വഡോദര: ‘ധ്യാനത്തിലിരിക്കുന്ന വിശ്വാമിത്ര മഹർഷി’- ക്ഷിപ്രകോപിയായ വിശ്വാമിത്ര മഹർഷി ധ്യാനത്തിലിരിക്കുന്നുവെന്ന തലക്കെട്ട് തന്നെ കൗതുകമുണർത്തുന്നതാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ കലാകാരന്മാരിൽ ഒരാളായ രാജാ രവിവർമ്മ, കൈയിൽ ജപമാലയുമായി അപൂർവമായ ശാന്തതയോടെ ധ്യാനത്തിലിരിക്കുന്ന വിശ്വാമിത്ര മഹർഷിയെ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. 1897ൽ വരച്ചുവെന്ന് കരുതപ്പെടുന്ന പെയിന്റിംഗ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ലേലശാലയായ സോതെബിയിൽ ലേലത്തിന് ഒരുങ്ങുകയാണ്. 27 ദിവസത്തിന് ശേഷം പേരിടാത്ത പെയിന്റിംഗ് ലേലം ചെയ്യും. 7-9 ലക്ഷം ഡോളർ ചിത്രത്തിന് ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വർമയ്ക്കൊപ്പം പ്രവർത്തിച്ചിരുന്ന ജർമ്മൻ പ്രിന്ററായ ഫ്രിറ്റ്സ് ഷ്ലൈച്ചറുടെ സ്വകാര്യ ശേഖരണത്തിൽ നിന്നുള്ളതാണ് പെയിന്റിംഗ് എന്നതാണ് സോതെബി അവകാശപ്പെടുന്നത്. വർമ്മയുടെ കലാസൃഷ്ടികളെക്കുറിച്ച് വിവരിക്കുന്ന സോതെബീസ് പറയുന്നത്, ധാരാളം എണ്ണ ഛായാചിത്രങ്ങൾ നിർമ്മിച്ച ശേഷം, 1894 ൽ ലോനവാലയിൽ (ഇപ്പോൾ മഹാരാഷ്ട്രയിൽ) വർമ ഇന്ത്യയുടെ ആദ്യത്തെ എണ്ണഛായാ ചിത്രം അച്ചടിക്കുന്ന പ്രസ്സ് സ്ഥാപിച്ചു. തന്റെ ചിത്രങ്ങൾ പുനർനിർമ്മിക്കാൻ സഹായിക്കുന്നതിനായി വർമ കളർ ലിത്തോഗ്രാഫിക് പ്രിന്റിംഗിൽ ഉയർന്ന യോഗ്യത നേടിയ ബെർലിനിൽ നിന്നുള്ള ജർമ്മൻ പ്രിന്ററായ ഫ്രിറ്റ്സ് ഷ്ലൈച്ചറിനെ നിയമിച്ചു. വർക്ക് ഷോപ്പിന്റെ മാനേജരായാണ് അദ്ദേഹം ജോലി ചെയ്തത്. 1903ൽ വർമ പ്രസ്സ് ഷ്ലൈച്ചറിന് വിറ്റു. ‘ദി രവിവർമ ഫൈൻ ആർട്ട് ലിത്തോഗ്രാഫിക് വർക്സ്’ എന്ന് ഇതിനെ പുനർനാമകരണം ചെയ്തു, -സോതെബിയുടെ വെബ്സൈറ്റ് പറയുന്നു.
“ഷ്ലീച്ചറിന് 12 മക്കളുണ്ടായിരുന്നു, ഇളയവൾ, ലോട്ടി എന്ന മകൾ, ബെർലിനിൽ വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും നാസിസത്തിന്റെ ഉദയത്തോടെ വിയന്നയിലെ ഒരു സ്വകാര്യ സ്കൂളിലേക്ക് മാറി. 1941 ൽ ഓസ്ട്രിയ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഘട്ടത്തിലായപ്പോൾ, പ്രതിശ്രുത വരൻ ഡോ. സുരേന്ദ്ര സിങ്ങിനൊപ്പം ഇന്ത്യയിലേക്ക് പോകേണ്ടിവന്നു. പിതാവിൽ നിന്ന് പൈതൃകമായി ലഭിച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഈ അപൂർവ ചിത്രവും ഉൾപ്പെടുന്നത്. പെയിന്റിംഗ് പിന്നീട് ഡെൻമാർക്കിലെ ഒരു വ്യക്തി സ്വന്തമാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.