• HOME
 • »
 • NEWS
 • »
 • life
 • »
 • ROMAN SAINI WHO RELINQUISHED HIS IAS OFFICER STATUS AND SNATCHED WORTH RS 14000 CRORE COMPANY JS

Roman Saini | റൊമാന്‍ സൈനി: ഐഎഎസ് ഓഫീസര്‍ പദവി പിന്നിലുപേക്ഷിച്ച് 14,000 കോടി രൂപയുടെ സാമ്രാജ്യം വെട്ടിപ്പിടിച്ച യോദ്ധാവ്

ഇന്ന് ആയിരക്കണക്കിന് ഐഎഎസ് കാംക്ഷികളെ യുപിഎസ്സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ അണ്‍അക്കാഡമി സഹായിക്കുന്നു.

ഇന്ന് ആയിരക്കണക്കിന് ഐഎഎസ് കാംക്ഷികളെ യുപിഎസ്സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ അണ്‍അക്കാഡമി സഹായിക്കുന്നു.

ഇന്ന് ആയിരക്കണക്കിന് ഐഎഎസ് കാംക്ഷികളെ യുപിഎസ്സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ അണ്‍അക്കാഡമി സഹായിക്കുന്നു.

 • Share this:
  മിക്ക ആളുകളും ജീവിതത്തില്‍ സ്ഥിരത നേടിക്കൊടുക്കാന്‍ സഹായിക്കുന്ന ഒരു തൊഴിലിനായി നിരന്തരം അലയുകയാണ്. മിക്കവരും അത് കണ്ടെത്തിയ ഉടന്‍ തങ്ങളുടെ യാത്ര അവിടെ അവസാനിപ്പിക്കുകയും ചെയ്യും. ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു ഡോക്ടറോ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനോ ആയി മാറുക എന്നത്. നമ്മുടെ സമൂഹം എറ്റവും ബഹുമാനം നല്‍കുന്ന ഉദ്യോഗങ്ങളാണ് ഇവ എന്നതും യുവത്വത്തിനെ അതിനു പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുന്നു. ഈ നേട്ടങ്ങളില്‍ എത്തിച്ചേരുന്നവര്‍ തങ്ങളുടെ യാത്ര അവിടം കൊണ്ട് അവസാനിപ്പിക്കുകയും ചെയ്യും. അതേസമയം, അത് തങ്ങളുടെ ആത്യന്തിക ലക്ഷ്യമായി കരുതാതെ വീണ്ടും മുന്‍പോട്ട് പോകുന്ന ചുരുക്കം ചില ആളുകളുമുണ്ട്. അത്തരമൊരാളാണ് റൊമാന്‍ സൈനി. ഡോക്ടര്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകന്‍ എന്ന നിലക്കാണ് റൊമാന്‍ സൈനി ശ്രദ്ധ നേടുന്നത്.

  ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ലക്ഷക്കണക്കിന് യുപിഎസ്സി ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന അണ്‍അക്കാഡമി എന്ന പഠന ആപ്പിന്റെ സഹസ്ഥാപകന്‍ കൂടിയാണ്. 14,000 കോടി രൂപയുടെ മാര്‍ക്കറ്റ് മൂല്യമാണ് റൊമാന്‍ സൈനിയ്ക്കുള്ളതെന്ന് ഡിഎന്‍എ ഇന്ത്യ റിപ്പോട്ട് ചെയ്യുന്നു.

  ഒരു യുവ ജേതാവ്

  16ാം വയസ്സില്‍, ആദ്യത്തെ അവസരത്തില്‍ത്തന്നെ സൈനി എയിംസ് പ്രവേശന പരീക്ഷയില്‍ വിജയം കരസ്തമാക്കി. ഇത്ര ചെറിയ പ്രായത്തില്‍ തന്റെ ആദ്യ അവസരത്തില്‍ത്തന്നെ ഈ വിജയം നേടിയ ആദ്യ വ്യക്തിയായിരുന്നു സൈനി. തുടര്‍ന്ന് 18-ആം വയസ്സില്‍, സൈനി പ്രശസ്തമായ ഒരു മെഡിക്കല്‍ പ്രസിദ്ധീകരണത്തില്‍ തന്റെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം റൊമാന്‍ സൈനി എയിംസിലെ നാഷണല്‍ ഡ്രഗ് ഡിപന്‍ഡന്‍സ് ട്രീറ്റ്‌മെന്റ് സെന്ററില്‍ (എന്‍ഡിഡിടിസി) പ്രവര്‍ത്തിച്ചു.

  ഒട്ടുമിക്കയാളുകളും ജീവിതം സുഖമായി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്ന ഔദ്യോഗിക നില എന്ന് സമാധിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ സൈനി 6 മാസം കൊണ്ട് ഡോക്ടര്‍ എന്ന ഔദ്യോഗികതയില്‍ നിന്നും പുറത്തുവന്ന്, വീണ്ടും തന്റെ യാത്ര തുടര്‍ന്നു. പിന്നീട് സൈനിയുടെ ലക്ഷ്യം സിവില്‍ സര്‍വ്വീസായിരുന്നു.

  സിവില്‍ സര്‍വ്വീസ് എന്ന പാതയുടെ തിരഞ്ഞെടുപ്പ്

  22ാം വയസ്സില്‍ സൈനി, ഇന്ത്യയില്‍ നേടിയെടുക്കാന്‍ പലരും ഭഗീരഥപ്രയത്‌നം നടത്തുന്ന യുപിഎസ്സിയുടെ സിവില്‍ സര്‍വ്വീസ് പരീക്ഷ ആദ്യ അവസരത്തില്‍ത്തന്നെ പാസായി. എന്തുകൊണ്ട് സിവില്‍ സര്‍വ്വീസ് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടിയിങ്ങനെയായിരുന്നു, ''എന്റെ എംബിബിഎസ് പഠന കാലത്ത് ഞാന്‍, ഹരിയാനയിലെ ദയാല്‍പൂര്‍ ഗ്രാമത്തില്‍ നിയമിക്കപ്പെട്ടിരുന്നു. അവിടെ വെച്ച് ആളുകള്‍ എങ്ങനെയാണ് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പെടുന്നത് എന്നു ഞാന്‍ കണ്ടു. അങ്ങനെയാണ് അവരെപ്പോലുള്ളവരെ സഹായിക്കാനായി ഞാന്‍ സിവില്‍ സര്‍വ്വീസ് തിരഞ്ഞെടുത്തത്.'' 22ാം വയസ്സില്‍ മധ്യപ്രദേശ് കളക്ടറായി നിയമിതനായപ്പോള്‍, ഏറ്റവും പ്രായം കുറഞ്ഞ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ എന്ന റെക്കോഡ് റൊമാന്‍ സൈനിയ്ക്ക് സ്വന്തമായി.

  ഒരു വലിയ മാറ്റം

  തന്റെ യാത്ര അവിടം കൊണ്ടും അവസാനിപ്പിക്കാന്‍ സൈനി തയ്യാറായിരുന്നില്ല. അതിനാല്‍ ഹൃസ്വകാലം കൊണ്ട് ഐഎഎസിന്റെ പ്രൌഡിയിലും തിരക്കിലും നിന്ന് സൈനി താഴെയിറങ്ങി. തുടര്‍ന്ന്, തന്റെ സുഹൃത്ത് ഗൗരവ് മുഞ്ജലിനോട് ചേര്‍ന്ന് അണ്‍അക്കാഡമി എന്ന ഓണ്‍ലൈന്‍ പഠന ആപ്പ് സ്ഥാപിച്ചു. ഇന്ന് ആയിരക്കണക്കിന് ഐഎഎസ് കാംക്ഷികളെ യുപിഎസ്സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ അണ്‍അക്കാഡമി സഹായിക്കുന്നു. സിവില്‍ പരീക്ഷ വിലയേറിയ ഒരു സ്വപ്നമായിരുന്നു. അണ്‍അക്കാഡമി എന്ന ആശയത്തിലേക്ക് ഇവരെ നയിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാതെ യുപിഎസ്സി കോച്ചിംഗ് ക്ലാസുകള്‍ക്കായി ഒരു പ്ലാറ്റ്‌ഫോം നല്‍കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

  14,000 കോടി ആസ്തിയുള്ള കമ്പനിയിലേക്കള്ള യാത്ര

  2010ല്‍ ഗൗരവ് മുഞ്ജാല്‍ സൃഷ്ടിച്ച ഒരു യൂട്യബ് ചാനലായി ആയിരുന്നു അണ്‍അക്കാഡമിയുടെ തുടക്കം. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2015നാണ് അണ്‍അക്കാഡമി ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. മുഞ്ജല്‍, സൈനി, കൂടാതെ മറ്റൊരു സഹസ്ഥാപകനായ ഹിമേഷ് സിങ്ങ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആ തുടക്കം. ആറ് വര്‍ഷത്തിന് ശേഷം ഇന്ന്, 18,000 അധ്യാപകരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സാങ്കേതിക ശൃംഖലകളില്‍ ഒന്നാണ് അണ്‍അക്കാഡമി. കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം ഏകദേശം 14,830 കോടി രൂപയാണ്. ഇന്ന് 50 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണ് അണ്‍അക്കാഡമി തങ്ങളുടെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടിയായി കണക്കാക്കിയിരിക്കുന്നത്.

  വിജയമന്ത്രം

  എങ്ങനെ പഠിക്കണമെന്ന് പഠിക്കുന്നതാണ് വിജയത്തിലേക്കുള്ള ആദ്യപടിയെന്ന് റൊമാന്‍ സൈനി വിശ്വസിക്കുന്നു. ഒരു വെല്ലുവിളി ഏറ്റെടുക്കുന്നതിന് മുമ്പ് നിങ്ങള്‍ ആദ്യം അതിന് തയ്യാറാകണം. സൈനിയെ സംബന്ധിച്ചിടത്തോളം ആളുകള്‍ ജന്മനാ പ്രതിഭകളല്ല. എന്നാല്‍, ഓരോരുത്തര്‍ക്കും അവരവര്‍ക്കായി നിശ്ചയിച്ച ലക്ഷ്യങ്ങള്‍ നേടാനുള്ള അറിവും കഴിവും സ്വഭാവവും ഉണ്ട്. സൈനിയുടെ അഭിപ്രായത്തില്‍, ഒരാള്‍ ആദ്യം മറികടക്കേണ്ടത്, തന്റെ ലക്ഷ്യങ്ങളും തീരുമാനങ്ങളും, മാതാപിതാക്കളുടെയോ സമൂഹത്തിന്റെയോ ആഗ്രഹങ്ങള്‍ക്ക് എതിരാകുമെന്ന ഭയമാണ്. പിന്നെ അവര്‍ പരിധികളെന്ന് കരുതി ഭയക്കുന്നതിനെ മറികടക്കാനുള്ള ധൈര്യവും നേടണം എന്ന് സൈനി പറയുന്നു.
  Published by:Jayashankar AV
  First published:
  )}