നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • യൂറോപ്പിലുടനീളം യാത്ര നടത്തുന്ന പാവ; അഭയാര്‍ത്ഥി കുട്ടികളെ പിന്തുണയ്ക്കാന്‍ 8,000 കിലോമീറ്ററിൽ

  യൂറോപ്പിലുടനീളം യാത്ര നടത്തുന്ന പാവ; അഭയാര്‍ത്ഥി കുട്ടികളെ പിന്തുണയ്ക്കാന്‍ 8,000 കിലോമീറ്ററിൽ

  അഭയാര്‍ഥി കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് ഗുഡ് ചാന്‍സ് തിയറ്റര്‍ കമ്പനിയാണ് ഇങ്ങനെയൊരു സംരംഭം നടത്തുന്നത്.

  (Image: REUTERS)

  (Image: REUTERS)

  • Share this:
   അഭയാര്‍ത്ഥി കുട്ടികളെ പിന്തുണയ്ക്കുന്നതിനായി യൂറോപ്പിലുടനീളം കാല്‍നട യാത്ര ചെയ്യുന്ന പാവ, ചൊവ്വാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലെത്തി. 3.5 മീറ്റര്‍ (11.5 അടി) ഉയരമുള്ള പാവ, യൂറോപ്പിലുടനീളം 8,000 കിലോമീറ്റര്‍ (4,970 മൈല്‍) കാല്‍നടയാത്ര നടത്തി ജനങ്ങള്‍ക്ക് അഭയാര്‍ത്ഥി കുട്ടികളുടെ അവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു സിറിയന്‍ അഭയാര്‍ഥി പെണ്‍കുട്ടിയെയാണ് പാവ ചിത്രീകരിക്കുന്നത്. അറബി ഭാഷയില്‍ 'പ്രതീക്ഷ' എന്നര്‍ത്ഥം വരുന്ന 'ലിറ്റില്‍ അമല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പാവ, സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ നിന്ന് ജൂലൈ 27 ന് യാത്ര ആരംഭിച്ചു. ജനീവയിലെ കാമ്പയിന് ശേഷം ലിറ്റില്‍ അമല്‍ തന്റെ അവസാന ലക്ഷ്യ സ്ഥാനമായ- യുകെയിലെ മാഞ്ചസ്റ്ററിലേക്ക് യാത്ര തിരിക്കും.

   സുരക്ഷ തേടുന്ന ഒന്‍പത് വയസുള്ള ഒരു അഭയാര്‍ഥി പെണ്‍കുട്ടിയെയും ഒരിക്കലും തിരിച്ചുവരാത്ത അവളുടെ അമ്മയെയും പാവയില്‍ ചിത്രീകരിച്ചിരിക്കുന്നു. നാല് പാവകളിക്കാരാണ് അമലിന് ജീവന്‍ നല്‍കുന്നത്. ഫ്രെയിമിനുള്ളില്‍ ഒരാള്‍ കയറി ഇരുന്ന് പൊയ്ക്കാലില്‍ അവളെ നടത്തുകയും പാവയുടെ മുഖഭാവങ്ങള്‍ നിയന്ത്രിക്കുന്ന സ്ട്രിങ്ങുകളുടെ സങ്കീര്‍ണ്ണ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ബാക്കിയുള്ള കലാകാരന്മാര്‍ പാവയുടെ ഓരോ കൈകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഒരാള്‍ അവളുടെ പുറകില്‍ നിന്ന് താങ്ങി നിര്‍ത്തുന്നു.

   ''ഞങ്ങള്‍ കലാകാരന്മാരാണ്, അതിനാല്‍ ഞങ്ങള്‍ വികാരങ്ങളും സഹാനുഭൂതിയും സൃഷ്ടിക്കുകയും കാര്യങ്ങള്‍ മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു,'' ഫ്രാന്‍സ്, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ പാവ കളി നടത്തിയ ക്ലെയര്‍ ബെജാനിന്‍ പറഞ്ഞു.'' അമലിനെപ്പോലുള്ള കുട്ടികള്‍ക്കായി കത്തുകള്‍ എഴുതാന്‍ ഞങ്ങള്‍ ലോകമെമ്പാടുമുള്ള കുട്ടികളോട് ആവശ്യപ്പെടുന്നു, അവളെ ഞങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവരും'' അവര്‍ കൂട്ടിച്ചേര്‍ത്തു.

   ഐക്യരാഷ്ട്രസഭയുടെ യൂറോപ്യന്‍ ആസ്ഥാനത്തിന് പുറത്ത് നടന്ന പാവകളിയില്‍ ഒട്ടേറെ കുട്ടികള്‍ ആകൃഷ്ടരായിരുന്നു. തന്റെ സ്‌കൂളിലേക്ക് പോകുമ്പാഴായിരുന്നു ഒന്‍പത് വയസ്സുകാരി അലീഷ്യ മിനാര്‍ഡി ഈ പാവയെ കണ്ടത്. അവള്‍ക്ക് ഇത് ഒരു സന്തോഷത്തിന്റെ സങ്കടത്തിന്റെയും നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്. ''എനിക്ക് സന്തോഷവും സങ്കടവും ഉണ്ട്. സന്തോഷത്തിന് കാരണം എനിക്കും എന്റെ സഹപാഠികള്‍ക്കും എല്ലാം ലഭിക്കുന്നുണ്ട്. പക്ഷേ എനിക്ക് സങ്കടമുണ്ട്, കാരണം ധാരാളം കുട്ടികള്‍.. അവര്‍ക്ക് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്,'' അലീഷ്യ മിനാര്‍ഡി പറഞ്ഞു.

   അഭയാര്‍ഥി കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് ഗുഡ് ചാന്‍സ് തിയറ്റര്‍ കമ്പനിയാണ് ഇങ്ങനെയൊരു സംരംഭം നടത്തുന്നത്. ഗുഡ് ചാന്‍സ് തിയറ്റര്‍ കമ്പനി 2015 ല്‍ 'ദി ജംഗിള്‍' എന്നറിയപ്പെട്ടിരുന്ന കാലായിസിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് സ്ഥാപിതമായത്. അവരുടെ ആദ്യത്തെ നാടകം 'ദി ജംഗിള്‍' എന്ന പേരില്‍ തന്നെയാണ് അവതരിപ്പിച്ചത്. ഇത് ലണ്ടനിലെ ഏറ്റവും പ്രധാനപ്പെട്ട തീയറ്ററുകളിലും വെസ്റ്റ് എന്‍ഡിലും നിരൂപക പ്രശംസ നേടി. പ്രശസ്തമായ സൗത്താഫ്രിക്കന്‍ കമ്പനി ഹാന്‍ഡ്സ്പ്രിംഗ് പപ്പറ്റ്-ആണ് ഈ പാവയെ സൃഷ്ടിച്ചത്.
   Published by:Jayashankar AV
   First published:
   )}