News18 MalayalamNews18 Malayalam
|
news18
Updated: March 5, 2021, 1:21 PM IST
News18 Malayalam
- News18
- Last Updated:
March 5, 2021, 1:21 PM IST
യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് 19 വൈറസ് പിടിപെട്ട് മരണപ്പെട്ട കൂടുതൽ പേരും അമിത ഭാരമുള്ളവരാണെന്ന് റിപ്പോർട്ടുകൾ. രാജ്യങ്ങളിൽ, മരണപ്പെട്ട 2.5 മില്യൺ ആളുകളിൽ 2.2 മില്യൺ ആളുകളും അമിത വണ്ണം ഉള്ളവരാണെന്ന് വേൾഡ് ഒബിസിറ്റി ഫെഡെറേഷൻ പറയുന്നു.
യു കെ, യു എസ്, ഇറ്റലി എന്നീ രാജ്യങ്ങളിൽ 50% യുവതി - യുവാക്കളും അമിതവണ്ണം ഉള്ളവരാണ്. ഇത് കൊറോണ വൈറസ് പിടിപെട്ട് മരണപ്പെടുന്നവരുടെ എണ്ണവുമായി ബന്ധപ്പെട്ട് വലിയൊരു ശതമാനം അനുപാതമുണ്ട്. 25kg/m2 കൂടുതൽ ബോഡി മാസ് ഇൻഡക്സ് ഉള്ള യുവതി - യുവാക്കൾ താമസിക്കുന്ന രാജ്യങ്ങളിൽ മരണ നിരക്ക് 10 ശതമാനം കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അമിത വണ്ണമുള്ളവരിൽ മരണനിരക്ക് കൂടുതൽ കാണുന്നതു കൊണ്ടു തന്നെ വാക്സിനേഷനും ടെസ്റ്റും നൽകുന്നതിൽ അത്തരക്കാർക്ക് മുൻഗണന നൽകണമെന്ന് വേൾഡ് ഒബിസിറ്റി ഫെഡറേഷൻ പറയുന്നു. പ്രായപൂർത്തിയായവരിൽ പകുതിപ്പേരും അമിത വണ്ണം ഉള്ളവരായതു കൊണ്ടു തന്നെ, നിലവിൽ ബെൽജിയത്തിലാണ് മരണ നിരക്ക് ഏറ്റവും കൂടുതൽ. തൊട്ടു പിന്നാലെ സ്ലൊവേനിയയും യു കെയും. അഞ്ചും ആറും സ്ഥാനത്ത് ഇറ്റലിയും പോർച്ചുഗലും എട്ടാം സ്ഥാനത്ത് യു എസും ആണ് നിലവിൽ ഉള്ളത്.
9.5 കോടി ജനങ്ങൾ ഉള്ള വിയറ്റ്നാമിൽ അമിതവണ്ണക്കാർ കുറവാണ്, അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കോവിഡ് മരണനിരക്ക് ഇവിടെയാണ്.
ഓൺലൈനിൽ ഓർഡർ ചെയ്തത് 3859 രൂപയുടെ റൈറ്റിങ് പാഡ്; കിട്ടിയത് ആറു രൂപയുടെ കുപ്പി വെള്ളം
അമിതവണ്ണം നിയന്ത്രിക്കുന്നതിൽ ഗവൺമെന്റ് മുൻകൈ എടുക്കണമെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യൂഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് ആദനോം ഗെബ്രെയേസസ് പറഞ്ഞു.
Facebook രാഷ്ട്രീയ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി; ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി സ്ഥാനാർത്ഥി പരസ്യങ്ങൾ
'പൊതുജനാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക, അമിത വണ്ണത്തിന്റെ പ്രധാന കാരണങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കാൻ ശ്രമിക്കുന്ന മികച്ച നടപടികൾ കൈക്കൊള്ളുന്നതാണ് ഈ മഹാമാരിക്ക് ശേഷം ആരോഗ്യ സംവിധാനങ്ങളിൽ പ്രതിരോധ വളർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം: ഈ മഹാമാരിയെ തരണം ചെയ്യണമെന്ന് ഞങ്ങൾ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിക്കുന്നു' - അദ്ദേഹം കൂട്ടിച്ചേർത്തു.
മരണ നിരക്കിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് വ്യക്തികളുടെ വയസ്സ് തന്നെയാണ്, അതിന് ശേഷമാണ് അവരുടെ അമിത വണ്ണം ഒരു ഘടകമായി വരുന്നത്. ഫ്ലൂ പോലുള്ള പകർച്ചവ്യാധികൾ വരുമ്പോൾ അതിന്റെ അപകട സാധ്യത വർദ്ധിക്കുന്നുവെന്ന് നമുക്ക് അറിയാം.
'പ്രായ പൂർത്തിയായവരുടെ അമിത വണ്ണത്തിന്റെ അനുപാതവും കോവിഡ് 19 മരണ നിരക്കും തമ്മിൽ ഇത്രയധികം ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോൽ ഞങ്ങൾ ഞെട്ടിപ്പോയി' - റിപ്പോർട്ടിന്റെ രചയിതാവും ഡബ്ല്യൂ എച്ച് ഒ ആൻഡ് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ മുൻ ഉപദേശകനുമായ ഡോക്ടർ ടിം ലോബ്സ്റ്റെയ്ന് പറഞ്ഞു.
ശരീര ഭാരം കുറയ്ക്കുന്നത് ഓരോ വ്യക്തിയെ സംബന്ധിച്ചും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 'ശരീര ഭാരം കൂട്ടുന്നതിനും കുറക്കുന്നതും ഉള്ള സംവിധാനങ്ങൾ ഇന്ന് മനുഷ്യൻ തന്നെ കണ്ടു പിടിച്ചിട്ടുണ്ട്, എന്നാൽ, നമ്മുടെ സമൂഹത്തിൽ വില കുറഞ്ഞ ഭക്ഷ്യ സാധനങ്ങൾ ലഭിക്കുമ്പോൾ ശരീര ഭാരം കുറയ്ക്കൽ അത്ര എളുപ്പകരമല്ല' - അദ്ദേഹം പറഞ്ഞു.
Published by:
Joys Joy
First published:
March 5, 2021, 1:21 PM IST