'കൊറോണയെ തോല്‍പ്പിക്കാന്‍ ഞാന്‍ വീണ്ടുമെത്തും'; രേഷ്മ മോഹന്‍ദാസ് എന്ന ആ' മാലാഖ'യെ കുറിച്ച് അറിയാം

ഇനി 14 ദിവസത്തെ വീട്ടു നിരീക്ഷണത്തിന് ശേഷം കൊറോണ ഐസലേഷന്‍ വാര്‍ഡില്‍ തന്നെ ജോലി ചെയ്യാന്‍ തയാറാണെന്നും രേഷ്മ പറയന്നു.

News18 Malayalam | news18-malayalam
Updated: April 3, 2020, 11:51 PM IST
'കൊറോണയെ തോല്‍പ്പിക്കാന്‍ ഞാന്‍ വീണ്ടുമെത്തും'; രേഷ്മ മോഹന്‍ദാസ് എന്ന ആ' മാലാഖ'യെ കുറിച്ച് അറിയാം
രേഷ്മ കോട്ടയം മെ‍ഡിക്കൽ കോളജിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നു.
  • Share this:
തിരുവനന്തപുരം: കോവിഡ് ബാധിച്ചവരെ പരിചരിച്ച്  രോഗം ബാധിച്ച് ഒടുവിൽ രോഗത്തിൽ നിന്നും മുക്തയായ നഴ്സാണ് രേഷ്മ മോഹൻദാസ്. കൊറോണ പ്രതിരോധം സംസ്ഥാനത്ത് നടക്കുമ്പോഴും സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചത് ഏറെ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ആ രോഗത്തെയും തോൽപ്പിച്ച് വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രേഷ്മ.  കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രേഷ് വെള്ളിയാഴ്ചയാണ് ആശുപത്രിയി വിട്ടത്.

ഇനി 14 ദിവസത്തെ വീട്ടു നിരീക്ഷണത്തിന് ശേഷം കൊറോണ ഐസലേഷന്‍ വാര്‍ഡില്‍ തന്നെ ജോലി ചെയ്യാന്‍ തയാറാണെന്നും രേഷ്മ പറയന്നു.  കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ വയോധിക ദമ്പതികളെ പരിചരിക്കവെയാണ് നഴ്‌സായ രേഷ്മയ്ക്ക് കോവിഡ് പിടിപെട്ടത്.

എറണാകുളം തൃപ്പുണ്ണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് രേഷ്മ മോഹന്‍ദാസ്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ എഞ്ചിനീയറാണ്.
You may also like:1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി; കൊറോണ ഫലം മണിക്കൂറുകൾക്കകം [NEWS]'കൊറോണയെ പിടിച്ചു നിർത്താൻ നമുക്കു കഴിഞ്ഞു'; ന്യൂയോർക്കുമായി കേരളത്തെ താരതമ്യം ചെയ്ത് മുഖ്യമന്ത്രി [NEWS]റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു: രാജ്യത്ത് കോവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന റെക്കോ‍ഡിട്ട് തോമസ് [NEWS]
മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. മാര്‍ച്ച് 23ന് ചെറിയ പനി ഉണ്ടായി. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാംപിളുകളെടുത്തു പരിശോധയ്ക്കായി അയയ്ക്കുകയും കൊറോണ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് രേഷ്മ പറയുന്നു.

കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികളായ തോമസ് (93), മറിയാമ്മ (88) എന്നിവരും ഡിസ്ചാര്‍ജായി.

 
First published: April 3, 2020, 11:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading