• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

വിഷാദം മാറ്റാൻ 'വാടകയ്ക്ക് ഒരു ബോയ്ഫ്രണ്ട് '; ആപ്പ് റെഡി, പക്ഷേ...

news18india
Updated: August 29, 2018, 4:11 PM IST
വിഷാദം മാറ്റാൻ 'വാടകയ്ക്ക് ഒരു ബോയ്ഫ്രണ്ട് '; ആപ്പ് റെഡി, പക്ഷേ...
news18india
Updated: August 29, 2018, 4:11 PM IST
പലവിധ സമ്മർദ്ദങ്ങളാൽ തകർന്നുപോകുമ്പോൾ ആശ്വാസമാകാൻ ഒരു 'ബോയ്ഫ്രണ്ട്' ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടോ ? മനസൊന്ന് തുറക്കാൻ, കൈ പിടിച്ച് നടക്കാൻ തൽക്കാലത്തേക്ക് ഒരാൾ. അതെ, വാടകയ്ക്ക് ഒരു സാന്ത്വനം. അതിനു വഴി തുറക്കുകയാണ് 'റെന്‍റ് എ ബോയ്ഫ്രണ്ട്' എന്ന ആപ്ലിക്കേഷൻ. മുംബൈ സ്വദേശിയായ കൗഷാൽ പ്രകാശ് ആണ് വാടകയ്ക്ക് ചങ്ങാത്തം നൽകുന്നതിനെക്കുറിച്ച് ആലോചിച്ചത്. അതിന് അദ്ദേഹം ഒരു ആപ്ലിക്കേഷൻ തുടങ്ങുകയും ചെയ്തു,'റെന്‍റ് എ ബോയ്ഫ്രണ്ട്' (RABF)എന്നാണ് ആ ആപ്ലിക്കേഷന്‍റെ പേര്.
മാനസികമായി ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെയും വിഷാദത്തിന് അടിപ്പെട്ടവരെയും ഏകാന്തതയിൽ ഒറ്റപ്പെട്ടവരെയും ലക്ഷ്യമിട്ടാണ് ഈ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ, പേരുകൊണ്ടു തന്നെ ഈ ഉദ്യമം ഇതിനകം നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.

എന്നാൽ, ഇതിലൂടെ താൻ നൽകുന്ന സേവനം ഒരിക്കലും കാൽപനികത നിറഞ്ഞതോ പ്രണയം തുളുമ്പുന്നതോ മോശമായ രീതിയിലുള്ളതോ അല്ലെന്ന് പ്രകാശ് വ്യക്തമാക്കുന്നു. അതിർത്തിരേഖകൾ നിശ്ചയിക്കപ്പെട്ട് കൊണ്ട് തന്നെയായിരിക്കും സേവനങ്ങളെന്നും അദ്ദേഹം പറയുന്നു. ഒരു സുഹൃത്തിനെയാണ് തങ്ങൾ ഇതിലൂടെ നൽകുന്നത്. മണിക്കൂറിൽ തുക ഈടാക്കിയായിരിക്കും സുഹൃത്തിനെ നൽകുക. മറ്റേതൊരു സേവനത്തെയും പോലെ വിലയിട്ടു തന്നെയാണ് ഈ സേവനവും നൽകുക. ഇവിടെ സേവനമെന്നതിൽ സൗഹൃദമാണ്, വിഷാദരോഗങ്ങൾക്കുള്ള ചികിത്സയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും പ്രകാശ് ന്യൂസ് 18നോട് പറഞ്ഞു.

വിഷാദരോഗത്തിനുള്ള ഔഷധം

വിഷാദരോഗത്തിൽ അടിപ്പെട്ടു പോയവരെ അതിൽ നിന്ന് മോചിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഓഗസ്റ്റിൽ 'റെന്‍റ് എ ബോയ്ഫ്രണ്ട്' (ആർ എ ബി എഫ്) ആരംഭിച്ചത്. ഏകാന്തതയെ തുടർന്ന് നിരവധിയാളുകളാണ് വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുന്നത്. ചില സമയങ്ങളിൽ ആളുകൾക്ക് അവർ പറയുന്നത് കേൾക്കാൻ ഒരാൾ വേണമെന്ന് തോന്നും, തല ചായ്ക്കാൻ ഒരു ചുമൽ വേണമെന്ന് തോന്നും. അതു തന്നെയാണ് ആർ എ ബി എഫ് നൽകാൻ ഉദ്ദേശിക്കുന്നതും. എന്നാൽ, ഇതൊരു ഡേറ്റിങ് സൈറ്റല്ലെന്നും പ്രകാശ് വ്യക്തമാക്കുന്നു.

പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാർ, ലൈഫ് കോച്ചുമാർ, മനശാസ്ത്രജ്ഞർ എന്നിവർക്കു കീഴിൽ തയ്യാറെടുപ്പ് നടത്തിയിട്ടുള്ളവരാണ് 'ബോയ്ഫ്രണ്ട്സ്' ആയി തങ്ങൾക്കൊപ്പം ഉള്ളവരെന്നും പ്രകാശ് വ്യക്തമാക്കുന്നു. ബോയ്ഫ്രണ്ടിനെ ആവശ്യമുള്ളവർക്ക് മൂന്നു കാറ്റഗറിയിൽ നിന്ന് ഇഷ്ടത്തിന് അനുസരിച്ച് ബോയ്ഫ്രണ്ടിനെ തെരഞ്ഞെടുക്കാം. സെലിബ്രിറ്റി, മോഡൽ, ആം ആദ്മി എന്നിവയാണ് ആ മൂന്നു കാറ്റഗറികൾ. ബോയ്ഫ്രണ്ടിനെ ലഭിക്കാൻ ആർഎബിഎഫിന്‍റെ ഒഫിഷ്യൽ വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം. തുടർന്ന്, മീറ്റിംഗിനുള്ള സ്ഥലം ഉപഭോക്താവ് രജിസ്റ്റർ ചെയ്യണം. ഉപഭോക്താവിന്‍റെയും ജീവനക്കാരന്‍റെയും സുരക്ഷ പരിഗണിച്ച് അടയാളപ്പെടുത്തുന്ന ലൊക്കേഷൻ പബ്ലിക്കിന് കാണാൻ പറ്റുന്ന വിധത്തിലായിരിക്കും.


Loading...

സ്ത്രീകൾക്കും പുരുഷൻമാർക്കും സേവനം ലഭ്യമായിരിക്കും. അതേസമയം, ബോയ്ഫ്രണ്ടിനെ നൽകുന്നതു പോലെ ഗേൾഫ്രണ്ട്സിനെ എന്തുകൊണ്ട് സൗഹൃദമായി നൽകുന്നില്ല എന്നു ചോദിച്ചാൽ, ആ ഒരു തലത്തിലേക്ക് നമ്മുടെ രാജ്യത്തിന്‍റെ കാഴ്ചപ്പാട് അതിലേക്ക് വളർന്നിട്ടില്ലെന്നാണ് പ്രകാശിന്‍റെ മറുപടി.

ആരാണ് 'ബോയ്ഫ്രണ്ട്സ്' ?

2018ലെ റുബാറൂ മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട മോഡൽ സുരാജ് ദാഹിയ ആർ എ ബി എഫിന്‍റെ സർട്ടിഫൈഡ് ബോയ്ഫ്രണ്ട് ആണ്. മറ്റേതൊരു ജോലിയെ പോലെയാണ് താൻ ഈ ജോലിയെ കാണുന്നതെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. വിഷാദരോഗത്തെക്കുറിച്ച് അതിനെ മറി കടക്കാൻ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ചും സുരജിന് പരിശീലനം ലഭിച്ചുകഴിഞ്ഞു. സുരജിനെ പോലെയുള്ള മോഡലുകളെ ലഭിക്കാൻ മണിക്കൂറിന് 2000 മുതൽ 3000 രൂപ വരെ നൽകണം. എന്നാൽ, ആം ആദ്മി ബോയ്ഫ്രണ്ടിന് 1000 രൂപയിൽ താഴെയാണ് റേറ്റ്. സെലിബ്രിറ്റി ബോയ്ഫ്രണ്ടിന് വാടക കുറച്ച് അധികമാകും. താരങ്ങൾക്ക് അനുസരിച്ച് ചാർജുകളും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും.

പരിശീലനസമയത്ത് ഉപചാരക്രമങ്ങളും മേശമര്യദകളും സംസാരിക്കേണ്ട രീതിയും ശരീരഭാഷ എങ്ങനെയായിരിക്കണം എന്നതെല്ലാം സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ബോയ്ഫ്രണ്ടിനെ തെരഞ്ഞെടുക്കാൻ ഫിസിക്കൽ അപ്പിയറൻസ് ഒരു വലിയ ഘടകമാണ്. അതുകൊണ്ട്, അത്തരം കാര്യങ്ങളിലും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഇത്തരം ജോലിയിൽ അത് വലിയ ഒരു തടസഘടകമല്ലെന്ന് സ്ഥാപകരിൽ ഒരാളായ സൊനാലി പ്രകാശ് വ്യക്തമാക്കുന്നു. ഉപഭോക്താവുമായി സംസാരിക്കുക എന്നതു മാത്രമാണ് ബോയ്ഫ്രണ്ട്സിന്‍റെ ജോലി. അതിൽ പ്രണയത്തിനോ മറ്റെന്തെങ്കിലും തരത്തിലുള്ള അടുപ്പത്തിനോ പ്രസക്തിയില്ലെന്നും സൊനാലി വ്യക്തമാക്കുന്നു.

എന്നാൽ പേരുകൊണ്ടു തന്ന റെന്‍റ് എ ബോയ്ഫ്രണ്ട് വിവാദത്തിൽ ആയിരിക്കുകയാണ്. മറ്റുള്ളവരുടെ മാനസികപ്രശ്നങ്ങളെ മുതലെടുക്കാനാണ് ഇത്തരമൊരു സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് മനശാസ്ത്ര രംഗത്തെ പ്രവർത്തിക്കുന്നവർ പറയുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളെ ചൂഷണം ചെയ്യുകയാണ് ഇത്തരക്കാർ ചെയ്യുന്നതെന്ന് സൈക്കോ തെറാപ്പിസ്റ്റ് ആയ അചൽ ഭഗത് പറയുന്നു. ഉദ്ദേശ്യ ലക്ഷ്യങ്ങൾ നല്ലതു തന്നെയാണ്. പക്ഷേ, പ്രൊഫഷണൽ അല്ലാത്ത ആളുകൾ മാനസികപ്രശ്നങ്ങളെ ചികിൽസിക്കാൻ ശ്രമിക്കുമ്പോൾ അത് അപകടകരമായ പല സാഹചര്യത്തിലേക്കും കൊണ്ടു ചെന്നെത്തിക്കുമെന്നും അചൽ ഭഗത് പറയുന്നു.

ബോയ്ഫ്രണ്ട്സിനെ ആശ്രയിക്കുന്ന സാഹചര്യം ചിലപ്പോൾ ഉണ്ടായേക്കാം. ഇത് മോശമായ ബന്ധത്തിലേക്ക് ചിലപ്പോൾ വഴി വെച്ചേക്കും. കമ്പനിയുടെ പേരും ഒരു പ്രശ്നമാണെന്ന് ഡോ ഭഗത് പറയുന്നു. മാനസികാരോഗ്യം ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് ലക്ഷ്യമെങ്കിൽ ആദ്യം മാറ്റേണ്ടത് ഈ പേരാണെന്നും ഡോ ഭഗത് പറയുന്നു. എന്നാൽ, സ്ത്രീകളെ ബഹുമാനിക്കാൻ അറിയുന്നവരെയും നല്ല വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരെയുമാണ് ബോയ്ഫ്രണ്ട്സായി നിശ്ചയിക്കുന്നതെന്ന് കൗഷാൽ പ്രകാശ് പറയുന്നത്.
First published: August 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...