• HOME
  • »
  • NEWS
  • »
  • life
  • »
  • Smoking | കോവിഡ് മഹാമാരി സമയത്ത് പുകവലി ഉപേക്ഷിക്കാൻ ശ്രമിച്ചവരുടെ എണ്ണം കുറവെന്ന് പഠനം

Smoking | കോവിഡ് മഹാമാരി സമയത്ത് പുകവലി ഉപേക്ഷിക്കാൻ ശ്രമിച്ചവരുടെ എണ്ണം കുറവെന്ന് പഠനം

കണ്ടെത്തലുകള്‍ അനുസരിച്ച് അമേരിക്കയില്‍ പുകവലി ഉപേക്ഷിക്കുന്നവരുടെ എണ്ണം 2011ന് ശേഷം ആദ്യമായി കുറഞ്ഞു. 2019ല്‍ 65.2 ശതമാനമായിരുന്നത് 2020 ല്‍ 63.2 ശതമാനമായി കുറഞ്ഞു.

  • Last Updated :
  • Share this:
    കോവിഡിന്റെ ആരംഭത്തിന് ശേഷം അമേരിക്കയിൽ പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കുറഞ്ഞെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി (ACS) അടുത്തിടെ നടത്തിയ പഠന റിപ്പോർട്ട്. ഈ പ്രവണത ഒരു വർഷത്തിലേറെയായി തുടരുന്നുവെന്നും പഠനം വ്യക്തമാക്കി.

    കോവിഡ് പിടിപെട്ട് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ആളുകൾ, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍, മധ്യവയസ്‌കര്‍, വിദ്യാഭ്യാസം കുറഞ്ഞ ആളുകള്‍ എന്നിവരില്‍ പുകവലി ഉപേക്ഷിക്കാനുള്ള ശ്രമങ്ങളില്‍ കുറവ് വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    ''പുകവലി നിര്‍ത്തേണ്ടത് അനിവാര്യമാണ്. കാരണം പുകവലി കോവിഡ് 19ന്റെ ഗുരുതരമായ അനന്തരഫലങ്ങളുമായും 12 ക്യാന്‍സര്‍ സാധ്യതകളുമായും ബന്ധപ്പെട്ടിരിക്കുന്നു,'' പഠനത്തിന്റെ പ്രധാന രചയിതാവും പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനുമായ ഡോ. പ്രീതി ബാന്‍ഡി പറഞ്ഞു.

    read also : നാൻസി പെലോസിയുടെ വിമാനം ട്രാക്ക് ചെയ്തത് 7 ലക്ഷത്തിലധികം പേർ; ട്രാക്കിങ്ങ് പ്ലാറ്റ്ഫോം ഓഫ്‍ലൈനാക്കി

    2011 മുതല്‍ 2020 വരെ, ദേശീയമായി പ്രതിനിധീകരിക്കുന്ന ബിഹേവിയറല്‍ റിസ്‌ക് ഫാക്ടര്‍ സര്‍വൈലന്‍സ് സിസ്റ്റം (BRFSS) സര്‍വേയില്‍ നിന്നുള്ള ഡാറ്റയാണ് ഗവേഷകര്‍ ഉപയോഗിച്ചത്. പഠനത്തില്‍ കഴിഞ്ഞ വര്‍ഷം പുകവലിച്ച 800,000 ആളുകളില്‍ നിന്നുള്ള ഡാറ്റ ഗവേഷകര്‍ പരിശോധിച്ചു. 31 അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ 2017 ജനുവരി മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവിലുള്ള ഡാറ്റയാണ് ശേഖരിച്ചത്.

    കണ്ടെത്തലുകള്‍ അനുസരിച്ച് അമേരിക്കയില്‍ പുകവലി ഉപേക്ഷിക്കുന്നവരുടെ എണ്ണം 2011ന് ശേഷം ആദ്യമായി കുറഞ്ഞു. 2019ല്‍ 65.2 ശതമാനമായിരുന്നത് 2020 ല്‍ 63.2 ശതമാനമായി കുറഞ്ഞു. 2020ന്റെ ആദ്യ പാദത്തിലും പുകവലി ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറയാന്‍ തുടങ്ങി. വര്‍ഷം മുഴുവനും ആ കുറവ് കാണാൻ തുടങ്ങി.

    see also : ചാള്‍സ് രാജകുമാരന്റെ ജീവകാരുണ്യ സംഘടനയ്ക്ക് ബിൻ ലാദൻ കുടുംബത്തിൽ നിന്ന് 10 കോടി സംഭാവന

    '' ഇത്തരം സാഹചര്യത്തില്‍ മധ്യവയസ്‌കര്‍, രോഗാവസ്ഥയുള്ള ആളുകള്‍, വിദ്യാഭ്യാസം കുറഞ്ഞ ആളുകള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം,'' അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയിലെ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ.വില്യം ഡഹട്ട് പറഞ്ഞു.

    ''ക്യാന്‍സര്‍ ഉണ്ടാകാനുള്ള ഒന്നാമത്തെ പ്രധാന കാരണങ്ങളില്‍ ഒന്ന് പുകയിലയുടെ ഉപയോഗമാണ്. ക്യാന്‍സര്‍ മരണങ്ങളില്‍ മൂന്നിലൊന്നിന് വരെ കാരണവും പുകയിലാണ്, '' അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി കാന്‍സര്‍ ആക്ഷന്‍ നെറ്റ്വര്‍ക്കിന്റെ (ACS CAN) പ്രസിഡന്റ് ലിസ ലക്കാസ് പറഞ്ഞു. ''പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും നാം നടത്തേണ്ടതുണ്ട്. കാരണം പുകവലി ഉപേക്ഷിക്കുന്നത് എളുപ്പമല്ലെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എഫ്ഡിഎ അംഗീകരിച്ച എല്ലാ ചികിത്സകള്‍ക്കും സേവനങ്ങള്‍ക്കുമായും ഓരോ സംസ്ഥാനത്തും മെഡികെയ്ഡ് പ്രോഗ്രാമുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. പുകയില ഉപയോഗം നിര്‍ത്തലാക്കാനുള്ള പരിപാടികള്‍ക്ക് മതിയായ ധനസഹായങ്ങള്‍ ലഭിക്കുന്നതിലൂടെ ആളുകളില്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും കഴിയും,'' ലിസ ലക്കാസ് പറഞ്ഞു.
    Published by:Amal Surendran
    First published: