• HOME
  • »
  • NEWS
  • »
  • life
  • »
  • Amarnath Yatra 2022 | അമർനാഥ് യാത്ര: രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും; ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യാം? വിശദാംശങ്ങൾ

Amarnath Yatra 2022 | അമർനാഥ് യാത്ര: രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും; ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യാം? വിശദാംശങ്ങൾ

Registration begins for Amarnath Yatra 2022 | അമർനാഥ് ക്ഷേത്രത്തിലേക്കുള്ള 43 ദിവസത്തെ വിശുദ്ധ യാത്രയുടെ രജിസ്ട്രേഷൻ ഏപ്രിൽ 11ന് ആരംഭിക്കും

  • Share this:
    ഈ വർഷത്തെ അമർനാഥ് യാത്ര (Amarnath Yatra) ജൂൺ 30ന് ആരംഭിച്ച് ഓഗസ്റ്റ് 11ന് അവസാനിക്കും. കോവിഡ് (COVID-19) മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷം അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരുന്നു. അതിനാൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണം അമർനാഥ് തീർത്ഥാടനം നടക്കുന്നത്. അമർനാഥ് ക്ഷേത്രത്തിലേക്കുള്ള 43 ദിവസത്തെ വിശുദ്ധ യാത്രയുടെ രജിസ്ട്രേഷൻ ഏപ്രിൽ 11ന് ആരംഭിക്കും.

    "അമർനാഥ് യാത്ര 2022 ജൂൺ 30ന് ആരംഭിച്ച് ഓഗസ്റ്റ് 11ന് അവസാനിക്കും. രജിസ്ട്രേഷൻ ഏപ്രിൽ 11 ന് ആരംഭിക്കും. തീർത്ഥാടകർക്ക് ഷ്രൈൻ ബോർഡിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം," ശ്രീ അമർനാഥ്ജി ഷ്രൈൻ ബോർഡ് സിഇഒ നിതീഷ് കുമാർ പറഞ്ഞു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ മൂവായിരത്തോളം തീർഥാടകർക്ക് താമസിക്കാൻ കഴിയുന്ന താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

    2022ലെ അമർനാഥ് യാത്ര എപ്പോഴാണ് ആരംഭിക്കുന്നത്?

    ഈ വർഷം ജൂൺ 30 മുതൽ തീർത്ഥയാത്ര ആരംഭിക്കും.

    അമർനാഥ് യാത്ര അവസാനിക്കുന്നത് എപ്പോൾ?

    ശ്രീ അമർനാഥ് ക്ഷേത്രത്തിലേക്കുള്ള 43 ദിവസത്തെ തീർത്ഥ യാത്ര 2022 ഓഗസ്റ്റ് 11ന് ആഘോഷിക്കുന്ന രക്ഷാബന്ധൻ ദിനത്തിലാണ് സമാപിക്കുക.

    രജിസ്ട്രേഷൻ ആരംഭിക്കുന്നത് എപ്പോൾ?

    അമർനാഥ് യാത്ര ആരംഭിക്കുന്ന തീയതിക്ക് ഏകദേശം ഒരു മാസം മുമ്പാണ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്. ഈ വർഷത്തെ രജിസ്ട്രേഷൻ ഇന്ന് (ഏപ്രിൽ 11ന്) ആരംഭിക്കും.

    അമർനാഥ് യാത്രയ്ക്കായി രജിസ്റ്റർ ചെയ്യേണ്ടത് എവിടെ?

    അമർനാഥ് യാത്രയിൽ പങ്കെടുക്കാൻ തീർഥാടകർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അമർനാഥ് യാത്ര ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഔദ്യോഗിക വെബ്സൈറ്റ് http://www.shriamarnathjishrine.com/ എന്നതാണ്.

    രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ

    സ്റ്റെപ് 1: ശ്രീ അമർനാഥ്ജി ദേവാലയ ബോർഡിന്റെ (SASB) ഔദ്യോഗിക വെബ്‌സൈറ്റ് shriamarnathjishrine.com തുറക്കുക.
    സ്റ്റെപ് 2: ഹോം പേജിൽ What's New എന്ന സെക്ഷന് താഴെ "Click here to register online" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    സ്റ്റെപ് 3: ഇപ്പോൾ ഒരു പുതിയ പേജ് തുറന്നു വരും. (അമർനാഥ് യാത്രയ്ക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ലിങ്ക് കൂടിയാണിത് - https://jksasb.nic.in/)
    സ്റ്റെപ് 4: അമർനാഥ് യാത്ര 2022നായി രജിസ്റ്റർ ചെയ്യുക.

    അമർനാഥ് യാത്രയ്ക്കുള്ള പ്രായപരിധി

    കഠിനമായ യാത്ര ആയതിനാൽ 13 വയസ്സിന് താഴെയുള്ള കുട്ടികളെയും 75 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും ഈ തീർത്ഥാടനം നടത്താൻ അനുവദിക്കില്ല. കൂടാതെ, ആറാഴ്ചയിൽ കൂടുതൽ ഗർഭിണികളായ സ്ത്രീകളെയും തീർത്ഥാടനത്തിന് അനുവദിക്കില്ല.

    ആപ്പ് വഴിയും ബുക്ക് ചെയ്യാം

    അമർനാഥ് യാത്ര ബുക്ക് ചെയ്യുന്നതിന്, നിങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ shriamarnathjishrine.com ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഇതുകൂടാതെ ശ്രീ അമർനാഥ്ജി യാത്ര മൊബൈൽ ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം. ആപ്പ് നിങ്ങളുടെ സ്മാർട്ട്ഫോണിലെ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
    Published by:user_57
    First published: