• HOME
  • »
  • NEWS
  • »
  • life
  • »
  • മുടി കൊഴിച്ചിൽ കൂടുന്നുണ്ടോ? കോവിഡ് ഭേദമായവ‍‍ർ നേരിടുന്ന പുതിയ പ്രശ്നം

മുടി കൊഴിച്ചിൽ കൂടുന്നുണ്ടോ? കോവിഡ് ഭേദമായവ‍‍ർ നേരിടുന്ന പുതിയ പ്രശ്നം

സാധാരണയായി ഒരു വ്യക്തിക്ക് പ്രതിദിനം 100 മുടി വരെ നഷ്ടപ്പെടാം. എന്നാല്‍ ടെലോജന്‍ എഫ്ഫ്‌ലൂവിയം എന്ന പെട്ടെന്നുള്ള മുടി കൊഴിച്ചില്‍ കാരണം ഇത് പ്രതിദിനം 300-400 മുടി വരെയാകാം.

ടെലോജന്‍ എഫ്ഫ്‌ലൂവിയം എന്ന പെട്ടെന്നുള്ള മുടി കൊഴിച്ചില്‍ കാരണം ഇത് പ്രതിദിനം 300-400 മുടി വരെയാകാം. (കടപ്പാട്: ഷട്ടര്‍‌സ്റ്റോക്ക്‌)

ടെലോജന്‍ എഫ്ഫ്‌ലൂവിയം എന്ന പെട്ടെന്നുള്ള മുടി കൊഴിച്ചില്‍ കാരണം ഇത് പ്രതിദിനം 300-400 മുടി വരെയാകാം. (കടപ്പാട്: ഷട്ടര്‍‌സ്റ്റോക്ക്‌)

  • Share this:
    കോവിഡ് ഭേദമായതിന് ശേഷം മുടി അമിതമായി കൊഴിയുന്നുണ്ടോ? കോവിഡ് മുക്തര്‍ നേരിടുന്ന പുതിയ പ്രശ്‌നമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ടെലോജന്‍ എഫ്‌ലുവിയം എന്ന പെട്ടെന്നുള്ള മുടി കൊഴിച്ചിലിന് പ്രധാന കാരണം സമ്മര്‍ദ്ദം, പോഷകാഹാരക്കുറവ്, കോവിഡ് മൂലമുണ്ടാകുന്ന നീര്‍വീക്കം എന്നിവയാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സാധാരണയായി ഒരു വ്യക്തിക്ക് പ്രതിദിനം 100 മുടി വരെ നഷ്ടപ്പെടാം. എന്നാല്‍ ടെലോജന്‍ എഫ്ഫ്‌ലൂവിയം കാരണം ഇത് പ്രതിദിനം 300-400 മുടി വരെയാകാം.

    മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികളുടെ എണ്ണത്തില്‍ രണ്ട് മടങ്ങ് വര്‍ദ്ധനവാണിപ്പോള്‍ ഉള്ളത്. കോവിഡിന് ശേഷമുള്ള നീര്‍വീക്കമാണ് ഇതിന് പ്രധാന കാരണം. പോഷകാഹാര കുറവ്, ശരീരഭാരത്തിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍, വൈറ്റമിന്‍ ഡി, ബി 12 എന്നിവയുടെ അളവ് കുറയുന്നത് എന്നിവയും കോവിഡിന് ശേഷമുള്ള മുടി കൊഴിച്ചിലിന് കാരണങ്ങളാണെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ കോസ്‌മെറ്റിക്, പ്ലാസ്റ്റിക് സര്‍ജറി ഡോക്ടര്‍ ഷാഹിന്‍ നൂറെസ്ദാന്‍ പറഞ്ഞു.

    എന്നാല്‍ കോവിഡിന് ശേഷം ഒന്ന് മുതല്‍ ഒന്നര മാസത്തിനുള്ളില്‍ ഉണ്ടാകുന്ന ഈ അവസ്ഥ താല്‍ക്കാലികമാണ്. 2-3 മാസത്തിനുള്ളില്‍ ചികിത്സയിലൂടെ സ്ഥിതി മെച്ചപ്പെടുത്താനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ''കോവിഡ് പോലുള്ള അണുബാധ, രോമകൂപങ്ങളുടെ വളര്‍ച്ച തടസ്സപ്പെടുത്തുന്നതാണ് പെട്ടെന്നുള്ള മുട കൊഴിച്ചിലിന് കാരണമെന്നു' ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെര്‍മറ്റോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് സച്ചിന്‍ ധവാന്‍ വ്യക്തമാക്കി.

    വളരെ ചുരുക്കം ചില കേസുകളില്‍ മാത്രമാണ് മുടി വീണ്ടും വളരാന്‍ സാധ്യത കുറവുള്ളത്. ബയോട്ടിന്‍, അമിനോ ആസിഡുകള്‍, അയണ്‍ എന്നിവ അടങ്ങിയ ഒരു നല്ല ഹെയര്‍ സപ്ലിമെന്റ് മുടി വീണ്ടും വളരാന്‍ സഹായിക്കുമെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

    കോവിഡ് ഭേദമായതിന് ശേഷവും ആളുകള്‍ വൈറ്റമിനുകളും അയണും ധാരാളമായി അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം. അയണിന്റെ കുറവ് മുടി കൊഴിച്ചിലിനെ കൂടുതല്‍ ത്വരിതപ്പെടുത്തും. പ്രോട്ടീന്‍ സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണം താല്‍ക്കാലികമായി മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനുള്ള ഒരു പരിഹാരമാണ്.

    ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനു പുറമേ, ഹെയര്‍സ്‌റ്റൈലിംഗിനായി ചൂടും രാസവസ്തുക്കളും തലമുടിയില്‍ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

    പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി 5 മുതല്‍ 6 ആഴ്ചകള്‍ കാത്തിരുന്നതിന് ശേഷവും അമിതമായി മുടി കൊഴിയുന്നുണ്ടെങ്കില്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതി. അമിതമായ മുടി കൊഴിച്ചില്‍ ഒഴിവാക്കാന്‍ പാരബെനും സള്‍ഫേറ്റ് അടങ്ങിയിട്ടില്ലാത്ത ഷാംപൂകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
    Published by:Karthika M
    First published: