• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പലനില മധുരം- സ്വാദിഷ്ടമായ ഒരു വിഭവം


Updated: October 9, 2018, 3:41 PM IST
പലനില മധുരം- സ്വാദിഷ്ടമായ ഒരു വിഭവം

Updated: October 9, 2018, 3:41 PM IST
#നീനു സാംസൺ

പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ഫ്രൂട്ട് സലാഡ് പോലെയുള്ള വിഭവങ്ങൾ. ഇവിടെയിതാ അതിന് സമാനമായ പുതുമയുള്ളതും വ്യത്യസ്തവുമായ ഒരു വിഭവമാണ് പരിചയപ്പെടുത്തുന്നത്. പലനില മധുരം എന്ന് നമുക്ക് അതിനെ വിളിക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

ആവശ്യമായ സാധനങ്ങൾ;

കസ്റ്റഡിന്:

കസ്റ്റഡ് പൗഡർ- 2 ടേബിൾസ്പൂൺ
പഞ്ചസാര- 3 ടേബിൾസ്പൂൺ
പാല്- അര ലിറ്റർ

കൂട്ട്- 1
പൂവൻ പഴം- 3 എണ്ണം
ആപ്പിൾ- 1
മാതളം- 1
കറുത്ത മുന്തിരി- അര കപ്പ്
കരിക്ക്- 1

അവൽ മിക്സിന്:
അവൽ- 4 പിടി

കൂട്ട്- 2
കശുവണ്ടി- അര കപ്പ്
ഉണക്കമുന്തിരി- അര കപ്പ്
ഈന്തപ്പഴം- അര കപ്പ്
ട്യൂട്ടി ഫ്രുയ്റ്റി- അര കപ്പ്

വെർമസിലി പിസ്താ പാല്:-
വെർമസിലി- അര കപ്പ്
പിസ്താ അര- കപ്പ്
പാല്- അര ലിറ്റർ
പച്ച ഫുഡ് കളർ- അര നുള്ള്
പഞ്ചസാര- 4 ടേബിൾസ്പൂൺ

സ്റ്റൗബെറി ഐസ് ക്രീം
ചെറി ആവശ്യത്തിന്


#1 ഒന്നാമത്തെ ചേരുവകൾ എല്ലാം ചെറുതായി മുറിച്ചു വെക്കുക.
ഇനി കസ്റ്റഡ് ഉണ്ടാക്കാം. ആദ്യം പാല് തിളപ്പിക്കണം. തിളച്ചു വരുമ്പോൾ കസ്റ്റഡ് പൗഡറും പഞ്ചസാരയും ചേർത്തു ഇളക്കി നന്നായി കുറുക്കി എടുക്കണം. തണുത്ത് കഴിയുമ്പോൾ അരിഞ്ഞു വെച്ചിട്ടിക്കുന്ന പഴങ്ങളും ചേർത്തു ഇളക്കി ഫ്രിഡ്‌ജിൽ വെക്കുക.

#2 ഇനി അവൽ മിക്സ് ഉണ്ടാക്കാം- അവൽ പാൻ ചൂടാക്കി, അതിൽ മോറിച്ചു എടുക്കണം. അപ്പോൾ നല്ല ക്രിസ്‌പി ആകും. ഇനി രണ്ടാമത്തെ ചേരുവകൾ ചെറുതായി അരിഞ്ഞു വെക്കണം. അതിനുശേഷം അവലും ഡ്രൈ ഫ്രൂട്ട്സ് അരിഞ്ഞതും ചേർത്ത് ഇളക്കി വെക്കാം.

#3 വെർമസിലി പിസ്താ പാല് ഉണ്ടാക്കുന്ന വിധം-പാല് തിളപ്പിക്കാൻ വെക്കുക. തിളച്ചു വരുമ്പോൾ വെർമസിലി പൊടിച്ചു ചേർക്കുക. പഞ്ചസാരയും ചേർത്തു കൊടുക്കുക. പിന്നെ പിസ്താ ചെറുതായി അരിഞ്ഞതും പച്ച ഫുഡ് കളറും ചേർത്തു ഇളക്കി നന്നായി കുറുക്കി എടുക്കണം. തണുത്തു കഴിയുമ്പോൾ ഫ്രിഡ്ജിൽ വെക്കണം.
'മൊഹബത്ത്' ചേർത്ത ഒരു മട്ടൻ വിഭവം

ഇനി സെറ്റ് ചെയ്യുന്ന വിധം

5 ലയർ ആയിട്ടാണ് ഇത് സെറ്റ് ചെയ്യേണ്ടത്-  ഒരു നീളമുള്ള ഗ്ലാസ് എടുക്കണം. ആദ്യത്തെ ലയർ കസ്റ്റഡ് ഇടണം. ശേഷം അവൽ മിക്സ് ഇട്ടു കൊടുക്കണം. ശേഷം വെർമസിലി പാല് ഇടുക. അതിനു മുകളിൽ അവൽ മിക്സ് ഇട്ടു കൊടുക്കണം. അവസാനം സ്റ്റൗബെറി ഐസ്ക്രീം ഇട്ടു കൊടുക്കണം. ചെറി മുകളിൽ വെച്ച് അലങ്കരിക്കാം.



(#agneyaichef2018ൽ ആദ്യ റണ്ണറപ്പായിരുന്നു നീനു സാംസൺ)
First published: October 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍