• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പരസ്ത്രീ, പരപുരുഷ കേസുകള്‍ വര്‍ധിക്കുന്നെന്ന് വനിതാ കമ്മീഷന്‍

News18 Malayalam
Updated: July 9, 2018, 7:24 PM IST
പരസ്ത്രീ, പരപുരുഷ കേസുകള്‍ വര്‍ധിക്കുന്നെന്ന്  വനിതാ കമ്മീഷന്‍
News18 Malayalam
Updated: July 9, 2018, 7:24 PM IST
കൊച്ചി: പരാതി നല്‍കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെ നിയന്ത്രിക്കുമെന്ന് വനിതാ കമ്മീഷന്‍.

തൊഴിലിടങ്ങളിലുള്ള  നാല് പീഡനകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരസ്ത്രീ, പരപുരുഷബന്ധം ആരോപിച്ചുളള കേസുകള്‍ വര്‍ധിച്ചു വരുന്നതായി കമ്മീഷന്‍ പറഞ്ഞു. കുടുംബബന്ധങ്ങള്‍ വഴിപിരിയാന്‍ ഇത് ഒരു കാരണമാകുന്നു.



സോഷ്യല്‍ മീഡിയയുടെയും ടിവി സീരിയലുകളുടെയും സ്വാധീനം ഇതിനു കാരണമാകുന്നുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. തങ്ങള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക പീഡനങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയുന്നത് മാറ്റത്തിന്റെ സൂചനയാണ്. പരാതിയുമായി വരുന്ന സ്ത്രീകളെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതിനാല്‍ പരാതികളുടെ എണ്ണം ഓരോ അദാലത്തിലും വര്‍ദ്ധിച്ച് വരികയാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.


 ഓര്‍ത്തഡോക്‌സ് പുരോഹിതന്‍മാര്‍ കുറ്റാരോപിതരായ കേസിലും ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയിലും വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു.


Loading...


കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. എം.എസ്. താര, ഇ.എം. രാധ എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന വനിത കമ്മീഷന്‍ മെഗാ അദാലത്തിലാണ് ഇക്കാര്യമറിയിച്ചത്.


അദാലത്തില്‍ ആകെ 80 പരാതികള്‍ പരിഗണിച്ചു. 26 പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ കൗണ്‍സിലിംഗ് നല്‍കാന്‍ തീരുമാനിച്ചു. 29 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക്  മാറ്റി. മാതാപിതാക്കളെ സംരക്ഷിക്കുന്നില്ല എന്ന ആറു പരാതികള്‍ ആര്‍.ഡി.ഒയ്ക്ക് കൈമാറി.



First published: July 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...