• HOME
  • »
  • NEWS
  • »
  • life
  • »
  • Miss Universe | വിശ്വസുന്ദരി അമേരിക്കയിൽ നിന്നും; പട്ടം കൈവിട്ട് ഇന്ത്യയുടെ ദിവിത റായ്

Miss Universe | വിശ്വസുന്ദരി അമേരിക്കയിൽ നിന്നും; പട്ടം കൈവിട്ട് ഇന്ത്യയുടെ ദിവിത റായ്

ആദ്യ 16ൽ ഇടം നേടിയ ഇന്ത്യയുടെ ദിവിത റായിക്ക് പട്ടം നേടാനായില്ല

  • Share this:

    ന്യൂ ഓർലിയാൻസിൽ നടന്ന സൗന്ദര്യമത്സരത്തിൽ യുഎസിൽ നിന്നുള്ള ആർ ബോണി ഗബ്രിയേൽ വിശ്വസുന്ദരി (Miss Universe) കിരീടം നേടി. ആദ്യ 16ൽ ഇടം നേടിയ ഇന്ത്യയുടെ ദിവിത റായിക്ക് പട്ടം നേടാനായില്ല. വെനസ്വേലയും ഡൊമിനിക്കൻ റിപ്പബ്ലിക്കും ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഉൾപ്പെടുന്നു.

    കഴിഞ്ഞ വർഷത്തെ വിജയിയായ ഇന്ത്യയുടെ ഹർനാസ് സന്ധു വേദിയിലെത്തി ബോണി ഗബ്രിയേലിനെ കിരീടമണിയിച്ചു.

    25 കാരിയായ ദിവിത റായി, കഴിഞ്ഞ വർഷം മിസ് ദിവ യൂണിവേഴ്‌സ് മത്സരത്തിൽ വിജയിക്കുകയും 2021-ൽ സന്ധുവിനോട് പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. നടിമാരായ സുസ്മിത സെൻ (1994), ലാറ ദത്ത (2000) എന്നിവരാണ് മിസ് യൂണിവേഴ്സ് പട്ടം നേടിയ മറ്റ് ഇന്ത്യക്കാർ.

    Summary: R’Bonney Gabriel from the US crowned Miss Universe. India’s Divita Rai made it to the top 16, but could not work her way up

    Published by:user_57
    First published: