• HOME
 • »
 • NEWS
 • »
 • life
 • »
 • 'വലിയ ദുരന്തത്തിൽ നിന്ന് കരകയറാൻ പരിശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ'

'വലിയ ദുരന്തത്തിൽ നിന്ന് കരകയറാൻ പരിശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ'

The Discomfort in the evenig | ബുക്കർ ഇന്റർനാഷണൽ പട്ടികയിൽ ഇടം നേടിയ ഡച്ച് എഴുത്തുകാരിയുടെ ആദ്യ നോവൽ

The Discomfort of the evening

The Discomfort of the evening

 • Last Updated :
 • Share this:
  ആദർശ് ഓണാട്ട്

  മാരികെ ലൂക്കാസ് റിജ്‌നെവെൽഡ്, 28-കാരിയായ ഡച്ച് എഴുത്തുകാരി. കഴിഞ്ഞ വർഷം തന്റെ ആദ്യ നോവലിലൂടെ നെതർലണ്ടിൽ വലിയ കയ്യടി നേടുകയുണ്ടായി. ആ നോവൽ, 'വൈകുന്നേരത്തെ അസ്വസ്ഥത' (The Discomfort in the Evening), ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അത് ബുക്കർ ഇന്റർനാഷണൽ പ്രൈസ് 2019 ന്റെ ലോങ്ങ് ലിസ്റ്റിൽ കഴിഞ്ഞ ആഴ്ച ഇടം നേടുകയും ചെയ്തു.

  സ്വാഭാവികമായും മാതൃഭാഷയിൽ വലിയ പ്രകീർത്തനങ്ങൾ നേടിയ ഈ നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുമ്പോഴും വാനോളം പ്രതീക്ഷകളാണ് സാഹിത്യ ലോകം ഈ കൃതിയിൽ വെച്ച് പുലർത്തുന്നത്. ഇതിന്റെ പ്രസാധകരാണെങ്കിൽ രണ്ടു ദശാബ്ദങ്ങൾക്കു ശേഷമാണ് ഡച്ച് ഭാഷയിൽ നിന്ന് ഒരു കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ തയ്യാറാകുന്നത്. ഫെബർ ആണ് ഈ നോവൽ പ്രസിദ്ധികരിച്ചിരിക്കുന്നത്.

  നെതർലണ്ടിലെ നോർത്ത് ബ്രാൻബാന്റ്‌ എന്ന താരതമ്യേനെ ചെറിയ പ്രദേശത്ത് ജീവിക്കുന്ന ആളാണ് എഴുത്തുകാരി. പുലർവേളകളിൽ തൻ്റെ കാലിവളർത്തൽ കേന്ദ്രത്തിലും മധ്യാഹ്നത്തിൽ തൻ്റെ വസതിയിൽ എഴുത്തിലും മുങ്ങി ജീവിതം നയിച്ച് പോരുകയാണ് അവർ. പെട്ടെന്നുള്ള സാഹിത്യ താരോദയം ഈ അന്തർമുഖിയായ എഴുത്തുകാരിയെ ഇതുവരെ ആവേശിച്ചിട്ടില്ല. അവർ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ വായനക്കാരുമായി സംവദിക്കുന്നു. പക്ഷെ, ഒരു കാര്യം നിർബന്ധമാണ്. അവരോട് ഡച്ച് ഭാഷയിൽ തന്നെ ചോദിക്കണം. അവർ ഓരോ വായനക്കാരനും ഇടുന്ന അഭിപ്രായങ്ങൾ വായിക്കുകയും അതിന് മറുപടി കുറിക്കുകയും ചെയ്യുന്നു.

  ഒരു നോവലിസ്റ്റ് ആകുന്നതിന് മുൻപ് കവിയായാണ് മാരികെ ഡച്ച് സാഹിത്യലോകത്ത് അറിയപ്പെട്ടിരുന്നത്. അവരുടെ രണ്ടു കവിതാസമാഹാരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഏകയും അന്തർമുഖയുമായ ഒരു എഴുത്തുകാരിയെയാണ് അവരുടെ കവിതയിൽ കാണാനാകുന്നതെങ്കിൽ ആദ്യ നോവൽ കുറച്ചുകൂടെ മ്ലാനമാണ്. ഒരേ സമയം ശക്തവും, ദാരുണവും ആയ ഒരു ജീവിത പശ്ചാത്തലത്തെയാണ് 'വൈകുന്നേരത്തെ അസ്വസ്ഥത' കാട്ടിത്തരുന്നത്. അവിടെ നിരാശയും, വിഷാദവും തളം കെട്ടി നില്കുന്നു.

  കഥ പറയുന്നത് ജാസ് എന്ന പത്ത് വയസുകാരിയാണ്. ഒരു ബാലിക എന്ന അവസ്ഥയിൽ നിന്ന് ഋതുമതിയായ ഒരു പെണ്കുട്ടിയിലേക്കുള്ള പരിണാമ ഘട്ടത്തിലാണ് അവൾ. മൂന്നു സഹോദരങ്ങളാണ് അവൾക്ക് . മാത്തിസ്, ഓബ്ബേ, പിന്നെ ഒരു കുഞ്ഞനുജത്തി ഹന്ന. കാലിൽ വൈകല്യമുള്ള അച്ഛനും സദാ ദുഃഖിതയായ ഒരമ്മയും അസംഖ്യം പശുക്കളും ചേർന്ന ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് നോവൽ വികസിക്കുന്നത്. നെതർലണ്ടിലെ അത്തരമൊരു ചെറു ഗ്രാമത്തിലെ എല്ലാ സവിശേഷതകളും നിറഞ്ഞ ജീവിതം. അവരുടെ തനത് ഭക്ഷണ രീതികൾ, പ്രകൃതി, മനുഷ്യർ, മതം ഇങ്ങനെയൊക്കെ പോകുന്ന ജീവിതക്രമത്തെ, അതിൻ്റെ ആന്ദോളനത്തെ ഇംഗ്ലീഷ് ഭാഷയിലേക്ക് കൊണ്ട് വരുന്നതിൽ വിവർത്തകയായ മിഷേൽ ഹച്ചിൻസൺ ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ട്.

  സന്ദേഹിയായ ഒരു കുട്ടിയാണ് ജാസ്. മതം അവളിൽ പാപബോധത്തെ നിറച്ചു വെച്ചിട്ടുണ്ട്. വളർന്നു വരുന്ന ഒരു സ്ത്രീ കൂടി അവളിലുണ്ട്. എന്നാൽ ഒരു കുട്ടിയുമാണ് താനും. അത്തരമൊരു അസന്നിഗ്ദ്ധമായ അവസ്ഥയിലാണ് തന്റെ സഹോദരൻ, മത്തിയാസ്, ഒരിക്കൽ അങ്ങകലെ നദിയുറഞ്ഞുണ്ടായ ഒരു പ്രദേശത്ത് സ്‌കേറ്റിംഗിന് പോകുന്നത്. അവൾക്കും കൂടെ പോകണമെന്നുണ്ട്. പക്ഷെ അവൾക്കു അതിനുള്ള പരുവമായില്ല എന്നാണ് മാതാപിതാക്കളുടെ പക്ഷം. അത്തരമൊരു അസൂയ നിറഞ്ഞ അവസ്ഥയിൽ അവൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇവൻ ഒന്ന് ചത്ത്‌ പോയെങ്കിൽ എന്ന്. പ്രാർത്ഥന അപ്പടി ദൈവം കേട്ടപ്പോലെ മരണത്തിലേക്ക് മത്തിയാസ് സ്കേറ്റ് ചെയ്തു പോകുകയാണ്. ജഡമായി തിരികെ എത്തുന്ന മത്തിയാസിനെ വീട്ടിൽ മൊബൈൽ മോർച്ചറിയിൽ വെക്കുമ്പോൾ ജാസിന് സങ്കടം അടക്കാൻ കഴിയുന്നില്ല.

  "മതിയാസിന്റെ മുഖം വിളറി വെളുത്തിരുന്നു പെരും ജീരകം കണക്കെ . അവന്റെ ശരീരം തണുത്തുറഞ്ഞു അവൻ്റെ ചൂണ്ടുകൾ കരിംചുവപ്പായി മാറിയിരുന്നു. എനിക്ക് അത് ഓഫ് ചെയ്യണമായിരുന്നു. അവന്റെ മുഖം എന്റെ കയ്യിൽ എടുക്കണം. എന്നിട്ടു ചോദിക്കണം ഞങ്ങളെ ഒക്കെ വിട്ടുപിരിയാൻ ഇതാണോ നല്ല വഴി എന്ന്"

  മാരികയുടെ സഹോദരൻ ഒരു വാഹനാപകടത്തിൽ മരിക്കുകയായിരുന്നു . ആത്മനിഷ്ഠമാണോ നോവൽ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ പിന്നീടുള്ള വായന നമ്മളെ സഹായിക്കും. ഒരു വലിയ ദുരന്തത്തിൽ നിന്ന് പിന്നീട് കരകയറാൻ പരിശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യരെയാണ് നമ്മൾ നോവലിൽ കാണുന്നത്. അവിടെ മതം അപരിഹാര്യമായ സാന്നിധ്യമായി വരുന്നു. കാലികളും മനുഷ്യരും ഒരു പോലെ ക്രൂശിക്കപ്പെടുന്നു. തൻ്റെ സഹോദരൻറെ മരണത്തിലൂടെ വന്നു ഭവിച്ച ശൂന്യതയെ അതിജീവിക്കാൻ ജാസും സഹോദരങ്ങളും ക്രൂരമായ പല വിനോദങ്ങളിൽ ഏർപ്പെടുന്നു. മരിച്ചു പോയെന്ന് വിശ്വസിക്കാൻ കൂട്ടാക്കാതെ മകന് വേണ്ടി അവൻ ഉപയോഗിച്ച കസേരയും കോട്ടും വരെ മാറ്റി വെച്ച് കാത്തിരിക്കുന്നുണ്ടു മാതാപിതാക്കൾ.
  You may also like:കൊറോണ അവിടെ നിൽക്കട്ടെ; ഗോവയ്ക്ക് പോയാൽ കുഴപ്പമുണ്ടോന്ന് തിരഞ്ഞ് ഇന്ത്യക്കാർ [NEWS]കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ [PHOTOS]COVID 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി [PHOTOS]
  ജാസ് രണ്ടു തവള കുഞ്ഞുങ്ങളെ ഒരു പെട്ടിയിലാക്കി അവളുടെ മുറിക്കുള്ളിൽ സൂക്ഷിക്കുന്നു. വിചിത്രമാണ് അവളുടെ ഭാവന. ആ തവളകൾ ഇണ ചേർന്നാൽ തന്റെ അമ്മയും അച്ഛനും അങ്ങനെ ചെയ്യുമെന്നും അതോടെ തങ്ങളുടെ ജീവിതത്തിലെ വന്നു പെട്ട് പോയ ദുരന്തത്തെ മറികടക്കാൻ കഴിയുമെന്നും അവൾ കരുതുന്നു. പിന്നീട് കൂടുതൽ വന്യവും സ്തോഭജനകവുമായ ജീവിതാവസ്ഥയിലേക്ക് ഈ നോവലിലെ കഥാപാത്രങ്ങൾ പരിണമിക്കുകയാണ് .

  കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞതാണ് ഇതിന്റെ ആഖ്യാനം. വിഷാദം കഥാപാത്രങ്ങളിൽ നിന്ന് വായനക്കാരിലേക്ക് തണുപ്പെന്ന പോലെ അരിച്ചിറങ്ങുന്നു. എന്നാലും, മാരികെ ലൂക്കാസ് റിജ്‌നെവെൽഡ് എന്ന എഴുത്തുകാരിയുടെ വൈഭവം ഉടനീളം നിറഞ്ഞു നിൽക്കുന്നു ഈ നോവലിൽ. ഒരു അസാധാരണ വായന അനുഭവമാകും ഈ നോവൽ.
  Published by:Chandrakanth viswanath
  First published: