യാത്രക്കാർക്ക് (passengers) ഗുണനിലവാരമുള്ള സേവനങ്ങൾ (quality service) ലഭ്യമാക്കാനാണ് എല്ലാ വിമാനക്കമ്പനികളും (airlines) ശ്രമിക്കുന്നത്. മാത്രമല്ല, യാത്രക്കാർക്ക് സുഗമവും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കാൻ വേണ്ട നടപടികളിൽ ഒന്നിലും ഫ്ലൈയിങ് റെഗുലേറ്ററി ബോഡികളും വിമാനകമ്പനികളും വീഴ്ചവരുത്താറില്ല. സുരക്ഷയ്ക്ക് വളരെയധികം ഊന്നൽ നൽകുന്നതിനാൽ, എല്ലാ വിമാനത്തിലെയും യാത്രക്കാർക്ക് ഒരോ പാരച്യൂട്ട് (parachute ) വീതം ഉണ്ടായിരിക്കും എന്നാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്? എന്നാൽ, ഈ ധാരണ തെറ്റാണ്. വാണിജ്യ വിമാനങ്ങളിൽ (commercial flights) ഓരോ യാത്രക്കാർക്കും വേണ്ടി പ്രത്യേകം പാരച്യൂട്ടുകൾ ഇല്ല. വിമാനക്കമ്പനികൾ യാത്രക്കാരുടെ ജീവന് പ്രാധാന്യം നൽകാത്തതു കൊണ്ടല്ല ഇത്. മറിച്ച് നിരവധി ഘടകങ്ങൾ ഇതിന് പിന്നിലുണ്ട്. അത് എന്തെല്ലാമാണന്ന് നോക്കാം.
ഒരു പാരച്യൂട്ട് പ്രവർത്തിപ്പിക്കുന്നതിന് ചില പ്രത്യേക കഴിവുകൾ ആവശ്യമാണ്, സാധാരണ യാത്രക്കാർക്ക് അത് ഉണ്ടായിരിക്കണമെന്നില്ല. പരിശീലനം ലഭിച്ച ഒരു ഇൻസ്ട്രക്ടർക്ക് പോലും പാരച്യൂട്ട് ഉപയോഗിക്കുമ്പോൾ വായുവിലെ ചില കാര്യങ്ങൾ നിയന്ത്രിക്കാൻ തയ്യാറെടുപ്പ് ആവശ്യമാണ്. ഏറ്റവും ലളിതമായ സ്കൈഡൈവിങിന് പോലും ഇതാവശ്യമാണ്. സിഎൻടി ട്രാവലർ പറയുന്നതനുസരിച്ച്, ഒരു സ്റ്റാറ്റിക് ജമ്പിന് അതായത് ഒരു സ്കൈഡൈവർ ഒരു വിമാനത്തിൽ നിന്ന് താഴേക്ക് ചാടുകയും പാരച്യൂട്ട് വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന "സ്റ്റാറ്റിക് ലൈൻ" അനുസരിച്ച് വിന്യസിക്കുകയും ചെയ്യുന്നതിന് കുറഞ്ഞത് നാലോ അഞ്ചോ മണിക്കൂർ പരിശീലനം ആവശ്യമാണ്. മാത്രമല്ല, സ്കൈ ഡൈവിങിന് വേണ്ടിയുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ സ്റ്റാറ്റിക് ജമ്പുകൾ നടത്താനും കഴിയൂ.
Also Read-
ദിവസവും മുട്ട കഴിച്ചാൽ ഹൃദ്രോഗ സാധ്യത വർധിക്കുമോ? നിങ്ങളുടെ സംശയത്തിനുള്ള ഉത്തരം ഇതാ..ഭൂമിയിൽ നിന്ന് 15,000 മുതൽ 16,000 അടി വരെ ഉയരത്തിൽ പറക്കുന്ന സ്കൈ ഡൈവിങ് വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് വാണിജ്യ വിമാനങ്ങൾ, ഇവ 35,000 അടിയ്ക്ക് മുകളിലാണ് സഞ്ചരിക്കുന്നത്. "18,000 അടിയ്ക്ക് മുകളിൽ വെച്ച് ഒരാൾ വിമാനത്തിന് പുറത്തു കടക്കുകയും ഉടൻ തന്നെ ഒരു പാരച്യൂട്ട് ഉപയോഗിക്കുകയും ചെയ്യുന്നത് അപകടകരമാണ്," യുഎസ് പാരച്യൂട്ട് അസോസിയേഷന്റെ സുരക്ഷാ പരിശീലന ഡയറക്ടർ ജിം ക്രൗച്ച് പറയുന്നു.
Also Read-
നാൽപതുകൾക്കു ശേഷം സ്ത്രീകളുടെ ശരീരഭാരം വര്‍ധിക്കുന്നത് എന്തുകൊണ്ട്? വിദഗ്ധര്‍ പറയുന്നതിങ്ങനെവാണിജ്യ വിമാനങ്ങൾ ഉയർന്ന വേഗതയിലാണ് പറക്കുന്നത്, ഇക്കാരണത്താലും പാരച്യൂട്ടുകൾ ഉപയോഗിച്ച് ചാടാൻ ഇവ അനുയോജ്യമല്ല. ഒരു വിമാനം മണിക്കൂറിൽ 150 മൈൽ വേഗതയ്ക്ക് മുകളിൽ പറക്കുമ്പോൾ സ്കൈഡൈവ് ചെയ്യുന്നത് പരിക്കുകൾ ഉണ്ടാകാനും മരണം സംഭവിക്കാനും ഇടയാക്കും. പാരച്യൂട്ട് തുറക്കുന്ന സമയത്ത് കൂടുതൽ ശക്തി പ്രയോഗിക്കേണ്ടി വരുന്നതാണ് കാരണം. മിക്ക വാണിജ്യ വിമാനങ്ങളും മണിക്കൂറിൽ 500 മൈൽ വേഗതയിൽ പറക്കുന്നതിനാൽ, ഇതിൽ നിന്നും പാരച്യൂട്ട് ഉപയോഗിച്ച് ചാടുക എന്ന ആശയം സുരക്ഷിതമായിരിക്കില്ല.
കൂടാതെ, ഇത് നടപ്പിലാക്കുന്നതിലും ചില വെല്ലുവിളികൾ ഉണ്ട്. പാരച്യൂട്ട് കിറ്റുകൾക്ക് വലിയ തുക ചിലവാകും, മാത്രമല്ല അവ വളരെ ഭാരമുള്ളവയുമാണ്. അതിനാൽ വിമാനത്തിലെ ഓരോ യാത്രക്കാർക്കും ഒരു പാരച്യൂട്ട് വീതം വെയ്ക്കാൻ ഒരു എയർലൈൻ തീരുമാനിച്ചാൽ, വിമാനത്തിന്റെ ഭാരം ഏകദേശം 3,000 കിലോഗ്രാം വരെ ഉയരും. ഇതോടെ വലിയ വിമാനങ്ങൾ ഉപയോഗിക്കാൻ എയർലൈനുകൾ നിർബന്ധിതരാകും, ഇത് യാത്രാച്ചെലവ് വീണ്ടും വർധിപ്പിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.