നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • സ്വപ്നങ്ങളില്‍ വിശ്വസിക്കാന്‍ പഠിപ്പിച്ച ജനങ്ങളുടെ രാഷ്ട്രപതി ഓര്‍മ്മയായിട്ട് ഇന്നേക്ക് ആറു വര്‍ഷം

    സ്വപ്നങ്ങളില്‍ വിശ്വസിക്കാന്‍ പഠിപ്പിച്ച ജനങ്ങളുടെ രാഷ്ട്രപതി ഓര്‍മ്മയായിട്ട് ഇന്നേക്ക് ആറു വര്‍ഷം

    കലാമിന്റെ ജീവിതം ഏതൊരു മനുഷ്യനും നല്‍കുന്നത് സ്വപ്നങ്ങളുടെ ശക്തിയെ കുറിച്ചുള്ള അവബോധമാണ്.

    എ പി ജെ അബ്ദുള്‍ കലാം

    എ പി ജെ അബ്ദുള്‍ കലാം

    • Share this:
      എ പി ജെ അബ്ദുള്‍ കലാം എന്ന പേരില്‍ പ്രശസ്തനായ, അബുല്‍ പക്കീര്‍ ജൈനുല്‍ ആബിദീന്‍ അബ്ദുള്‍ കലാം, 1931, ഒക്ടോബര്‍ 15നാണ് ജനിച്ചത്. ഇന്ത്യാ മഹാരാജ്യത്തിന്റെ 11ാമത്തെ രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചു. ഈ കാലഘട്ടത്തില്‍ മാനവ നന്മയ്ക്കായി വിവിധ മേഖലകളിലുള്ള സംഭാവനകള്‍ രാജ്യത്തിനായി സമര്‍പ്പിച്ചു. അവ ഓരോന്നും ഇന്നും രാജ്യം നന്ദിയോടെ സ്മരിക്കുന്നു.

      കലാമിന്റെ ജീവിതം ഏതൊരു മനുഷ്യനും നല്‍കുന്നത് സ്വപ്നങ്ങളുടെ ശക്തിയെ കുറിച്ചുള്ള അവബോധമാണ്. കുലീനമായ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത്, അനവധിയായ കഷ്ട ദിനങ്ങളെ നേരിടേണ്ടി വന്നെങ്കിലും അവയെല്ലാം ധീരമായി തന്നെ അദ്ദേഹം നേരിട്ടു. തന്റെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി കഠിനമായി തന്നെ അധ്വാനിക്കുകയും പഠിക്കുകയും ചെയ്തു. സെന്റ് ജോസഫ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം, ഉന്നത പഠനത്തിനായി മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എയറോനോട്ടിക്കല്‍ എഞ്ചിനിയറിങ്ങിന് ചേര്‍ന്നു.

      1958-ല്‍ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗൈസേഷനില്‍ (ഡിആര്‍ഡിഓ) സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് ആയി ജോലിക്ക് പ്രവേശിച്ചു. ശേഷം, 1969 ല്‍ ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ അഥവാ ഐഎസ്ആര്‍ഓ യുടെ ഭാഗമായി പ്രവര്‍ത്തിച്ച് തുടങ്ങി. ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹിനിയായ എസ്എല്‍വി-III ന്റെ പ്രോജക്ട് ഡയറക്ടര്‍ പദവിയുടെ ചുമതലയേറ്റു. ഈ ബഹിരാകാശ പേടകം രൂപപ്പെടുത്തിയതും നിര്‍മ്മിച്ചതും പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ ആണ്.

      1982-ല്‍ അദ്ദേഹം DRDO യുടെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തു. അവിടെ അദ്ദേഹം ഗൈഡഡ് മിസൈല്‍ ഡവലപ്മെന്റ് പ്രോഗ്രാം ഏകീകരിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ഈ മിസൈല്‍ പദ്ധതിയിലൂടെ അദ്ദേഹം ഇന്ത്യയുടെ 'മിസൈല്‍ മാന്‍' എന്ന പേര് സ്വന്തമാക്കി. 1992 ലെ കേന്ദ്ര മന്ത്രി സഭയിലെ പ്രതിരോധ മന്ത്രിയുടെ മുതിര്‍ന്ന ശാസ്ത്ര ഉപദേഷ്ടാവായി ചുമതല ഏറ്റു.

      1998-ല്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണമായ പൊഖ്രാന്‍-II ആണവ പരീക്ഷണങ്ങളില്‍ തന്ത്ര പ്രധാനമായ പങ്ക് വഹിച്ചു. ഈ പരീക്ഷണങ്ങളിലൂടെ ഇന്ത്യ പല രാജ്യങ്ങള്‍ക്കും ലഭിക്കാതെ പോയ പല സാമ്പത്തിക അംഗീകാരങ്ങളും നേടിയെടുത്തു.

      2002 ല്‍ കെ ആര്‍ നാരായണനില്‍ നിന്നും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ ലക്ഷ്മി സഹ്ഗാളിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഈ വിജയം.

      അഗ്‌നിച്ചിറകുകള്‍ എന്ന പ്രശസ്തമായ ആത്മകഥ ഉള്‍പ്പെടെ വിവിധ പുസ്തകങ്ങള്‍ രചിച്ചു. 1990-ല്‍ പദ്മഭൂഷണും 1997-ല്‍ ഭാരത് രത്നയും നല്‍കി രാജ്യം ആദരിച്ചു.

      2015 ജൂലായ് 27-ന് 83-ാം വയസ്സില്‍ അന്ത്യശ്വാസം വലിച്ചു. എന്നാല്‍ ഇന്നും രാജ്യം നെഞ്ചോട് ചേര്‍ത്ത് ഓര്‍മ്മിക്കുന്നു, തങ്ങളുടെ പ്രചോദനത്തെ, തങ്ങളുടെ രാഷ്ട്രപതിയെ!
      Published by:Sarath Mohanan
      First published: