• HOME
 • »
 • NEWS
 • »
 • life
 • »
 • Ramadan 2022 | മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് റമദാൻ വ്രതം നാളെ മുതല്‍

Ramadan 2022 | മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് റമദാൻ വ്രതം നാളെ മുതല്‍

റമദാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു

 • Share this:
  മലപ്പുറം: സംസ്ഥാനത്ത് റമദാന്‍ വ്രതാരംഭം (Ramadan 2022) നാളെമുതല്‍ ആരംഭിക്കും.പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.റമദാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (ഞായര്‍) റമദാൻ വ്രതാരംഭമായിരിക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

  ദക്ഷിണേന്ത്യയില്‍ തമിഴ്നാട്ടിലാണ് ആദ്യം മാസപ്പിറവി കണ്ടത്. പുതുപ്പേട്ടയില്‍ മാസപ്പിറവി കണ്ടതായി പാളയം ഇമാം സുഹൈബ് മൗലവി നേരത്തെ അറിയിച്ചിരുന്നു. ഉത്തേരന്ത്യയിലും നാളെ മുതല്‍ റമദാന്‍ വ്രതാരംഭം ആരംഭിക്കുന്നത്.

  റമദാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

  അതേസമയം ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും റമദാന്‍ വ്രതം ആരംഭിക്കുന്നത്.

  Ramadan 2022 | വിശുദ്ധ റമദാൻ; മാസപ്പിറവി നിർണയിക്കുന്നത് എങ്ങനെ?


   ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലീങ്ങൾ (Muslims) പുണ്യമാസമായ റമദാൻ (Ramadan) ആചരിക്കുന്നു. വിശുദ്ധ മാസത്തിലെ വ്രതാനുഷ്ഠാനം ഇസ്‌ലാമിലെ അഞ്ച് പ്രധാന കാര്യങ്ങളിൽ ഒന്നാണ്. ആരോഗ്യമുള്ള എല്ലാ മുസ്ലീങ്ങൾക്കും വ്രതം നിർബന്ധമാണ്. കൊച്ചുകുട്ടികൾ, രോഗികൾ, യാത്രക്കാർ, ഗർഭിണികൾ, മുലയൂട്ടുന്നവർ, ആർത്തവം ഉള്ളവർ എന്നിവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  സൂര്യാസ്തമയത്തോടെ ഉപവാസം അവസാനിപ്പിക്കുകയും രാത്രി വരെ നീണ്ടുനിൽക്കുന്ന ഒത്തുചേരലുകളും സൽക്കാരങ്ങളുമാണ് റമദാൻ മാസത്തിലെ പ്രത്യേകതകൾ. മുസ്ലീങ്ങൾക്ക് റമദാൻ ഒരു രാത്രി മാസമായാണ് കണക്കാക്കപ്പെടുന്നത്.

  ചന്ദ്രക്കല കാണുന്ന തീയതിയുടെ പ്രാധാന്യം


   ചന്ദ്രനെ കാണുന്നത് ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമായ റമദാനിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു. ഇസ്ലാമിക ചാന്ദ്ര കലണ്ടറിൽ, റമദാനിന് മുമ്പുള്ള മാസം ശഅബാൻ മാസമാണ്. ശഅബാൻ 29ന് സൂര്യാസ്തമയത്തിനുശേഷം ചന്ദ്രക്കല കാണുന്ന ദിവസമാണ് ഉപവാസത്തിന്റെയും ആത്മീയതയുടെയും മാസമായ റമദാൻ ആരംഭിക്കുന്നത്. ഇസ്ലാമിലെ ഒരു പ്രധാന ചിഹ്നമാണ് ചന്ദ്രക്കല, റമദാൻ അലങ്കാരങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്.
  റമദാനിന്റെ ആരംഭം നിർണയിക്കുന്നത് എങ്ങനെ?

  സൗദി അറേബ്യയിലെ സുപ്രീം കോടതിയുടെ ചന്ദ്രദർശന കമ്മിറ്റി റമദാനിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിക്കും. ചന്ദ്രക്കല കാണാനുള്ള ശ്രമങ്ങളിൽ പങ്കുചേരാൻ സൗദി നിവാസികളോട് രാജ്യത്തിന്റെ സുപ്രീം കോടതി പലപ്പോഴും ആവശ്യപ്പെടാറുണ്ട്.

  റിയാദിനും സുദൈറിനും ഖാസിമിനും ഇടയിൽ സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയിലെ ഹൗതത്ത് സുദൈർ എന്ന ഗ്രാമത്തിലെ ജ്യോതിശാസ്ത്ര നിരീക്ഷകരുടെ ഒരു സംഘമാണ് ചന്ദ്രദർശനത്തിനായി നിരീക്ഷണം നടത്തുന്നത്. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെന്റർ പറയുന്നതനുസരിച്ച്, മിക്ക മുസ്ലീം രാജ്യങ്ങളിലും ഏപ്രിൽ 2നായിരിക്കും റംസാന്റെ ആദ്യ ദിനമെന്ന് എമിറേറ്റ്സ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. "മിക്ക മുസ്ലീം രാജ്യങ്ങളിലും മാർച്ച് 4 നാണ് ശഅബാൻ മാസം ആരംഭിച്ചതെന്നും അതുകൊണ്ട് തന്നെ ഏപ്രിൽ 1നായിരിക്കും ശഅബാൻ 29 എന്നും അതുകൊണ്ട് ഏപ്രിൽ രണ്ടിനായിരിക്കും റമദാൻ മാസത്തിലെ ചന്ദ്രക്കല കാണാൻ കഴിയുകയെന്നും ഐഎസി ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് ഒഡെ പറഞ്ഞു.

  റമദാൻ ആരംഭിക്കുന്നതും വിശുദ്ധ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ ഫിത്തറും ഉൾപ്പെടെയുള്ള പ്രധാന മതപരമായ കാര്യങ്ങളൊക്കെ ഏതൊക്കെ ദിവസങ്ങളിലാണ് വരുന്നതെന്ന് തീരുമാനിക്കാൻ മുസ്ലീം ജനത സാധാരണയായി സൗദി അറേബ്യയെയാണ് ഉറ്റുനോക്കാറുള്ളത്.

  എന്നാൽ, ഓരോ രാജ്യവും ഈ തീയതികൾ സ്വന്തമായി തന്നെ പരിശോധിക്കേണ്ടതുണ്ട്. സാധാരണയായി ജ്യോതിശാസ്ത്രജ്ഞർ, കോടതി ഉദ്യോഗസ്ഥർ, ഇസ്ലാമിക ഉപദേശകർ എന്നിവരടങ്ങിയ പ്രത്യേക സമിതിയായിരിക്കും ഇക്കാര്യം തീരുമാനിക്കുക.

  ഖത്തറിലെ എൻഡോവ്‌മെന്റ് ആൻഡ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) കഴിഞ്ഞ വർഷം ചന്ദ്ര ദർശനത്തിൽ പങ്കെടുക്കാൻ ജനങ്ങളോടും ആഹ്വാനം ചെയ്തിരുന്നു. ആധുനിക ശാസ്ത്രവും ജ്യോതിശാസ്ത്രവും റമദാനിന്റെ തുടക്കം കണ്ടെത്തുന്ന രീതിയെ മാറ്റി മറിച്ചിട്ടുണ്ട്. ചന്ദ്രനെ കാണാനും കൂടുതൽ കൃത്യമായ പ്രവചനങ്ങൾ നടത്താനും ടെലിസ്കോപ്പുകളും റേഡിയോ ടെലിസ്കോപ്പുകളും ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

  Published by:Jayashankar AV
  First published: