ധൈര്യമായി ഓർഡർ കൊടുക്കൂ; ആഹാരവുമായി ഉടൻവരും 'യന്തിരൻ' വെയിറ്റർ 

ചൈനയിൽ നിന്നെത്തിച്ച നാലു സുന്ദരി റോബോട്ടുകളാണ് നാളെ മുതൽ ഭക്ഷണം വിളമ്പുക....

News18 Malayalam | news18-malayalam
Updated: December 20, 2019, 3:05 PM IST
ധൈര്യമായി ഓർഡർ കൊടുക്കൂ; ആഹാരവുമായി ഉടൻവരും 'യന്തിരൻ' വെയിറ്റർ 
News18 Malayalam
  • Share this:
ഹോട്ടലിന്റെ അടുക്കളയിൽ നിന്ന് ആഹാരവുമായി നമ്മുടെ മേശക്ക് അരികിലേക്ക് കുണുങ്ങിയെത്തുന്ന റോബോട്ട് സുന്ദരികൾ സ്ഥിരം കാഴ്ചയായി മാറുമോ? ഏതായാലും അത്തരമൊരു പരീക്ഷണം നാളെ കൊച്ചിയിൽ  ആരംഭിക്കുകയാണ്.

ഭക്ഷണം ഓർഡർ ചെയ്തു കഴിഞ്ഞാൽ ആഹാരവുമായി എത്തുന്നത് റോബോട്ടായിരിക്കും. ഇതിനായി നാല് റോബോട്ടുകളെയാണ് ചൈനയിൽ നിന്ന് എത്തിച്ചിരിക്കുന്നത്. കൊച്ചി പാലാരിവട്ടത്തെ തക്കാരം ഹോട്ടലാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിരുന്നത്.

Also Read- റിയാൻ കാജി; എട്ട് വയസുകാരന്റെ യൂട്യൂബ് വരുമാനം 184 കോടി രൂപ

അന്ന, താര , സൂസി, സേബ എന്നിങ്ങനെ ഈ സുന്ദരിമാർക്ക് പേരും ഇട്ടിട്ടുണ്ട്.  മേശയ്ക്ക് സമീപമെത്തി  അഭിവാദ്യം ചെയ്ത ശേഷം ആഹാരം നമുക്ക് നേരെ നീട്ടും. ആഹാരമെടുത്ത് മേശപ്പുറത്ത് വച്ച ശേഷം റോബോർട്ടിന്റെ കൈയ്യിലെ സ്വിച്ചിൽ അമർത്തിയാൽ അത് തിരിച്ചു പോകും.

രണ്ടര ലക്ഷം രൂപയാണ് ഒരു റോബോർട്ടിന്റെ വില. മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക പാതയിയിലൂടെ മാത്രമേ ഇത് സഞ്ചരിക്കൂ. വഴിയിൽ തടസമായി ആരെങ്കിലും നിന്നാൽ മാറാനുള്ള നിർദ്ദേശവും റോബോട്ട് നൽകും. എന്നാൽ നമ്മൾ പറയുന്നത് അനുസരിച്ച് പ്രതികരിക്കാൻ ഈ റോബോട്ടിന് കഴിയില്ല.
Published by: Rajesh V
First published: December 20, 2019, 3:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading