• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കുറഞ്ഞ നിരക്കില്‍ സാനിറ്ററി നാപ്കിനുകള്‍

അള്‍ട്രാ വയലറ്റ് ഉപയോഗപ്പെടുത്തി അണുവിമുക്തമാക്കിയ നാപ്കിനുകള്‍ ഒരു പാക്കറ്റിന് 22 രൂപ നിരക്കിലാണ് വില്‍പ്പനയ്‌ക്കെത്തുക.

news18
Updated: February 27, 2018, 8:41 PM IST
കുറഞ്ഞ നിരക്കില്‍ സാനിറ്ററി നാപ്കിനുകള്‍
അള്‍ട്രാ വയലറ്റ് ഉപയോഗപ്പെടുത്തി അണുവിമുക്തമാക്കിയ നാപ്കിനുകള്‍ ഒരു പാക്കറ്റിന് 22 രൂപ നിരക്കിലാണ് വില്‍പ്പനയ്‌ക്കെത്തുക.
news18
Updated: February 27, 2018, 8:41 PM IST
രാജ്യത്തെ പ്രധാനപ്പെട്ട 200 റെയില്‍വെസ്‌റ്റേഷനുകളില്‍ സാനിറ്ററി നാപ്കിന്‍ വിതരണ-സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങാന്‍ കേന്ദ്രം. ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയലാണ് അറിയിച്ചിരിക്കുന്നത്. മരം,പള്‍പ്പ്, ജെല്‍,സിലിക്കണ്‍ പേപ്പര്‍ തുടങ്ങി പ്രകൃതിയോടിണങ്ങിയ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച നാപ്കിനുകളാണ് വിതരണം ചെയ്യുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ മുന്നില്‍ക്കണ്ടാണ് കുറഞ്ഞ വിലയ്ക്ക് നാപ്കിന്‍ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.

ദസ്തകില്‍ നിര്‍മ്മാണം ആരംഭിച്ച സാനിറ്ററി നാപ്കിന്‍ സെന്റര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇത്തരം പദ്ധതികള്‍ രാജ്യത്ത് വികസിപ്പിക്കണമെന്നും ഇതിന് ദേശീയ സാമൂഹിക വകുപ്പ് നേതൃത്വം നല്‍കണമെന്നും ഗോയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരി ഒന്നു മുതലാണ് ചിലവ് കുറഞ്ഞ രീതിയിലുള്ള നാപ്കിനുകളുടെ ഉത്പ്പാദനം രാജ്യത്ത് ആരംഭിച്ചത്. അള്‍ട്രാ വയലറ്റ് ഉപയോഗപ്പെടുത്തി അണുവിമുക്തമാക്കിയ നാപ്കിനുകള്‍ ഒരു പാക്കറ്റിന് 22 രൂപ നിരക്കിലാണ് വില്‍പ്പനയ്‌ക്കെത്തുക.

 

 

 

 

 
First published: February 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍