• HOME
  • »
  • NEWS
  • »
  • life
  • »
  • Food Waste | ഭക്ഷ്യ മാലിന്യത്തില്‍ നിന്ന് പോഷകസമൃദ്ധമായ പുത്തൻ വിഭവങ്ങൾ; ഗവേഷണങ്ങൾ പുരോഗമിക്കുന്നു

Food Waste | ഭക്ഷ്യ മാലിന്യത്തില്‍ നിന്ന് പോഷകസമൃദ്ധമായ പുത്തൻ വിഭവങ്ങൾ; ഗവേഷണങ്ങൾ പുരോഗമിക്കുന്നു

നമ്മള്‍ വേസ്റ്റ് കുട്ടകളില്‍ നിക്ഷേപിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്ന് പോഷക സമൃദ്ധമായ ഭക്ഷണം ഉണ്ടാക്കാനുള്ള ഗവേഷണങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

  • Last Updated :
  • Share this:
    സാധാരണയായി വെജിറ്റബിൾ ബര്‍ഗര്‍ പാറ്റീ ഉണ്ടാക്കുന്നത് സോയാബീന്‍, വെള്ളക്കടല, വിവിധ തരം വിത്തുകള്‍ (seeds) എന്നിവയില്‍ നിന്നൊക്കെയാണ്. എന്നാൽ ഭാവിയിൽ പാഴായി (waste) പോകുന്ന ഭക്ഷണ (food) പദാര്‍ത്ഥങ്ങളില്‍ നിന്ന് പോലും ഇത്തരം പാറ്റികൾ ഉണ്ടാക്കിയേക്കാം. അതായത്, നമ്മള്‍ വേസ്റ്റ് കുട്ടകളില്‍ നിക്ഷേപിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്ന് പോഷക സമൃദ്ധമായ ഭക്ഷണം ഉണ്ടാക്കാനുള്ള ഗവേഷണങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

    കാരറ്റ് തൊലിയും മധുരക്കിഴങ്ങിന്റെ തൊലിയും ചേർന്ന സൂപ്പ് തയ്യാറാക്കുന്നത് ഒരു സാധാരണ കാര്യമാണ്. മറ്റ് എന്തെല്ലാം മാര്‍ഗ്ഗങ്ങളിലൂടെ പാഴാക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും പുതിയ വിഭവങ്ങള്‍ ഉണ്ടാക്കാനാകും? ചവിറ്റുകുട്ടകളില്‍ നിക്ഷേപിക്കുന്ന മാലിന്യത്തില്‍ നിന്ന് ഇപ്പോള്‍ ആരും ബര്‍ഗര്‍ ഉണ്ടാക്കാന്‍ പോകുന്നില്ല. പക്ഷേ, ഇറച്ചിയില്‍ നിന്നുള്ള പ്രോട്ടീന് പകരം സസ്യാഹാരങ്ങളില്‍ നിന്നുള്ള പ്രോട്ടീനിന്റെ ഉപയോഗത്തിന് പ്രാധാന്യം നല്‍കാനാണ് ഗവേഷകർ ഉദ്ദേശിക്കുന്നത്. സോയ, കടല, ഗോതമ്പ് എന്നിവ ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തുക.

    ന്യൂസിലാന്‍ഡിലെ ഓഫ് പിസ്റ്റെ ബ്രാന്‍ഡാണ് ഈ പരീക്ഷണത്തിന് പിന്നില്‍. ഇവര്‍ വിശദമായ പഠനങ്ങള്‍ക്കായി സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയെ സമീപിച്ചിരിക്കുകയാണ്. ഭക്ഷ്യ മാലിന്യത്തില്‍ നിന്ന് ഒരു ഫംഗസിനെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണം ഉല്‍പ്പാദിപ്പിക്കാനാണ് ഇവരുടെ ശ്രമം. പ്രത്യേക രുചിയും പ്രോട്ടീനും ഇതിലുണ്ടാകും. ഇതൊരു ഭ്രാന്തന്‍ ആശയമാണെന്ന് പലർക്കും തോന്നിയേക്കാം. എന്നാല്‍ ശാസ്ത്രലോകം വളരെ പ്രാധാന്യത്തോടെയാണ് ഈ ഗവേഷണത്തെ നോക്കിക്കാണുന്നത്. പല ഭക്ഷണങ്ങളും പുളിപ്പിച്ച് ഉണ്ടാക്കുന്നത് സര്‍വ്വസാധാരണയാണ്.

    ഭക്ഷ്യ വ്യവസായ മേഖലകളില്‍ നിന്നുള്ള പോഷക സമൃദ്ധമായ ഉപോല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമായ ഫംഗസുകളെ വളര്‍ത്താനായി ഉപയോഗിക്കാം. അമിനോ ആസിഡ്, അയണ്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ മികച്ച ഭക്ഷണങ്ങളായിരിക്കും ഇത്തരം ഫംഗസുകളുള്ളവ. നിലവിലെ ഭക്ഷണ പദാര്‍ത്ഥങ്ങളെക്കാള്‍ പോഷക സമൃദ്ധമായിരിക്കും ഇവയെന്നാണ് ന്യൂസിലാന്‍ഡ് കമ്പനിയുടെ അവകാശവാദം.

    പഴങ്ങളുടെ തൊലി, ബിയര്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന പഴങ്ങളുടെ അവശിഷ്ടങ്ങള്‍, ധാന്യം തുടങ്ങിയവയെല്ലാം ഇത്തരം ഭക്ഷണ നിര്‍മ്മാണത്തിനായി ഉപയോഗിക്കാം. ഇത്തരം വസ്തുക്കളില്‍ നിന്ന് ബ്രഡ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാവ് ഇതിനോടകം തന്നെ ഉല്‍പ്പാദിപ്പിച്ച് കഴിഞ്ഞു. സോയാബീന്‍ തോലികള്‍, ഗോതമ്പിന്റെ തണ്ട് എന്നിവയെല്ലാം ഉപയോഗിച്ച് പ്രോട്ടീന്‍ ധാരാളമടങ്ങിയ പുതിയ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. ഈ പ്രക്രിയയ്ക്ക് വെള്ളവും ഊര്‍ജ്ജവും വളരെ കുറവ് മതി എന്നതാണ് മറ്റൊരു പ്രത്യേകത.

    കുമിഞ്ഞു കൂടുന്ന ഭക്ഷണ മാലിന്യങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ് ഈ ഗവേഷണമെന്ന് സിംഗപ്പൂരിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഭക്ഷ്യാവശിഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് പുറമേ സോയാബീന്‍ പോലുള്ള ധാന്യ വിളകളില്‍ നിന്നുള്ള ഉപോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത് വഴി ഹരിതഹൃഗ വാതകങ്ങളുടെ പുറന്തള്ളല്‍ ഇല്ലാതാക്കാനും ഈ പുതിയ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.

    അതേസമയം, കേരളത്തിലെ ജനങ്ങളില്‍ 95 ശതമാനം പേരും സസ്യേതര വിഭവങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇറച്ചിയും പാലും ശാസ്ത്രീയമാ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വേഗത്തില്‍ നശിക്കുന്ന ഭക്ഷ്യവസ്തുക്കളാണ്. അതിനാല്‍ അവയുടെ സംസ്‌കരണം, ഉത്പന്ന നിര്‍മാണം, പാക്കേജിംഗ്, സംഭരണം, വിതരണം എന്നിവയില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
    Published by:Amal Surendran
    First published: