HOME » NEWS » Life » REMEMBERING HER INSPIRATIONAL QUOTES ON ANNE FRANK BIRTH ANNIVERSARY GH

Anne Frank Birth Anniversary | ഡയറിക്കുറിപ്പുകളിലൂടെ ലോകം അറിഞ്ഞ ആൻഫ്രാങ്കിന്‍റെ പ്രശസ്ത ഉദ്ധരണികൾ അറിയാം

ഒരു കൗമാരക്കാരിയുടെ കുറിപ്പുകളായിരുന്നില്ല അത്. ഒളിത്താവളങ്ങളിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന ഒരു വംശത്തിന്റെ തന്നെ വേദനയായിരുന്നു ആ ഡയറിക്കുറിപ്പുകളിലൂടെ പുറം ലോകം അറിഞ്ഞത്.

News18 Malayalam | news18-malayalam
Updated: June 12, 2021, 12:38 PM IST
Anne Frank Birth Anniversary | ഡയറിക്കുറിപ്പുകളിലൂടെ ലോകം അറിഞ്ഞ ആൻഫ്രാങ്കിന്‍റെ പ്രശസ്ത ഉദ്ധരണികൾ അറിയാം
Anne Frank
  • Share this:
ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഓട്ടോ ഫ്രാങ്കിന്റെയും എഡിത്ത് ഫ്രാങ്കിന്റെയും മകളായി 1929 ജൂൺ 12നാണ് ആൻ ഫ്രാങ്ക് ജനിച്ചത്. നാസികളുടെ ക്രൂരതകൾക്ക് ഇരയായ പുറം ലോകം അറിഞ്ഞ ജൂത കുടുംബങ്ങളിൽ ഒന്നായിരുന്നു ആൻ ഫ്രാങ്കിന്‍റേത്. പതിമൂന്നാം ജന്മദിനത്തിൽ ആനിന് ഒരു ഡയറി സമ്മാനമായി ലഭിച്ചു. അവൾ തന്റെ ഡയറിയ്ക്ക് കിറ്റി എന്ന പേര് നൽകി. ആ ഡയറിയിലാണ് ആൻ പിന്നീട് തന്റെ ജീവിതം രേഖപ്പെടുത്തിയത്. ആനിന്റെ മരണശേഷം 1947 ൽ ‘ഒരു പെൺകുട്ടിയുടെ ഡയറി’ എന്ന പേരിൽ ആ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചതോടെയാണ് ആൻ ഫ്രാങ്കിനെ ലോകം അറിയാൻ തുടങ്ങിയത്.

1942 നും 1944 നും ഇടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്തെ തന്‍റെ ജീവിതത്തെക്കുറിച്ചാണ് ആൻ ഡയറിയിൽ കുറിച്ചത്. വെറും ഒരു കൗമാരക്കാരിയുടെ കുറിപ്പുകളായിരുന്നില്ല അത്. ഒളിത്താവളങ്ങളിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന ഒരു വംശത്തിന്റെ തന്നെ വേദനയായിരുന്നു ആ ഡയറിക്കുറിപ്പുകളിലൂടെ പുറം ലോകം അറിഞ്ഞത്.

ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായി ഇപ്പോഴും തുടരുന്നു. കൂടാതെ ഈ കുറിപ്പുകൾ 70 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. 1945 ഫെബ്രുവരിയിൽ ബെർഗൻ-ബെൽസൺ തടങ്കൽപ്പാളയത്തിൽ വച്ച് ആൻ ഫ്രാങ്ക് മരണത്തിന് കീഴടങ്ങി. ടൈഫസ്, ക്ഷീണം, പോഷകാഹാരക്കുറവ് എന്നിവ മൂലമാണ് ആൻ ഫ്രാങ്ക് മരിച്ചത്.



ഇന്ന് ആൻ ഫ്രാങ്കിന്റെ ജന്മത്തിൽ അവളുടെ ഡയറിക്കുറിപ്പുകളിൽ കുറിച്ചിരുന്ന ചില പ്രചോദനാത്മകമായ വരികൾ ഓ‍ർമ്മിക്കാം..

"ഞാൻ എന്റെ എല്ലാ ആശയങ്ങളും ഉപേക്ഷിച്ചിട്ടില്ല എന്നത് ശരിക്കും ഒരു അത്ഭുതമാണ്. അസംബന്ധവും അസാധ്യവുമാണെങ്കിലും ആ ആ​ശയങ്ങൾ ഞാൻ കാത്തു സൂക്ഷിക്കും. കാരണം എല്ലാത്തിലും ഉപരിയായി എല്ലാ ആളുകളും മനസ്സു കൊണ്ട് നല്ലവരാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു."

"നിങ്ങൾക്ക് ചുറ്റും ഇപ്പോഴും അവശേഷിക്കുന്ന എല്ലാ സൗന്ദര്യത്തെക്കുറിച്ചും ചിന്തിക്കുക, സന്തോഷിക്കുക."

"എഴുതുമ്പോൾ എല്ലാം മാറ്റിമറിയ്ക്കാൻ എനിക്ക് കഴിയും; എന്റെ സങ്കടങ്ങൾ അപ്രത്യക്ഷമാകും, ധൈര്യം പുനർജനിക്കും."

"പ്രകൃതിയിൽ, സൂര്യപ്രകാശത്തിൽ, സ്വാതന്ത്ര്യത്തിൽ ഇവയിലെല്ലാം എല്ലായ്പ്പോഴും ചില സൗന്ദര്യങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് ഞാൻ കണ്ടെത്തി; ഇവയെല്ലാം നിങ്ങളെ സഹായിക്കും."

"ദുരിതങ്ങളെക്കുറിച്ചല്ല ഇപ്പോഴും അവശേഷിക്കുന്ന ചില സൗന്ദര്യങ്ങളെ കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്"

"മാതാപിതാക്കൾക്ക് നല്ല ഉപദേശങ്ങൾ നൽകാനും ശരിയായ പാതയിലേക്ക് നയിക്കാനും മാത്രമേ കഴിയൂ, എന്നാൽ ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ അന്തിമരൂപം അവരുടെ കൈകളിൽ തന്നെയാണ്."

"ഒരൊറ്റ മെഴുകുതിരി കൊണ്ട് ഇരുട്ടിനെ വെല്ലുവിളിക്കാനും നിർവചിക്കാനും സാധിക്കും"

" മിണ്ടാതെയിരിക്കാൻ മറ്റുള്ളവർ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. എന്നാൽ സ്വന്തം അഭിപ്രായം പറയുന്നതിൽ നിന്നും ഇത് നിങ്ങളെ തടയില്ല"
Published by: Asha Sulfiker
First published: June 12, 2021, 12:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories