HOME » NEWS » Life » RESEARCHERS DEVELOPED A LIGHT WEIGHT SENSOR TO DETECT SLEEP APNEA GH AS

ഉറക്കത്തിലെ ശ്വാസ തടസ്സം കണ്ടെത്താന്‍ ഈ സെന്‍സറും ഒരു സ്മാര്‍ട്ട് ഫോണും മതി; പുതിയ ആപ്പുമായി ഗവേഷകര്‍

ഒരാളുടെ ശ്വസനം ഇടവിട്ട് നിലയ്ക്കുകയും പുനരാരംഭിക്കുകയും ചെയ്യുന്ന ഉറക്കത്തിനിടെ ഉണ്ടാവുന്ന ശ്വാസതടസ്സം അഥവാ സ്ലീപ് അപ്‌നേയ ഒരു ഗൗരവമേറിയ ശാരീരിക അസ്വസ്ഥതയാണ്.

News18 Malayalam | news18-malayalam
Updated: February 23, 2021, 7:14 AM IST
ഉറക്കത്തിലെ ശ്വാസ തടസ്സം കണ്ടെത്താന്‍  ഈ സെന്‍സറും ഒരു സ്മാര്‍ട്ട് ഫോണും മതി; പുതിയ ആപ്പുമായി ഗവേഷകര്‍
ഒരാളുടെ ശ്വസനം ഇടവിട്ട് നിലയ്ക്കുകയും പുനരാരംഭിക്കുകയും ചെയ്യുന്ന ഉറക്കത്തിനിടെ ഉണ്ടാവുന്ന ശ്വാസതടസ്സം അഥവാ സ്ലീപ് അപ്‌നേയ ഒരു ഗൗരവമേറിയ ശാരീരിക അസ്വസ്ഥതയാണ്.
  • Share this:
ഉറക്കത്തിലെ ശ്വാസതടസ്സം കണ്ടെത്തുന്നത് എളുപ്പമാക്കിയിരിക്കുകയാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിര്‍ള ശാസ്ത്ര സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍. ഗവേഷക സംഘം വികസിപ്പിച്ചെടുത്ത പുതിയ സെന്‍സറിന് ശ്വസന ക്രമം കൃത്യമായി വിശകലനം ചെയ്യാനും ഉറക്കത്തിനിടയില്‍ 15 സെക്കൻഡ് നേരം ശ്വാസോച്ഛാസം നിലച്ചാല്‍ അലാറം മുഴക്കാനും സാധിക്കും. ആശുപത്രിയിലെ ഐസിയുവിലെ ഉപകരണത്തിലൂടെ രോഗിയുടെ ഹൃദയമിടിപ്പ് താഴുന്നത് ഡോക്ടര്‍മാര്‍ അലാറം മുഖേന അറിയുന്നത് പോലെ, മാസ്‌കില്‍ ഘടിപ്പിക്കാവുന്ന ഈ ബയോ മെഡിക്കല്‍ സെന്‍സര്‍, ഫോണുമായി ബ്ലൂടുത്തിലൂടെ ബന്ധിപ്പിച്ചാല്‍ ഉറക്കത്തിനിടെ രോഗിക്കുണ്ടാവുന്ന കടുത്ത ശ്വാസതടസ്സം മനസ്സിലാക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കും.

Also Read-നവജാത ശിശുക്കളെ ചുംബിക്കരുത്; ആ വാത്സല്യം ചിലപ്പോൾ വിനയായേക്കാം; വിദഗ്ധർ പറയുന്നു

ഒരാളുടെ ശ്വസനം ഇടവിട്ട് നിലയ്ക്കുകയും പുനരാരംഭിക്കുകയും ചെയ്യുന്ന ഉറക്കത്തിനിടെ ഉണ്ടാവുന്ന ശ്വാസതടസ്സം അഥവാ സ്ലീപ് അപ്‌നേയ ഒരു ഗൗരവമേറിയ ശാരീരിക അസ്വസ്ഥതയാണ്. നീണ്ട പകല്‍ ഉറക്കത്തിനും, ക്ഷീണത്തിനും പുറമെ ഹൃദയ സംബന്ധിയായ രോഗാവസ്ഥയ്ക്കും ഇത് കാരണമാവാറുണ്ട്. നിലവില്‍ പ്രചാരത്തിലുള്ള, വലിയ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന 'പോലിസോമ്നോഗ്രഫി'യിലൂടെയാണ് ഇപ്പോള്‍ ഈ പ്രശ്നം കണ്ടെത്തുന്നത്.  ഇത് പലപ്പോഴും രോഗികള്‍ക്ക് അസ്വാസ്ഥ്യം ഉണ്ടാക്കാറുണ്ട്. കൃത്യമല്ലാത്തതിനാല്‍ രോഗ നിര്‍ണയം പലപ്പോഴും ദുഷ്‌കരമാവാറുണ്ട്.

Also Read-ചോക്ലേറ്റുകൾ സൂപ്പറാണ്; ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങൾ

BITS ലെ ഗവേഷകര്‍ വികസിപ്പിച്ച നിരവധി സുഷിരങ്ങളോട് കൂടിയ ഡിസൈനിലുള്ള പുതിയ സാങ്കേതിക വിദ്യ, ശ്വസന ക്രമം പരിശോധിക്കുന്നതോടൊപ്പം വായു സംഭരിക്കാനുള്ള ശേഷിയുള്ളതുമാണ്.  ഈ സെന്‍സര്‍ ഘടിപ്പിച്ച ഒരു മാസ്‌ക് കൂടി വികസിപ്പിച്ചിട്ടുണ്ട് ഗവേഷകര്‍. ശ്വസനത്തിന്റെ ആഴം, വേഗം, ശ്വാസ വായുവിന്റെ ആര്‍ദ്രത എന്നിവ കണക്കാക്കാന്‍ ഉപകരണത്തിന് സാധിക്കും. ഉപകരണത്തിലെ പ്രോസസ്സിംഗ് യൂണിറ്റിന്റെ സഹായത്തോടെ രോഗി ഒന്നോ അതിലധികമോ തവണ ശ്വസിക്കാതിരുന്നാല്‍ അലാറം മുഴങ്ങും.

Also Read- Broccoli Health Benefits| ബ്രൊക്കോളി നിസാരക്കാരനല്ല; ഈ പച്ചക്കറി പതിവായി കഴിച്ചാലുള്ള ഗുണങ്ങള്‍

വ്യത്യസ്ത തരം ശ്വസനം തിരിച്ചറിയാന്‍ ഈ ഉപകാരണത്തിനാവും. ആര്‍ദ്രത കൂടിയ ശ്വാസ വായുവിലെ ജല കണികളുടെ അളവ് ആര്‍ദ്രത കുറഞ്ഞതിലേതിനേക്കാള്‍ കുറവായിരിക്കും. വിവിധ ശ്വാസ ക്രമങ്ങളും അവയുടെ ആര്‍ദ്രതയും കണക്കാക്കാന്‍ ഈ ഉപകരണത്തിന് സാധിക്കുമെന്ന് അസിസ്റ്റന്റ് പ്രൊഫസര്‍ ഹിമാന്‍ഷു അഗര്‍വാള്‍ പറഞ്ഞു. 0.38 സെക്കന്റ് കൊണ്ട് വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്താന്‍ ഇതിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read- മുട്ട-തക്കാളി സാലഡ്: ശരീര ഭാരം കുറയ്ക്കാൻ നിങ്ങൾ തേടിക്കൊണ്ടിരിക്കുന്ന വിഭവം ഇതാണ്

രോഗി 15 സെക്കന്റ് നേരം ശ്വാസോച്ഛാസം നടത്തിയില്ലെങ്കില്‍ അടിയന്തിര ഇടപെടലിനായി ഡോക്ടറെയും മറ്റും ഒരു അലാറത്തിലൂടെ വിവരം അറിയിക്കും. സെന്‍സര്‍ ഘടിപ്പിച്ച മാസ്‌ക് ഒരു ആന്‍ഡ്രോയിഡ് ആപ്പുമായി ബ്ലൂടൂത്ത് മുഖേന കണക്ട് ചെയ്യും. ശേഖരിക്കുന്ന വിവരങ്ങള്‍ ആപ്പ് ഉപയോഗിച്ചാണ് വിശകലനം ചെയ്യുന്നത്. രോഗിയുടെ അപകട സാധ്യത മനസ്സിലാക്കാന്‍ ഇത് സഹായിക്കും. സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കാവുന്ന ഒരു മാതൃക നിലവില്‍ വികസിപ്പിച്ചിട്ടുണ്ട്.

ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാൻ തയ്യാറുള്ള ആശുപത്രികളെ കണ്ടെത്തുകയാണ് ഗവേഷക സംഘം. 2 വിദ്യാര്‍ത്ഥികളും 2 അദ്ധ്യാപകരും സംഘത്തിലുണ്ട്. തുടര്‍ന്ന് വാണിജ്യാടിസ്ഥാനത്ത് നിര്‍മാണം നടത്താനും പദ്ധതിയിട്ടിട്ടുണ്ട്. ഒരാഴ്ച സമയം കൊണ്ട് പ്രാവര്‍ത്തികത
മനസ്സിലാക്കി മെഡിക്കല്‍ അതോറിറ്റിയുടെ അനുമതി വാങ്ങിക്കുകയാണ് ലക്ഷ്യമെന്നും പ്രൊഫ അഗര്‍വാള്‍ വ്യക്തമാക്കി.
Published by: Asha Sulfiker
First published: February 23, 2021, 6:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories