• HOME
  • »
  • NEWS
  • »
  • life
  • »
  • Queen Elizabeth | ഔദ്യോ​ഗിക ഛായാചിത്രത്തിൽ പ്രതാപിയായി എലിസബത്ത് രാജ്ഞി; നീല നിറമുള്ള വസ്ത്രം ധരിച്ചത് എന്തുകൊണ്ട്?

Queen Elizabeth | ഔദ്യോ​ഗിക ഛായാചിത്രത്തിൽ പ്രതാപിയായി എലിസബത്ത് രാജ്ഞി; നീല നിറമുള്ള വസ്ത്രം ധരിച്ചത് എന്തുകൊണ്ട്?

നീല വസ്ത്രം ധരിച്ച് ഒരു ജനാലക്കരികിൽ ഇരിക്കുന്ന രാജ്ഞിയെ ആണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ നീല നിറമുള്ള ഈ വസ്ത്രം യാദൃശ്ചികമായി തിരഞ്ഞെടുത്തതല്ല

എലിസബത്ത് രാജ്ഞി

എലിസബത്ത് രാജ്ഞി

  • Share this:
    എലിസബത്ത് രാജ്ഞി (Queen Elizabeth) അധികാരത്തിലേറിയതിന്റെ പ്ലാറ്റിനം ജൂബിലിയോട് (Platinum Jubilee) അനുബന്ധിച്ചുള്ള ആഘോഷങ്ങൾ ജൂൺ 2 മുതൽ ആരംഭിച്ചിരിക്കുകയാണ്. ഇതോടനുബന്ധിച്ച് രാജ്ഞിയുടെ പുതിയ ഔദ്യോഗിക ഛായാചിത്രവും പ്രകാശനം ചെയ്തിട്ടുണ്ട്. നീല വസ്ത്രം ധരിച്ച് ഒരു ജനാലക്കരികിൽ ഇരിക്കുന്ന രാജ്ഞിയെ ആണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ നീല നിറമുള്ള ഈ വസ്ത്രം യാദൃശ്ചികമായി തിരഞ്ഞെടുത്തതല്ല.

    കേറ്റ് മിഡിൽടണിന്റെ വസ്ത്രങ്ങൾ പതിവായി ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ടെങ്കിലും, ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്ന രാജകുടുംബത്തിലെ ആദ്യത്തെ വ്യക്തി അവരല്ല. എലിസബത്ത് രാജ്ഞിയുടെ വസ്ത്രങ്ങളും കോട്ടുകളും തൊപ്പികളുമെല്ലാം ഫാഷൻ പ്രേമികൾ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. സൂക്ഷ്‌മമായി രൂപകൽപന ചെയ്യുന്നതും പ്രതീകാത്മകത നിറഞ്ഞതുമായ വസ്ത്രങ്ങളാണ് രാജ്ഞി കൂടുതലും ധരിക്കാറ്. വസ്ത്രധാരണ രീതി ചില സന്ദേശങ്ങളും പങ്കുവെയ്ക്കാറുണ്ട്. വസ്ത്രങ്ങളുടെ നിറവും ഒരിക്കലും യാദൃശ്ചികമായി സംഭവിക്കുന്നതല്ല. ഫോട്ടോഗ്രാഫർ റണാൾഡ് മക്കെച്‌നി തയ്യാറാക്കിയ പുതിയ ഔദ്യോഗിക ഛായാചിത്രത്തിൽ രാജ്ഞി ഇളം നീല നിറമുള്ള വസ്ത്രം ആണ് ധരിച്ചിരിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് വിശദമായി മനസിലാക്കാം.

    യൂറോപ്യൻ ജനതയുടെയും പാശ്ചാത്യരുടെയും പ്രിയപ്പെട്ട നിറമാണ് നീല എന്നാണ് പറയപ്പെടുന്നത്. ലിംഗഭേദം, സമൂഹത്തിലെ സ്ഥാനം എന്നിവയ്ക്കെല്ലാം അപ്പുറം നീല നിറം ആളുകളെ ഒരുമിപ്പിക്കുന്നതിന്റെ പ്രതീകമാണ്. അതിനാൽ നീല നിറം എലിസബത്ത് രാജ്ഞിയുടെ പ്രജകളെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ അതിലുപരിയായി, നീല നിറം ശാന്തതയുടെ പര്യായമായും അറിയപ്പെടുന്നു. കടലിനെയും ആകാശത്തെയും ഇത് പ്രതിനിധാനം ചെയ്യുന്നു. ജ്ഞാനവുമായും നീല നിറം ബന്ധപ്പെട്ടിരിക്കുന്നു.

    നീല നിറം അധികാരത്തിന്റെയും പ്രതീകമാണ്. സമാധാനത്തിന്റെ പ്രതീകം കൂടിയാണ് ഈ നിറം. യൂനിസെഫ് പോലുള്ള പല സംഘടനകളും തങ്ങളുടെ ഔദ്യോ​ഗിക ചിഹ്നത്തിന് ഇളം നീല നിറം തിരഞ്ഞെടുത്തതും യാദൃശ്ചികമല്ല. ആത്മവിശ്വാസം, സുരക്ഷിതത്വം, വിശ്വസ്തത എന്നിവ സൂചിപ്പിക്കുന്ന നിറം കൂടിയാണ് നീല.

    ട്വിറ്ററിലൂടെ പുതിയ ഛായാചിത്രം പുറത്തു വിട്ടപ്പോൾ രാജകുടുംബം ഊന്നിപ്പറഞ്ഞതുപോലെ, "പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യത്തെ ഭരണാധികാരി" ആണ് എലിസബത്ത് രാജ്ഞി. സിംഹാസനത്തിൽ 70 വർഷം ആഘോഷിക്കുന്ന എലിസബത്ത് രാജ്ഞി ഔദ്യോ​ഗിക ഛായാചിത്രത്തിൽ നീല നിറത്തിലുള്ള വസ്ത്രം ധരിച്ചതിന്റെ കാരണവും മറ്റൊന്നായിരിക്കില്ല.

    കഴിഞ്ഞ വര്‍ഷം ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണം നടക്കുന്നതിനാല്‍ ചില പ്രത്യേക അവസരങ്ങളില്‍ പതിവുള്ളതു പോലെ രാജ്ഞി തന്റെ ഔദ്യോഗിക ഛായാചിത്രം പുറത്തു വിട്ടിരുന്നില്ല.

    ഇം​ഗ്ലണ്ടിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലാണ് (Buckingham Palace) എലിസബത്ത് രാജ്ഞിയുടെ താമസം. പരിചാരകരും പാചകക്കാരും ഡ്രൈവര്‍മാരും ഉള്‍പ്പെടെ ഏകദേശം 1000ത്തോളം ആളുകള്‍ കൊട്ടാരത്തിൽ ജോലി ചെയ്യുന്നുണ്ട്. 1926 ഏപ്രില്‍ 21 ന് മേഫെയറിലാണ് രാജ്ഞി ജനിച്ചത്. ചാള്‍സ്, രാജകുമാരന്‍, ആന്‍ഡ്രൂ രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍, ആന്‍ രാജകുമാരി എന്നീ നാല് മക്കളാണ് എലിസബത്ത് - ഫിലിപ്പ് ദമ്പതികള്‍ക്കുള്ളത്.
    Published by:user_57
    First published: