സജിതാ മഠത്തിലിന്റെ പുസ്തക പ്രകാശനത്തിന് റിമയും രമ്യയുമെത്തി

സജിതയുടെ ഓര്‍മയെഴുത്ത് വായിക്കുമ്പോള്‍ അവയെല്ലാം കണ്‍മുന്നില്‍ കാണുന്നതുപോലെ അനുഭവവേദ്യമാകുന്നുവെന്ന് പ്രിയ എ എസ്

news18
Updated: February 10, 2019, 7:23 PM IST
സജിതാ മഠത്തിലിന്റെ പുസ്തക പ്രകാശനത്തിന് റിമയും രമ്യയുമെത്തി
News18
  • News18
  • Last Updated: February 10, 2019, 7:23 PM IST IST
  • Share this:
കൊച്ചി: സിനിമാ-നാടക പ്രവര്‍ത്തകയായ സജിതാ മഠത്തിലിന്റെ നാല്‍പ്പതു വര്‍ഷത്തെ നാടകജീവിതസ്മരണകളുടെ കൃതിയില്‍ നടന്ന പ്രകാശനം താരനിബിഡമായി. സജിതയുടെ സിനിമാ സഹപ്രവര്‍ത്തകരായ താരങ്ങള്‍ റിമ കല്ലിങ്കലും രമ്യ നമ്പീശനുമാണ് ചടങ്ങില്‍ സംബന്ധിക്കാനെത്തിയത്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച സജിതയുടെ പുസ്തകം അരങ്ങിലെ മത്സ്യഗന്ധികള്‍ എന്ന കൃതിയുടെ വൈലോപ്പിള്ളി ഹാളില്‍ എഴുത്തുകാരി പ്രിയ എ എസ്, റിമ കല്ലിങ്കന് നല്‍കി പ്രകാശിപ്പിച്ചു. കോഴിക്കോട് സര്‍വകലാശാല ഇംഗ്ലീഷ് പ്രൊഫ. ജാനകി ശ്രീധരന്‍ പുസ്തകപരിചയം നടത്തി. നാടകപ്രവര്‍ത്തകരമായ ചന്ദ്രദാസന്‍, ഷൈലജ പി. അന്‍പു, ഗ്രീന്‍ ബുക്‌സ് ഡയറക്ടര്‍ സുഭാഷ് പൂങ്കാട്ട് എന്നിവരും പങ്കെടുത്തു.

ചാരനെന്നു വിളിച്ചവര്‍ എം ഗോവിന്ദന്‍റെ അവസാനകാല കഷ്ടപ്പാടുകളെക്കുറിച്ച് അന്വേഷിക്കണം: ടി പത്മനാഭന്‍

സജിതയുടെ ഓര്‍മയെഴുത്ത് വായിക്കുമ്പോള്‍ അവയെല്ലാം കണ്‍മുന്നില്‍ കാണുന്നതുപോലെ അനുഭവവേദ്യമാകുന്നുവെന്ന് പ്രിയ എ എസ് പറഞ്ഞു. താന്‍ മുതിര്‍ന്ന സഹോദരിയായി കരുതുന്ന സജിത ഇനിയും എഴുതണമന്നാണ് പ്രതീക്ഷയെന്ന് റീമ കല്ലിങ്കല്‍ പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading