• HOME
 • »
 • NEWS
 • »
 • life
 • »
 • RAHMAN AND SAJITHA WHO WERE CLOSED IN A ROOM FOR 10 YEARS GOT MARRIED OFFICIALY AT NENMARA SUB REGISTRAR OFFICE

പത്തു വർഷം ഒരു മുറിയിൽ ലോകമറിയാതെ; ഇനി ഭാര്യാഭർത്താക്കന്മാർ; റഹ്മാനും സജിതയും വിവാഹിതരായി

നെന്മാറ എംഎൽഎ കെ ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിയാണ് വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.

rahman sajitha

rahman sajitha

 • Share this:
  പാലക്കാട്: പത്തുവർഷം ഒറ്റമുറിയിൽ ലോകമറിയാതെ കഴിഞ്ഞ പ്രണയജോഡികളായ റഹ്മാനും സജിതയും ഇനി ഭാര്യാഭർത്താക്കന്മാർ. അപൂർവതകൾ നിറഞ്ഞ പത്ത് വർഷത്തെ പ്രണയത്തിന് ശേഷം റഹ്മാനും സജിതയും ഔദ്യോഗികമായി വിവാഹിതരായി. പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാർ ഓഫീസിലാണ് ഇരുവരും വിവാഹിതരായത്. നെന്മാറ എംഎൽഎ കെ ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിയാണ് വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.

  വിവാഹത്തിന് സജിതയുടെ വീട്ടുകാർ എത്തിയിരുന്നുവെങ്കിലും റഹ്മാന്റെ വീട്ടുകാരുടെ അസാന്നിധ്യം ദമ്പതികളെ നിരാശരാക്കി. ''വിവാഹം കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ വീട്ടുകാർ ഒപ്പം ഇല്ലാത്തത് വിഷമിപ്പിക്കുന്നുണ്ട്. അവരും കൂടി മനസ് മാറി വരട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്. എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ.''- റഹ്മാൻ പ്രതികരിച്ചു. റഹ്മാന്റെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നുവെങ്കിൽ സന്തോഷമായേനെയെന്ന് സജിതയും മാധ്യമങ്ങളോട് പ്രതികരിച്ചു.

  പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ യുവാവ് പത്ത് വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച സംഭവം വലിയ ശ്രദ്ധ നേടിയിരുന്നു. നെന്മാറ സ്വദേശിയായ റഹ്‌മാനാണ് വീട്ടുകാരും നാട്ടുകാരുമറിയാതെ സ്‌നേഹിച്ച പെണ്‍കുട്ടിയെ വീട്ടില്‍ ഒളിപ്പിച്ചത്. കാണാതായ റഹ്‌മാനെ വഴിയില്‍ വച്ച് ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

  അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും സജിതയും ഇപ്പോൾ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. 2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കാൻ 18 കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്‌മാനൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്‌മാൻ ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു.

  Also Read- HBD Ramya Krishnan| 'വയസാനാലും ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ'; രമ്യ കൃഷ്ണന് ഇന്ന് 51ാം പിറന്നാള്‍

  2021 മാർച്ചിൽ ഇരുവരും വീടുവിട്ടിറങ്ങി വിത്തനശ്ശേരിക്ക്‌ സമീപമുള്ള വാടകവീട്ടിലേക്ക് താമസം മാറി. റഹ്‌മാനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ റഹ്‌മാനെ സഹോദരൻ നെന്മാറയിൽവെച്ച് കാണുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് 10 വർഷത്തെ പ്രണയജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥ പുറംലോകമറിഞ്ഞത്.

  പ്രായപൂർത്തിയായതിനാൽ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുകയാണെന്ന് മൊഴി നൽകിയതോടെ പൊലീസ് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും നിയമപരമായി വിവാഹിതരായിരുന്നില്ല. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള നടപടികൾ സ്വീകരിച്ചത്. വിവാഹത്തിനാവശ്യമായ വസ്ത്രങ്ങളും മറ്റുസഹായവും പുരോഗമന കലാസാഹിത്യ സംഘം നൽകി.

  Also Read- Salim Kumar's 25 Year In Cinema| 'ഒരു ലുക്കില്ലെന്നെയുളളു ഭയങ്കര ബുദ്ധിയാ'; സലിംകുമാർ വെള്ളിത്തിരയിലെത്തിയിട്ട് കാൽനൂറ്റാണ്ട്

  പത്ത് വർഷം യുവാവിന്റെ വീട്ടിൽ യുവതി ഒളിച്ചു താമസിച്ച സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വനിതാ കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. റഹ്മാന്റെയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്.

  2021 ജൂൺ 7 നാണ് അയിലൂർ കാരക്കാട്ട് പറമ്പ്സ്വദേശി റഹ്മാന്റെയും സജിതയുടെയും ജീവിതം ലോകം അറിയുന്നത്. അതിനും മൂന്നു മാസം മുൻപ് ഈ വീട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് കനിയുടെയും ആത്തിക്കയുടെയും മകൻ റഹ്മാനെ കാണാതാവുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടുകാർ മാർച്ച് 10ന് നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ജൂൺ 7, തിങ്കളാഴ്ച റഹ്മാൻ സ്കൂട്ടറിൽ പോവുന്നത് ജ്യേഷ്ഠൻ ബഷീർ നെന്മാറ ടൗണിൽ വെച്ച് കാണുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
  Published by:Rajesh V
  First published:
  )}