• HOME
  • »
  • NEWS
  • »
  • life
  • »
  • RETURN OF TALIBAN RULE IN AFGHANISTAN THE PRICE OF HYDERABAD BIRYANI WILL GO UP JK

താലിബാൻ ബിരിയാണി പ്രേമികളെ ചതിച്ചു; ഹൈദരാബാദി ബിരിയാണിയ്ക്ക് ഉടൻ വില കൂടും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വാൽനട്ട്, ആപ്രിക്കോട്ട്, ബദാം എന്നിവയുടെ വില ഇരട്ടിയായി.

Image for representation

Image for representation

  • Share this:
    അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം തിരിച്ചു വരുന്നതോടെ ഹൈദരാബാദിലെ ബിരിയാണി പ്രേമികൾക്ക് തിരിച്ചടി. കാരണം ഇനി ഹൈദരാബാദ് ബിരിയാണിയ്ക്ക് വില കൂടും. ഡ്രൈ ഫ്രൂട്ട്സും വിവിധയിനം സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രശസ്തമായ ഹൈദരാബാദി ബിരിയാണിയ്ക്ക് വില കൂടാൻ കാരണം താലിബാൻ ആണ്. എന്തുകൊണ്ടാണെന്ന് അല്ലേ?

    പാക്കിസ്ഥാനിലെ ഗതാഗതമാർഗങ്ങളിലൂടെയുള്ള ചരക്ക് നീക്കം താലിബാൻ നിർത്തി വെച്ചതായാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യയിൽ വിൽക്കുന്ന ഡ്രൈ ഫ്രൂട്ട്സിന്റെ വിലയിൽ കുതിച്ചുചാട്ടത്തിന് കാരണമായി. അഫ്ഗാനിസ്ഥാനിൽ നിന്നാണ് ഡ്രൈ ഫ്രൂട്ട്സിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്തിരുന്നത്.

    ഡ്രൈ ഫ്രൂട്ട്സിന്റെ വില കുതിച്ചുയരുന്നതിനാൽ, ഹൈദരാബാദി ബിരിയാണിയുടെ വില ഉടൻ ഉയരുമെന്നാണ് നഗരത്തിലെ റെസ്റ്റോറന്റുകളിൽ നിന്ന് ലഭിക്കുന്ന വിവരമെന്ന് ഫ്രണ്ട്‌ലൈൻ റിപ്പോർട്ടിൽ പറയുന്നു.

    നേരത്തെ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (FIEO) അഫ്ഗാനിസ്ഥാനിലെ സംഘർഷാവസ്ഥ കാരണം വരും ദിവസങ്ങളിൽ ഡ്രൈ ഫ്രൂട്ട്സിന്റെ വില കുത്തനെ ഉയർന്നേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

    "അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. അവിടെ നിന്നുള്ള ഇറക്കുമതി പാകിസ്ഥാനിലേക്കുള്ള ട്രാൻസിറ്റ് റൂട്ടിലൂടെയാണ്. ഇപ്പോൾ താലിബാൻ പാകിസ്ഥാനിലേക്കുള്ള ചരക്ക് നീക്കം നിർത്തി. അതിനാൽ ഇറക്കുമതി ഫലത്തിൽ നിർത്തിയ സ്ഥിതിയാണ്," ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷന്റെ ഡയറക്ടർ ജനറൽ (DG) ഡോ. അജയ് സഹായി ഇന്ത്യ ടുഡേയോട് പറഞ്ഞു.

    "വ്യാപാരം പുനരാരംഭിച്ചില്ലെങ്കിൽ, നിലവിലുള്ള ഡ്രൈ ഫ്രൂട്ട് സ്റ്റോക്ക് കുറയും വ്യാപാരികൾ ഇതര വിതരണ സ്രോതസ്സുകൾ തേടേണ്ടിവരുമെന്നും" അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വാൽനട്ട്, ആപ്രിക്കോട്ട്, ബദാം എന്നിവയുടെ വില ഇരട്ടിയായി. ചിലയിടങ്ങളിൽ വില മൂന്നിരട്ടിയായി ഉയർന്നതായി ഏറ്റവും വലിയ ഡ്രൈ ഫ്രൂട്ട് മാർക്കറ്റായ ന്യൂഡൽഹിയിലെ ഖാദി ബവാരിയിലുള്ള വ്യാപാരിയായ ഗൗരവ് ജഗ്ഗി പറഞ്ഞു.

    "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡ്രൈ ഫ്രൂട്ട്സിന്റെ വില കുത്തനെ വർദ്ധിച്ചു. പല ഡ്രൈ ഫ്രൂട്ട്സിന്റെയും വിളവെടുപ്പ് കാലമാണിത്, പക്ഷേ വിതരണ ശൃംഖല തകർന്നതിനാൽ, പുതിയ ചരക്ക് ഇറക്കുമതി ഉടൻ പ്രതീക്ഷിക്കുന്നില്ലെന്നും "ഗൗരവ് ജഗ്ഗി കൂട്ടിച്ചേ‍ർത്തു.

    അതേസമയം, ഡ്രൈ ഫ്രൂട്ട്സിന്റെ വില വർദ്ധനവ് തങ്ങൾക്ക് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി ജമ്മുവിലെ വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ ഡ്രൈ ഫ്രൂട്ട്സിന്റെ വിൽപ്പനയിൽ കുറവുണ്ടായതായും അവർ കൂട്ടിച്ചേർത്തു.

    അഫ്ഗാനിസ്ഥാനിൽ അനിശ്ചിതത്വം തുടരുകയാണെങ്കിൽ ഡ്രൈ ഫ്രൂട്ട്സിന്റെ വില ഇനിയും ഉയരുമെന്ന് ജമ്മു ഡ്രൈ ഫ്രൂട്ട് റീട്ടെയിൽ ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജ്യോതി ഗുപ്ത പറഞ്ഞു.

    "ലോക്ക്ഡൗൺ കാരണം ഞങ്ങൾക്ക് കനത്ത നഷ്ടമുണ്ടായി. ഇപ്പോൾ, അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഞങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് " ജ്യോതി ഗുപ്ത വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published:
    )}