നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Rajasthan Royals| ആർത്തവത്തെ കുറിച്ച് ചോദ്യങ്ങളുമായി റോബിൻ ഉത്തപ്പ; ഉത്തരങ്ങളുമായി രാജസ്ഥാൻ റോയൽസ് താരങ്ങൾ

  Rajasthan Royals| ആർത്തവത്തെ കുറിച്ച് ചോദ്യങ്ങളുമായി റോബിൻ ഉത്തപ്പ; ഉത്തരങ്ങളുമായി രാജസ്ഥാൻ റോയൽസ് താരങ്ങൾ

  ആർത്തവത്തെക്കുറിച്ചുള്ള വ്യക്തിപരമായ ചോദ്യങ്ങൾ‌ മുതൽ‌ പുരുഷന്മാർ സാനിറ്ററി നാപ്കിനുകൾ‌ വാങ്ങുന്നതും വാക്കിന്‍റെ സ്പെല്ലിംഗിനും വരെ രാജസ്ഥാൻ താരങ്ങൾ‌ സത്യസന്ധമായി ഉത്തരം നൽകി.

  rajastan royals

  rajastan royals

  • Share this:
   ക്രിക്കറ്റ് കളിക്കാൻ മാത്രമല്ല വേണ്ടി വന്നാൽ ആർത്തവത്തെ കുറിച്ചും സംസാരിക്കാൻ അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസ് താരങ്ങൾ. ആർത്തവ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള വിലക്ക് ഇല്ലാതാക്കിക്കൊണ്ട് പൊതുവായ തെറ്റിദ്ധാരണകളെ കുറിച്ച് രാജസ്ഥാൻ താരങ്ങൾ ചർച്ച ചെയ്തു. ആർത്തവത്തെ കുറിച്ചുള്ള ഉത്തപ്പയുടെ ചോദ്യങ്ങൾക്ക് ജോസ് ബട് ലർ, ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ എന്നിവരാണ് ഉത്തരങ്ങളുമായി എത്തിയത്.

   ആർത്തവത്തെക്കുറിച്ചുള്ള വ്യക്തിപരമായ ചോദ്യങ്ങൾ‌ മുതൽ‌ പുരുഷന്മാർ സാനിറ്ററി നാപ്കിനുകൾ‌ വാങ്ങുന്നതും വാക്കിന്‍റെ സ്പെല്ലിംഗിനും വരെ രാജസ്ഥാൻ താരങ്ങൾ‌ സത്യസന്ധമായി ഉത്തരം നൽകി. എന്താണ് പ്രീമെനുട്രൽ സിൻഡ്രോം? ആർത്തവത്തെക്കുറിച്ച് നിങ്ങളോട് ആദ്യം പറഞ്ഞതെന്താണ്? അപ്പോൾ നിങ്ങൾക്ക് എത്ര വയസ്സായിരുന്നു? എന്തുകൊണ്ടാണ് ആർത്തവം ഉണ്ടാകുന്നത്? നിങ്ങൾ കേട്ട ആർത്തവവുമായി ബന്ധപ്പെട്ട വിചിത്രമായ അന്ധവിശ്വാസം അല്ലെങ്കിൽ കളങ്കം എന്താണ്? എന്നിവയായിരുന്നു ഉത്തപ്പയുടെ ചോദ്യങ്ങൾ.

   പൊതുവിൽ നിഷിദ്ധമായി കണക്കാക്കപ്പെടുന്ന ഒരു വിഷയം ചർച്ച ചെയ്യാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള ക്വിസ് വീഡിയോ രാജസ്ഥാൻ ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കിട്ടുണ്ട്. “സത്യസന്ധവും അറിവ് പകരുന്നതും കളങ്കം തകർക്കുന്നതുമായ സംഭാഷണം. ഞങ്ങൾ അത് ചെയ്തു, അതിനാൽ നിങ്ങൾക്കും കഴിയും - ആർത്തവത്തെ കുറിച്ച് നമുക്ക് സംസാരിക്കാം- വീഡിയോ പങ്കുവെച്ചുകൊണ്ട് രാജസ്ഥാൻ ട്വീറ്റ് ചെയ്തു.   ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020 സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് നയിൻ ഇന്ത്യയുമായി കൈകോർത്തു. സ്ത്രീ ശുചിത്വ ഉൽ‌പ്പന്ന ബ്രാൻഡുമായി കൈകോർക്കുന്ന ആദ്യത്തെ ഐ‌പി‌എൽ ടീമാണ് രാജസ്ഥാൻ റോയൽ‌സ്. ടീം നേടുന്ന ഓരോ റൺ സ്കോറിനും 9 പെൺകുട്ടികൾക്ക് ആർത്തവ ശുചിത്വം നൽകുന്നതിന് ഈ പങ്കാളിത്തം സമർപ്പിച്ചിരിക്കുന്നു.
   Published by:Gowthamy GG
   First published:
   )}