ഇന്റർഫേസ് /വാർത്ത /Life / NMACC ഉദ്ഘാടന ചടങ്ങിൽ പരമ്പരാഗത വേഷത്തിൽ തിളങ്ങി രാധികാ മെർച്ചന്റും അനന്ത് അംബാനിയും

NMACC ഉദ്ഘാടന ചടങ്ങിൽ പരമ്പരാഗത വേഷത്തിൽ തിളങ്ങി രാധികാ മെർച്ചന്റും അനന്ത് അംബാനിയും

സദസിനെ കീഴടക്കി രാധികാ മെർച്ചന്റും അനന്ത് അംബാനിയും. ചിത്രങ്ങൾ കാണാം

സദസിനെ കീഴടക്കി രാധികാ മെർച്ചന്റും അനന്ത് അംബാനിയും. ചിത്രങ്ങൾ കാണാം

സദസിനെ കീഴടക്കി രാധികാ മെർച്ചന്റും അനന്ത് അംബാനിയും. ചിത്രങ്ങൾ കാണാം

  • Share this:

മുംബൈ: മുംബൈ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് സെന്ററിൽ തുറക്കുന്ന നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ താരങ്ങളായി രാധികാ മെർച്ചന്റും അനന്ത് അംബാനിയും. ഒരേപോലുള്ള പരമ്പരാഗത വേഷമണിഞ്ഞാണ് എത്തിയത്.

അനന്ത് അംബാനി കുർത്ത-പൈജാമ കോംബോ ആണ് അണിഞ്ഞത്. രാധിക മർച്ചെന്റ് കറുത്ത സാരി ധരിച്ചിരുന്നു. ചടങ്ങിനായി കാത്തുനിന്ന ഫോട്ടോഗ്രാഫർമാർക്കായി ഇരുവരും പോസ് ചെയ്തു. അനന്ത് അംബാനി വെള്ളി ബട്ടണുകളുള്ള ബന്ദ്ഗല സ്യൂട്ടാണ് ധരിച്ചിരുന്നത്.

ചിത്രങ്ങൾ കാണാം

നിത അംബാനി, മുകേഷ് അംബാനി, മകൾ ഇഷ അംബാനി എന്നിവർ നേരത്തേ ചടങ്ങിനെത്തിയിരുന്നു. മുകേഷ് അംബാനിയും ഇഷ അംബാനിയും സദസ്സിന്റെ മനം കവർന്നു. കറുത്ത സ്യൂട്ട് അണിഞ്ഞ് മുകേഷ് എത്തിയപ്പോൾ വെള്ളനിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ഇഷ ചടങ്ങിനെത്തിയത്. ചടങ്ങിനെത്തിയ ആകാശ് അംബാനി- ശ്ലോക ദമ്പതികളും എല്ലാവരുടെയും ശ്രദ്ധ നേടി. ആകാശ് പച്ച കുർത്ത കോംബോ അണിഞ്ഞപ്പോൾ സാരിയിൽ ശ്ലോക അംബാനിയും തിളങ്ങി.

ചിത്രങ്ങള്‍ കാണാം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും എൻകോർ ഹെൽത്ത് കെയർ സിഇഒ വിരേൻ മെർച്ചന്റിന്റെ മകൾ രാധികയുടെയും വിവാഹ നിശ്ചയം ഈ വർഷം ജനുവരി 19നാണ് നടന്നത്. ‌

First published:

Tags: Anant Ambani, Mukesh Ambani, Nita Ambani, Radhika Merchant, Reliance foundation