ഒരു ജോലി ഏറ്റവും ഭംഗിയായും ഏറ്റവും എളുപ്പത്തിലും ചെയ്ത് തീർക്കാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഒരേ കാര്യം പല തവണ ചെയ്ത് കഴിയുമ്പോഴായിരിക്കും കൂടുതൽ നന്നാക്കാനുള്ള മാർഗങ്ങൾ നാം കണ്ടെത്തുന്നത്. എന്നാൽ മനുഷ്യർക്ക് മാത്രമല്ല അവനവന്റെ കഴിവ് വിലയിരുത്താനും അടുത്ത തവണ കൂടുതൽ മികച്ചതാക്കാനും സാധിക്കുന്നത്. എലികൾക്കും (Rats) ഈ കഴിവുണ്ട്.
ഒരു അന്താരാഷ്ട്ര പഠനത്തിലെ ( international study) ചില വിലയിരുത്തലുകൾ അനുസരിച്ച് എലികൾക്ക് അവരുടെ പ്രകടനം വിലയിരുത്താനും അതിനനുസരിച്ച് അവരുടെ പെരുമാറ്റങ്ങളിൽ മാറ്റം വരുത്താനും കഴിയും. അടുത്ത തവണ കൂടുതൽ നന്നായി പ്രവർത്തിക്കാൻ ഈ സ്വഭാവം അവരെ സഹായിക്കും. മനുഷ്യർക്ക് മാത്രമല്ല അവരുടെ പ്രവർത്തനങ്ങളിലെ പിശക് മനസ്സിലാക്കാൻ കഴിയുന്നത്. എലികൾക്കും അതിന് കഴിയുമെന്നാണ് ഗവേഷകർ (researchers) കണ്ടെത്തിയിരിക്കുന്നത്. പോളിഷ് അക്കാദമി ഓഫ് സയൻസിലെ ഒരു ശാസ്ത്രജ്ഞനുമായി ചേർന്ന് ഫ്രാൻസിലെ സിഎൻആർഎസ്, സിഇഎ ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ഗവേഷകരാണ് (France’s CNRS and CEA research centers, working with a scientist from the Polish Academy of Sciences) ഈ കണ്ടെത്തൽ നടത്തിയത്.
എലികൾ എങ്ങനെയാണ് അവരുടെ സമയം കൈകാര്യം ചെയ്യുന്നത് എന്നറിയാനും അവരുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാനുമായി ഗവേഷകർ എലികളെ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തി. അതിൽ ആദ്യ ഘട്ടത്തിൽ എലികൾ ഒരു ലിവർ അമർത്താൻ പഠിക്കുന്ന സമയം നിരീക്ഷിച്ചു. കുറഞ്ഞത് 3.2 സെക്കൻഡ് സമയം കൊണ്ട് അവർ ആ ജോലി ചെയ്ത് തീർക്കണമായിരുന്നു.
പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ എലിയുടെ പ്രകടനം അനുസരിച്ച് രണ്ട് തരത്തിൽ ഭക്ഷണം ഒരുക്കി വച്ചു. വെറും 3.2 സെക്കൻഡിലോ അതിനേക്കാൾ അൽപ്പം കൂടി സമയം എടുത്തോ ഈ പ്രവൃത്തി ചെയ്താൽ ഇടത് ഭാഗത്ത് നിന്ന് ഭക്ഷണം ലഭിക്കും. കൂടുതൽ സമയം എടുത്താൽ വലത് ഭാഗത്ത് നിന്നും ഭക്ഷണം ലഭിക്കും. ചെയ്യുന്ന പ്രവൃത്തിയെ അടിസ്ഥാനമാക്കിയാണ് അവരുടെ പ്രതിഫലം ലഭിക്കുന്നത് എന്ന് മനസ്സിലാക്കാൻ എലികൾക്ക് എളുപ്പത്തിൽ സാധിച്ചു.
Also Read-
Coffee | കാപ്പി ഇഷ്ടമാണോ? ഒരു ദിവസം എത്ര കപ്പ് കാപ്പി കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്?മൂന്നാം ഘട്ട പരീക്ഷണത്തിൽ, എലികൾക്ക് രണ്ട് ഫീഡറുകൾ നൽകി ഒന്ന് തിരഞ്ഞെടുക്കാൻ അവസരം കൊടുത്തു. അതിൽ ഒരു ഫീഡർ തിരഞ്ഞെടുത്താൽ അവർക്ക് പാരിതോഷികം ലഭിക്കും. 3.2 സെക്കൻഡിനുള്ളിൽ അവരുടെ ജോലി പൂർത്തിയാക്കിയാൽ ഇടതുവശത്തുള്ള ഫീഡറും കൂടുതൽ സമയമെടുത്താൽ വലതുവശത്തുള്ളതും ആയിരിക്കും ലഭിക്കുക. എലികൾ അവരുടെ പിശക് മനസിലാക്കി കൃത്യമായ ഫീഡർ തിരഞ്ഞെടുത്തതായി ശാസ്ത്രജ്ഞർ കണ്ടെത്തി.
ഓരോ പരീക്ഷണത്തിലും എലികൾ അവർ ചെയ്ത ജോലിയുടെ കൃത്യത വിലയിരുത്തുന്നതായി ഗവേഷകർ കണ്ടെത്തി. അവരുടെ തെറ്റിന്റെ മാർജിൻ കണക്കാക്കാൻ പോലും അവർക്ക് കഴിഞ്ഞു.എലികൾ വളരെ ബുദ്ധിയുള്ള മൃഗങ്ങളാണ്. എലികളുടെ എപ്പിസോഡിക് മെമ്മറി മുൻകാല അനുഭവങ്ങളിൽ നിന്ന് ഒന്നിലധികം വ്യത്യസ്ത വിവരങ്ങൾ നിലനിർത്താൻ അവരെ സഹായിക്കുന്നു. ഇതനുസരിച്ച് കൂടുതൽ നന്നായി പ്രവർത്തിക്കാനും അവർക്ക് കഴിയുന്നു. ജപ്പാനിലെ ശാസ്ത്രജ്ഞരും ചിക്കാഗോ സർവകലാശാലയിലെ ഗവേഷകരും നടത്തിയ രണ്ട് വ്യത്യസ്ത പഠനങ്ങൾ വിലയിരുത്തുമ്പോൾ ഒരുമയോടെയും പരോപകാരം ചെയ്തും ജീവിക്കാൻ അവർക്ക് സാധിക്കുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.