലാബ് പാത്തോഡെക്റ്റ് കോവിഡ് -19 ക്വാളിറ്റേറ്റീവ് പി‌സി‌ആർ കിറ്റ്' ഉപയോഗിച്ച് രണ്ടര മണിക്കൂറിനുള്ളിൽ രോഗം കണ്ടെത്താനാകുമെന്ന് ശ്രീകാന്ത് വ്യക്തമാക്കി.

2012 ലാണ് മൈലാബ്സ് പൂനെയിൽ പ്രവർത്തനമാരംഭിച്ചത്. കമ്പനിയിലെ 25 ശാസ്ത്രജ്ഞരുടെ സംഘം ആറ് ആഴ്ച മുൻപാണ് കിറ്റ് വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ആരംഭിച്ചത്.
BEST PERFORMING STORIES:പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും [NEWS]ലോക്ക് ഡൗൺ: ആറു ജില്ലകളിൽ നിരോധനാജ്ഞ [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളെയും ഈ കിറ്റുപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്താം.  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിസ്‌കോ) എന്നിവയിൽ നിന്നുള്ള അനുമതിയും മൈലാബ്സ് കിറ്റിന് ലഭിച്ചിട്ടുണ്ടെന്ന് ശ്രീകാന്ത് വ്യക്തമാക്കി.

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ‌ഐ‌വി) തയ്യാറാക്കിയ കിറ്റുകളാണ് ഇന്ത്യ ഇപ്പോൾ രോഗനിർണയത്തിനായി ഉപയോഗിക്കുന്നത്. ‍എന്നാൽ എൻ‌ഐ‌വിയുടെ കിറ്റുപയോഗിച്ചുള്ള പരിശോധനയ്ക്ക് 4,500 രൂപ വരെയാണ് ചെലവ്. ഇതിന്റെ നാലിലൊന്ന് വിലയ്ക്ക് തങ്ങൾ വികസിപ്പിച്ച കിറ്റുകൾ വിൽക്കാനാകുമെന്നും ശ്രീകാന്ത് പറയുന്നു.

എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ്-ബി, ക്ഷയരോഗം എന്നിവയ്ക്കും സമാനമായ ടെസ്റ്റ് കിറ്റുകൾ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് കമ്പനി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 24, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍