• HOME
  • »
  • NEWS
  • »
  • life
  • »
  • Ramadan 2022 | ദ്രോഹചിന്തകൾ പാടില്ല; സക്കാത്ത് നൽകുക; പുണ്യ മാസത്തിൽ നോമ്പെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Ramadan 2022 | ദ്രോഹചിന്തകൾ പാടില്ല; സക്കാത്ത് നൽകുക; പുണ്യ മാസത്തിൽ നോമ്പെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നോമ്പിന് പുറമേ, റമദാനിൽ പാലിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. വിശ്വാസികൾ ഈ പുണ്യമാസത്തിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  • Share this:
    12 മാസങ്ങൾ അടങ്ങുന്ന ഒരു ചാന്ദ്ര കലണ്ടറാണ് ഇസ്ലാമിക് കലണ്ടർ (Islamic Calender). ഒരു ഇസ്ലാം (Islam) മത വിശ്വാസിയെ സംബന്ധിച്ച് ഓരോ മാസവും മതപരമായ എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടായിരിക്കും. ഇസ്ലാമിക് കലണ്ടറിലെ വളരെ പ്രാധാന്യമുള്ള മാസമാണ് റമദാൻ (Ramadan). മുസ്ലീം (Muslim) മതവിഭാഗക്കാർ നോമ്പെടുക്കുന്ന പുണ്യമാസം കൂടിയാണ് റമദാൻ. ഇസ്ലാമിക് ചാന്ദ്ര കലണ്ടറിലെ 9-ാം മാസമാണ് റമദാൻ. 29, 30 ദിവസങ്ങളാണ് ഈ മാസത്തിലുള്ളത്.

    1400 വർഷങ്ങൾക്ക് മുമ്പ് അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ അവതരിച്ചത് റമദാൻ മാസത്തിലാണ്. നോമ്പിന് പുറമേ, റമദാനിൽ പാലിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. വിശ്വാസികൾ ഈ പുണ്യമാസത്തിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

    റമദാനിൽ ചെയ്യേണ്ട കാര്യങ്ങൾ
    വ്രതാനുഷ്ഠാന സമയത്ത് അഞ്ച് നേരത്തെ നിസ്കാരം നിർബന്ധമാണ്. ഒരു വിശ്വാസി പ്രാർത്ഥിക്കുന്നില്ലെങ്കിൽ അവരുടെ നോമ്പ് സർവ്വശക്തനായ അല്ലാഹു അംഗീകരിക്കില്ലെന്നാണ് വിശ്വാസം.
    പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്നതിനും റമദാനിൽ വളരെയേറെ പ്രാധാന്യമുണ്ട്. അതായത് സകാത്ത് രൂപത്തിൽ ഇത് ചെയ്യുക. ഇങ്ങനെ ദാനം ചെയ്യുന്നവർക്ക് പരലോകത്ത് സർവ്വശക്തനായ അല്ലാഹുവിൽ നിന്ന് ദാനധർമ്മത്തിന്റെ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
    റമദാൻ മാസത്തിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും മനഃപാഠമാക്കാനും അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും പ്രായോഗികമാക്കാനും ശ്രദ്ധിക്കണം.
    റമദാനിൽ ദിക്റുകൾ ചൊല്ലുക (അതായത് സർവശക്തനായ അല്ലാഹുവിനെ സ്തുതിക്കുക)
    ദുആ ചെയ്യുക (അല്ലാഹുവിനോട് നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യപ്പെടുക). കാരണം സർവ്വശക്തനായ അല്ലാഹു നോമ്പെടുക്കുന്ന വിശ്വാസി സഹായം അഭ്യർത്ഥിക്കുമ്പോൾ വെറുംകൈയോടെ വിടുകയില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

    റമദാനിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
    റമദാനിൽ നോമ്പെടുക്കുമ്പോൾ, സൂര്യാസ്തമയത്തിനു ശേഷമുള്ള മഗ്‌രിബ് ആസാൻ അവസാനിക്കുന്നത് വരെ വെള്ളം പോലും കുടിക്കാൻ പാടില്ല.
    നോമ്പ് സമയത്ത് വിശ്വാസികൾ പുകവലിക്കാൻ പാടില്ല.
    സംഗീതം ഇസ്ലാമിൽ അനുവദനീയമല്ല. നോമ്പ് സമയത്തും വിശുദ്ധ റമദാൻ മാസത്തിലും സംഗീതം കേൾക്കാൻ പാടില്ല.
    നോമ്പെടുക്കുന്നവരുടെ മനസ്സിൽ ദ്രോഹ ചിന്തകൾ ഉണ്ടാകാൻ പാടില്ല.
    റമദാൻ നോമ്പ് സമയത്ത് നിയമവിരുദ്ധമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടരുത്.
    റമദാൻ മാസത്തിൽ പരസ്‌പരം വഴക്കിടുകയോ പിണങ്ങുകയോ ചെയ്യരുത്. നുണ പറയുകയോ പരദൂഷണം പറയുകയോ ചെയ്താലും അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തെ ബാധിക്കും.

    ഇസ്ലാം മതവിശ്വാസികൾ ശാരീരികവും ആത്മീയവുമായ തലത്തിൽ ആത്മനിയന്ത്രണം പഠിക്കുന്ന മാസമാണ് റമദാൻ. സ്രഷ്ടാവായ അല്ലാഹുവുമായുള്ള അവരുടെ ബന്ധം പരിശോധിക്കാനും ആരാധനയിലൂടെ അത് മെച്ചപ്പെടുത്താനും വിശ്വാസികൾക്ക് ആത്മപരിശോധന നടത്താനും കഴിയുന്ന പുണ്യ മാസമാണ് റമദാൻ.
    Published by:Sarath Mohanan
    First published: