നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • സ്വന്തം ഭൂമിയ്ക്ക് വേണ്ടി 14 വര്‍ഷത്തെ പോരാട്ടം; മരണം കീഴടക്കിയിട്ടും നിയമപോരാട്ടത്തില്‍ വിജയിച്ച് രാമര്‍

  സ്വന്തം ഭൂമിയ്ക്ക് വേണ്ടി 14 വര്‍ഷത്തെ പോരാട്ടം; മരണം കീഴടക്കിയിട്ടും നിയമപോരാട്ടത്തില്‍ വിജയിച്ച് രാമര്‍

  ഒടുവില്‍ നീതി ലഭിച്ചപ്പോഴും സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെയാണ് രാമര്‍ വിടവാങ്ങിയത്

  രാമര്‍

  രാമര്‍

  • Share this:
   ഇടുക്കി: സ്വന്തം ഭൂമിയ്ക്ക് വേണ്ടിയുള്ള പതിനാല് വര്‍ഷത്തെ നിയമപോരാട്ടത്തില്‍ വിജയിക്കുമ്പോള്‍ രാമര്‍ ഈ ഭൂമി വിട്ടുപോയിരുന്നു. ഒടുവില്‍ നീതി ലഭിച്ചപ്പോഴും സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെയാണ് രാമര്‍ വിടവാങ്ങിയത്. കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ പരേതനായ രാമര്‍ ശിങ്കിലിയുടെ ഭൂമിയാണ് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

   കിടപ്പാടമില്ലാത്ത തോട്ടം തൊഴിലാളിയായ രാമറിന് സര്‍ക്കാര്‍ നല്‍കിയ രണ്ടര സെന്റ് ഭൂമി മറ്റൊരാള്‍ തട്ടിയെടുക്കുകയായിരുന്നു. 2005-ലാണ് മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എം.ജി.കോളനിയില്‍ പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് രണ്ടര സെന്റ് വീതം നല്‍കിയത്. 213-ാം നമ്പര്‍ പ്ലോട്ട് രാമറിന് ലഭിച്ചു. എന്നാല്‍ ആ സമയത്ത് തമിഴ്‌നാട്ടിലായിരുന്ന അദ്ദേഹം ഭൂമി ലഭിച്ച വിവരം അറിഞ്ഞിരുന്നില്ല.

   അപ്പോഴേക്കും ചെക്കനാട് സ്വദേശിയായ രമാരാജ് ഭൂമി തട്ടിയെടുത്തിരുന്നു. പഞ്ചായത്തില്‍ വിവരം അന്വേഷിച്ചപ്പോള്‍ മറ്റൊരാള്‍ക്ക് ഭൂമി നല്‍കിയതായി ഉദ്യോഗസ്ഥര്‍ രാമറിനോട് പറഞ്ഞു.

   തുടര്‍ന്ന് രാമര്‍ പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തി. ഭൂമി രാമറിന് നല്‍കണമെന്ന് നിര്‍ദേശിച്ച് പട്ടികജാതി-വര്‍ഗ കമ്മിഷന് വിജിലന്‍സ് റിപ്പോര്‍ട്ട് കൈമാറി. എന്നാല്‍ 2008ല്‍ രാമരാജ് ഈ ഭൂമി ലക്ഷങ്ങള്‍ വാങ്ങി ഗുരു സെല്‍വം എന്നയാള്‍ക്ക് വിറ്റു.

   രാമരാജ് തന്നെ ചതിച്ചാതാണെന്ന് കാട്ടി ഗുരുസെല്‍വം ദേവികുളം കോടതിയെ സമീപിച്ചു. കേസ് നടന്നു കൊണ്ടിരിക്കെ 2019 സെപ്തംബര്‍ 26-ന് എഴുപത്തിനാലാം വയസില്‍ രാമര്‍ മരിച്ചു. പിന്നീട് രാമറിന്റെ ഭാര്യ ലക്ഷ്മി, മക്കളായ കറുപ്പുസ്വാമി, അമൃതരാജ് എന്നിവരാണ് കേസ് നടത്തിയത്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെയും പഞ്ചായത്ത് രേഖകളുടെയും അടിസ്ഥാനത്തില്‍ ഭൂമി രാമറിന്റേതാണെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു
   Published by:Jayesh Krishnan
   First published:
   )}