രാഹുലിന് ജീവിതത്തിലേക്ക് മ‌ടങ്ങാം; സന്മനസുള്ളവർ കനിവ് കാട്ടിയാൽ

രക്തകോശങ്ങൾ നശിക്കുന്ന കൺജൻഷ്യൽ ബോൺ മാരോ ഫെയില്യർ സിൻഡ്രോം എന്ന അപൂർവ രോഗമാണ് രാഹുലിനെ ബാധിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 3, 2020, 4:00 PM IST
രാഹുലിന് ജീവിതത്തിലേക്ക് മ‌ടങ്ങാം; സന്മനസുള്ളവർ കനിവ് കാട്ടിയാൽ
രാഹുലും കുടുംബവും
  • Share this:
രക്തകോശങ്ങൾ നശിക്കുന്ന കൺജൻഷ്യൽ ബോൺ മാരോ ഫെയില്യർ സിൻഡ്രോം എന്ന അപൂർവ രോഗത്തിന് ചികിത്സ തേടുകയാണ് എടപ്പാൾ കാലടി സ്വദേശി രാഹുൽ കൃഷ്ണയെന്ന 17കാരൻ. മജ്ജ മാറ്റി വെക്കൽ മാത്രമാണ് ഈ അപൂർവ രോഗത്തിന് ഏക പരിഹാരം. മജ്ജ നൽകാൻ സഹോദരി തയ്യാറുമാണ്, എന്നാൽ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന പണം കണ്ടെത്താൻ ഈ കുടുംബത്തിന് കനിവുള്ളവരുടെ സഹായം വേണം.

കൺജൻഷ്യൽ ബോൺ മാരോ ഫെയില്യർ സിൻഡ്രോം എന്ന അപൂർവ രോഗത്തിന് തമിഴ്നാട്ടിലെ വെല്ലൂർ മെഡിക്കൽ കോളേജിൽ ആണ് ചികിത്സ. അനിയത്തി നന്ദനയുടെ മജ്ജ നൽകാൻ തയ്യാറാണ്, മജ്ജ യോജിക്കുന്നതും ആണ്. മജ്ജ മാറ്റിവെക്കലിന് മാത്രം 20 ലക്ഷത്തിലേറെ രൂപ വേണം. തുടർ ചികിത്സക്ക് പിന്നെയും ലക്ഷങ്ങൾ.

You may also like:ജീവനക്കാരന് കൊറോണ; ഡൽഹി സിആർപിഎഫ് ആസ്ഥാനം അടച്ചു [NEWS]ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ [NEWS]രോഹിത് ശർമ്മയുടെ മികവിന് നന്ദി പറയേണ്ടത് ധോണിയോട് [NEWS]
വർഷങ്ങൾക്കു മുൻപേ രാഹുലിന്റെ അച്ഛൻ നന്ദകുമാർ മരിച്ചു. അമ്മ ഷർമിളി സ്വന്തമായുള്ളതെല്ലാം ചികിത്സക്കായി വിറ്റു കഴിഞ്ഞു. ആഴ്ചയിൽ 10,000 രൂപയോളം മരുന്ന് വാങ്ങാൻ തന്നെ ആവശ്യമാണ്. 10 ലക്ഷം രൂപ ഉണ്ടെങ്കിലേ വെല്ലൂരിൽ അഡ്മിറ്റ് ചെയ്യാൻ പോലും സാധിക്കൂ. ഇപ്പോൾ ചികിത്സ നടത്തിയില്ലെങ്കിൽ രാഹുലിന്റെ സ്ഥിതി ഇനിയും വഷളാകുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും അമ്മ വിശദീകരിക്കുന്നു.

ഇതിനിടെ രാഹുലിന്റെ ചികിത്സക്ക് ആയി നാട്ടുകാർ സഹായ നിധി രൂപീകരിച്ചെങ്കിലും ലോക് ഡൗൺ ആയതോടെ എല്ലാ കണക്ക് കൂട്ടലും തെറ്റി. ചികിത്സാ സഹായത്തിന്  സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷേ ഒന്നും ലഭിച്ചിട്ടില്ല.

മുണ്ട് മുറുക്കിയുടുക്കുന്ന കാലത്തും  സഹജീവി സ്നേഹമുള്ളവർ കൈ വിടില്ലെന്ന പ്രതീക്ഷ മാത്രമാണ് ഇവർക്ക് ബാക്കിയുള്ളത്..

Account number details

Sharmili K C,
Punjab National Bank branch Kuttipuram
AC No 4307000100359893
IFSC PUNB0430700
First published: May 3, 2020, 4:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading