രാവിലെയും വൈകുന്നേരവും ഒരു കപ്പ് ചായ (tea) കുടിക്കാത്തതായി ആരുണ്ട്? മനസിനും ശരീരത്തിനും ഉന്മേഷം നൽകാൻ ചായക്ക് സാധിക്കുന്നത് പോലെ മറ്റൊരു പാനീയത്തിനും സാധിക്കില്ലെന്നാണ് പലരുടെയും വിശ്വാസം. തണുപ്പുള്ള ഈ സമയത്ത് നല്ല ഒരു ചായ കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നത് കൂടുതൽ ഉന്മേഷം നൽകും. പലരും പല രീതിയിലാണ് ചായ ഉണ്ടാക്കുന്നത്. ശരിയായ രീതിയിലുണ്ടാക്കുന്ന ചായയ്‌ക്കാണ് കൂടുതൽ സ്വാദ്.
ചായ കപ്പിലേക്ക് ഒഴിക്കുന്നതിന് ഒരു ശാസ്ത്രീയമായ മാർഗ്ഗമുണ്ട്. ഈ രീതി മനസ്സിലാക്കി കഴിഞ്ഞാൽ ഇതുവരെ ചെയ്ത രീതികൾ തെറ്റായിരുന്നെന്നും ചായ കൂടുതൽ സ്വാദോടെ കുടിക്കുവാൻ കഴിയുമെന്നും ചായ പ്രേമികൾക്ക് മനസിലാകും. പലപ്പോഴും തിളച്ച് കഴിഞ്ഞാൽ ഒരു അരിപ്പ ഉപയോഗിച്ച് ചായ അരിച്ച് ഗ്ലാസ്സിലേക്ക് ഒഴിക്കുന്ന രീതിയാണ് മിക്കവരും പിന്തുടരുന്നത്. എന്നാൽ ഇങ്ങനെ ചായ അരിച്ചെടുക്കുന്നത് അതിന്റെ രുചിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
കടയിൽ നിന്ന് മേടിക്കുമ്പോൾ അവർ കപ്പുകളിലേക്ക് (cup ) ചായ മാറ്റുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? ഒരു പ്രത്യേക രീതിയിലാണ് അവർ ചായ ഉണ്ടാക്കുന്നത്. അതുപോലെ തിളപ്പിച്ച പാത്രത്തിൽ നിന്ന് ചായ കപ്പിലേക്ക് ഒഴിക്കുന്ന വേഗത അതിന്റെ രുചിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
തെറ്റായ രീതിയിൽ അരിക്കുമ്പോൾ ചായ കപ്പിനരികിലൂടെ പുറത്തേയ്ക്ക് പോകാറുണ്ട്. ചായ കൃത്യമായി അരിക്കാനും രുചി കൂട്ടാനുമുള്ള മാർഗം ശാസ്ത്രജ്ഞർ (scientists) തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ മാർഗം അനുസരിച്ച് തിളപ്പിച്ച പാത്രത്തിൽ നിന്ന് കപ്പിലേക്ക് ചായ എളുപ്പത്തിൽ ഒഴിക്കാൻ സാധിക്കും. ചായ കപ്പിലേക്ക് ഒഴിക്കുമ്പോൾ, ഒരു തുള്ളി പോലും പുറത്ത് പോകുകയുമില്ല. ചായപ്പാത്രത്തിൽ നിന്ന് കപ്പിലേക്ക് ചായ ഒഴിക്കുന്ന ഈ രീതിയ്ക്ക് 'ടീപോട്ട് ഇഫക്റ്റ്' (teapot effect) എന്നാണ് പറയുന്നത്. 1956 ഇൽ മാർക്സ് റെയ്നർ (Marx Rainer) എന്നയാളാണ് ഈ രീതി കണ്ടെത്തിയത്.
തിളപ്പിച്ച ശേഷം അപ്പോൾ തന്നെ ചായപ്പാത്രത്തിൽ നിന്ന് ചായ കപ്പിലേക്ക് പുറത്തേക്ക് അൽപ്പം പോലും പോകാതെ ഒഴിക്കുന്നത് ഒരു വലിയ വെല്ലുവിളിയാണ്. ചായപ്പാത്രത്തിൽ നിന്ന് ചായ കഴിയുന്നത്ര വേഗത്തിൽ കപ്പിലേക്ക് ഒഴിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈ സാഹചര്യത്തിൽ ചായ പുറത്ത് പോകാനുള്ള സാധ്യത കുറയുന്നു. മാത്രമല്ല സാധാരണയിൽ നിന്ന് വ്യത്യസ്ഥമായി ചായക്ക് രുചിയും കൂടുതലായിരിക്കും. വിയന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ (Vienna University of Technology) വിദഗ്ധർ ഈ രീതി പല തവണ പരീക്ഷിച്ചിട്ടുണ്ട്.
ചായ പാത്രത്തിൽ നിന്ന് ചായ തൂവിപ്പോകാതെ എങ്ങനെ ശരിയായി കപ്പിലേക്ക് ഒഴിക്കാമെന്ന് നോക്കാം. ചൂട് ചായ വേഗത്തിൽ ഒഴിക്കുമ്പോൾ പുറത്തുപോകുന്നത് അപകടകരമായതിനാൽ ചായ കുറച്ച് ചൂടാറിയതിന് ശേഷം മാത്രം കപ്പിലേക്ക് ഒഴിക്കുക. ഒരു സെറാമിക് അല്ലെങ്കിൽ ഗ്ലാസ് (ceramic or glass) പാത്രം ഉപയോഗിക്കുന്നതാണ് ഉത്തമം. കഴിയുന്നത്ര വേഗത്തിൽ കപ്പിലേക്ക് ചായ ഒഴിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tea