• HOME
 • »
 • NEWS
 • »
 • life
 • »
 • Rocket Stove| പാചകവാതകവും വൈദ്യുതിയും വേണ്ട; റോക്കറ്റ് സ്റ്റൗവുമായി മലയാളി

Rocket Stove| പാചകവാതകവും വൈദ്യുതിയും വേണ്ട; റോക്കറ്റ് സ്റ്റൗവുമായി മലയാളി

സാധാരണ അടുക്കളയെ അപേക്ഷിച്ച് 10 മുതൽ 20 ശതമാനം പുക മാത്രമേ റോക്കറ്റ് സ്റ്റൗ പുറത്തേക്ക് വിടുകയുള്ളൂ. ഫ്ളാറ്റുകളുടെ ബാൽക്കണിയിലും മറ്റും അയൽക്കാർക്ക് യാതൊരു പ്രയാസങ്ങളുമുണ്ടാക്കാതെ ഇത് ഉപയോഗിക്കാനാകും

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  കൊച്ചി: പാചകവാതക വില കുതിച്ചുയരുമ്പോൾ വീട്ടമ്മമാരുടെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്. ഇതിന് പരിഹാരമെന്ന നിലയിൽ ഒരു മലയാളി കണ്ടെത്തിയിരിക്കുന്ന ബദൽ സംവിധാനമാണ് റോക്കറ്റ് സ്റ്റൗ. പാചകവാതകമോ വൈദ്യുതിയോ കൂടാതെ പാചകം ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. റോക്കറ്റ് സ്റ്റൗ കൊച്ചിയില്‍ ഇപ്പോൾ പുതിയ ട്രെൻഡായി മാറി കഴിഞ്ഞു.

  ഇരുമ്പില്‍ തീര്‍ത്ത റോക്കറ്റ് സ്റ്റൗവില്‍ ഭക്ഷണം പാകം ചെയ്യാന്‍ നമ്മുടെ അടുക്കളകളില്‍ ഉപയോഗ ശൂന്യമായ ചിരട്ടകള്‍, മരക്കഷ്ണങ്ങള്‍, കടലാസുകൾ എന്നിവ മാത്രം മതിയാകും. ഗ്യാസ്, ഇന്‍ഡക്ഷന്‍ കുക്കര്‍, ഓവന്‍ തുടങ്ങിയവ ഉപയോഗിക്കുമ്പോഴുള്ള തുടര്‍ച്ചയായ ചെലവുകളൊന്നും റോക്കറ്റ് സ്റ്റൗവില്‍ വരുന്നില്ലെന്നതാണ് വലിയൊരു ഗുണം. അതായത് ഇത് വാങ്ങാനുള്ള ഒറ്റത്തവണ ചെലവ് മാത്രം മതിയാകും.സാധാരണ അടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 80 ശതമാനം പുകയും കുറവാണ്.

  Also Read- Happy New Year| റിലയൻസ് ജിയോയുടെ പുതുവത്സര സമ്മാനം; ജനുവരി ഒന്നുമുതൽ വോയിസ് കോളുകൾ സൗജന്യം

  തൃക്കാക്കര സ്വദേശി അബ്ദുൽ കരീമാണ് റോക്കറ്റ് സ്റ്റൗ എന്ന ആശയത്തിന് പുറകിൽ. 27 വർഷം മുൻപ് പ്രവാസി ജീവിതം അവസാനിപ്പിക്കുമ്പോൾ നാട്ടിൽ എന്തു ചെയ്തു ജീവിക്കുമെന്ന ചോദ്യം മാത്രമായിരുന്നു മുന്നില്‍. ചെലവ് കുറഞ്ഞ മോട്ടോർ പമ്പുകൾ നേരത്തെ അബ്ദുൽ കരീം ഉണ്ടാക്കിയിരുന്നു. ഈ അനുഭവത്തിൽ നിന്നാണ് റോക്കറ്റ് സ്റ്റൗ എന്ന ആശയത്തിലേക്ക് എത്തിയത്.

  Also Read-സാമ്പത്തിക കാര്യങ്ങളിൽ 2020 പഠിപ്പിച്ച അഞ്ച് പാഠങ്ങൾ

  ''ചൂളകൾ, ബോയിലറുകൾ, അടുക്കളകൾ, മറ്റ് വ്യാവസായിക സാമഗ്രികൾ എന്നിവ നിർമ്മിക്കുന്നതിൽ നാല് പതിറ്റാണ്ടുകാലത്തെ അനുഭവത്തിൽ നിന്നാണ് റോക്കറ്റ് സ്റ്റൗ വികസിപ്പിച്ചെടുത്തത്. കോവിഡ് ലോക്ക്ഡൗണിന് നന്ദി. ആറുമാസം മുമ്പ് ഞാൻ രൂപരേഖ അന്തിമമാക്കുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തു ''- അബ്ദുൽ കരീമിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 1850ൽ ബ്രിട്ടീഷുകാർ വികസിപ്പിച്ച ആശയത്തെ അടിസ്ഥാനമാക്കിയാണ് റോക്കറ്റ് സ്റ്റോ വികസിപ്പിച്ചത്.

  ''പഴയ ആശയം മലയാളികളുടെ ആവശ്യത്തിന് അനുസരിച്ച് മാറ്റംവരുത്തി. വിറക് കഷ്ണങ്ങൾ കൂടാതെ കടലാസുകളും മറ്റും സ്റ്റൗവിൽ ഉപയോഗിക്കാം. ടെറാകോട്ടയിൽ നിർമിച്ച ചട്ടികൾ ഉൾപ്പെടെ എല്ലാ വിധ പാത്രങ്ങളും ഇതിൽ ഉപയോഗിക്കാനാകും. സാധാരണ അടുക്കളയെ അപേക്ഷിച്ച് 10 മുതൽ 20 ശതമാനം മാത്രമേ പുക റോക്കറ്റ് സ്റ്റൗ പുറത്തേക്ക് വിടുകയുള്ളൂ. ഫ്ളാറ്റുകളുടെ ബാൽക്കണിയിലും മറ്റും അയൽക്കാർക്ക് യാതൊരു പ്രയാസങ്ങളുമുണ്ടാക്കാതെ ഇത് ഉപയോഗിക്കാനാകും''- കരീം പറയുന്നു.

  Also Read-  75 ലക്ഷത്തിന്‍റെ സമ്മാനം വീട്ടിലെത്തിയത് 500 രൂപയുടെ ഭാഗ്യം വഴി!

  അഞ്ച് മോഡലുകളിൽ സ്റ്റൗ ലഭ്യമാണ്. പുക പുറത്തുവിടുന്നതിന് പൈപ്പ് ഘടിപ്പിച്ചിട്ടുള്ള ഏറ്റവും ഉയർന്ന മോഡലിന് 14,000 രൂപയാണ് വില. ഫ്ളാറ്റുകൾക്കും അപ്പാർട്ട്മെന്റലുകൾക്കും തീർത്തും അനുയോജ്യമായ മോഡലാണിത്. സാധാരണ മോഡലിന് 4500 രൂപയാണ് വില. മറ്റ് രണ്ട് മോഡലുകളിൽ ഗ്രില്ലിങ്, ഓവർ, വാട്ടർ ഹീറ്റിങ് സൗകര്യങ്ങളുള്ളവയാണ്. ഓവൻ മാതൃകയിലുള്ള സ്റ്റൗ 280 ഡിഗ്രി സെൽഷ്യസ് വരെ താപം പ്രദാനം ചെയ്യും- 57 കാരനായ കരീം പറയുന്നു.

  കോവിഡ് കാരണം ശരിയായി മാർക്കറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഫോൺ വഴി ഓർഡര്‍ സ്വീകരിച്ചാണ് ഇപ്പോൾ വിൽപന. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ നിരത്തുകളിലെ വിൽപനയും നിർത്തിവെച്ചിരിക്കുകയാണ്. - അദ്ദേഹം പറഞ്ഞു. എല്ലാവിധ ഗുണനിലവാര പരിശോധനകൾക്കും ശേഷമാണ് ഉത്പന്നം വിൽപനയ്ക്ക് സജ്ജമാക്കിയതെന്ന് അബ്ദുൽ കരീം പറയുന്നു. വിൽപന വർധിക്കുന്നതിന് അനുസരിച്ച് ഉൽപാദനവും കൂട്ടാനാണ് തീരുമാനമെന്നും അബ്ദുൽ കരീം പറയുന്നു.
  Published by:Rajesh V
  First published: