• HOME
  • »
  • NEWS
  • »
  • life
  • »
  • ഒമ്പത് വർഷത്തിൽ രാജ്യത്തെ റെയിൽവേ ട്രാക്കുകളിൽ കൊല്ലപ്പെട്ടത് 130ലേറെ ആനകൾ; കൂടുതൽ വടക്കുകിഴക്കൻ മേഖലയിൽ

ഒമ്പത് വർഷത്തിൽ രാജ്യത്തെ റെയിൽവേ ട്രാക്കുകളിൽ കൊല്ലപ്പെട്ടത് 130ലേറെ ആനകൾ; കൂടുതൽ വടക്കുകിഴക്കൻ മേഖലയിൽ

2014 നും 2022 നും ഇടയിൽ 21 ആനകളാണ് സൗത്ത് ഈസ്റ്റേൺ സോണിലെ റെയിൽവേ ട്രാക്കുകളിൽ കൊല്ലപ്പെട്ടത്.

  • Share this:

    2014 നും 2022 നും ഇടയിൽ ഓരോ വർഷവും ശരാശരി പതിനഞ്ച് ആനകൾ റെയിൽവേ ട്രാക്കുകളിൽ‌ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഈ ഒൻപതു വർഷത്തിനിടെ ആകെ 135 ആനകൾ ഇത്തരത്തിൽ കൊല്ലപ്പെട്ടതായി റെയിൽവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എട്ടു സോണുകളാണ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലുള്ളത്. അതിൽ വടക്കുകിഴക്കൻ അതിർത്തിയിലാണ് ഏറ്റവും കൂടുതൽ ആനകൾ റെയിൽവേ ട്രാക്കുകളിൽ കൊല്ലപ്പെട്ടതെന്നും ഡാറ്റ വ്യക്തമാക്കുന്നു.

    ഈ മേഖലയിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 65 ആനകളെയാണ് റെയിൽവേ ട്രാക്കുകളിൽ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. ഇക്കാര്യത്തിൽ സൗത്ത് ഈസ്റ്റേൺ സോണാണ് തൊട്ടുപിന്നിലുള്ളത്. 2014 നും 2022 നും ഇടയിൽ 21 ആനകളാണ് സൗത്ത് ഈസ്റ്റേൺ സോണിലെ റെയിൽവേ ട്രാക്കുകളിൽ കൊല്ലപ്പെട്ടത്.

    ആനകളെ റെയിൽവേ ട്രാക്കുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മറ്റു സോണുകൾ ഇവയാണ്: ഈസ്റ്റ് കോസ്റ്റ് (9), നോർത്തേൺ സോൺ (11), നോർത്ത് ഈസ്റ്റേൺ സോൺ, (7), സൗത്ത് വെസ്റ്റേൺ സോൺ (5), നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ സോൺ (65), സൗത്ത് ഈസ്റ്റ് സെൻട്രൽ (1), സൗത്ത് സോൺ (16), സൗത്ത് ഈസ്റ്റേൺ സോൺ (21).

    2014 ൽ മാത്രം റെയിൽവേ ട്രാക്കുകളിൽ അഞ്ച് ആനകൾ കൊല്ലപ്പെട്ടതായാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 2018ൽ ഇത് 26 ആയി ഉയർന്നു. 2022-ൽ പ്രതിമാസം ശരാശരി 14 ആനകളാണ് റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ടത്.

    Also Read-ഒരു വർഷമായി പ്രഭാത ഭക്ഷണം പഴങ്കഞ്ഞി; അസുഖം ഭേദപ്പെട്ടെന്ന് ശതകോടീശ്വരൻ ശ്രീധര്‍ വെമ്പു

    2021 ഡിസംബറിലാണ് റെയിൽവേ മന്ത്രാലയം റിപ്പോർട്ട് സമർപ്പിച്ചത്. 2016 നും 2019 നും ഇടയിൽ ആനകളുടെ അസ്വാഭാവിക മരണത്തിന് ഏറ്റവും സാധാരണമായി കണ്ടെത്തിയ രണ്ടാമത്തെ കാരണം ട്രെയിൻ അപകടമാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) പറഞ്ഞിരുന്നു.

    2017 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 29,964 ആനകളാണുള്ളത്. സ്വകാര്യ വ്യക്തികളുടെയും മതസ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലായി മൊത്തം 1,774 ആനകളുണ്ട്. ഏറ്റവും കൂടുതൽ ആനകൾ തെക്കൻ സംസ്ഥാനങ്ങളിലാണ് (14,612 എണ്ണം), വടക്കുകിഴക്കൻ മേഖലകളാണ് തൊട്ടുപിന്നിൽ. ഇവിടെയുള്ളത് 10,319 ആനകളാണ്. രാജ്യത്തിന്റെ കിഴക്കൻ മധ്യമേഖലയിൽ 3,128 ആനകളുണ്ട്. വടക്ക് പടിഞ്ഞാറൻ മേഖലയിൽ 2,085 ആനകളാണുള്ളത്.

    റെയിൽവേ ട്രാക്കിൽ ആനകളോ മറ്റേതെങ്കിലും മൃഗങ്ങളോ ചത്തുകിടക്കുന്നതായി കണ്ടെത്തിയാൽ സോണൽ റെയിൽവേ സംഭവത്തെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്ന് റെയിൽവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ന്യൂസ് 18-നോട് പറഞ്ഞു. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, നിരവധി പ്രതിരോധ നടപടികൾ കൈക്കൊള്ളാറുണ്ട്.

    “ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഫെൻസിങ് സ്ഥാപിക്കുക, ആനകൾ കടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ തേനീച്ചയുടേതു പോലുള്ള ശബ്ദ സംവിധാനങ്ങൾ സ്ഥാപിക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പരിസ്ഥിതി, വനം മന്ത്രാലയവുമായി സഹകരിച്ചാണ് ഞങ്ങൾ പ്രതിരോധ പദ്ധതികൾ നടപ്പിലാക്കുന്നത്” ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.

    Published by:Jayesh Krishnan
    First published: