• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

തമിഴ്നാടിനെ വരൾച്ചയില്‍നിന്നും രക്ഷിക്കാന്‍ കർഷകർക്ക് കഴിയും

കൃഷിക്കാരൻ ഉപജീവനത്തിനായി പ്രവർത്തിക്കുന്ന ഒരു സാധാരണക്കാരനാണ്. അവർ നദിയെയോ അന്തരീക്ഷത്തെയോ രക്ഷിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല

news18
Updated: July 23, 2019, 1:07 PM IST
തമിഴ്നാടിനെ വരൾച്ചയില്‍നിന്നും രക്ഷിക്കാന്‍ കർഷകർക്ക് കഴിയും
sadh guru
news18
Updated: July 23, 2019, 1:07 PM IST
സദ്ഗുരു, ഇഷാ ഫൗണ്ടേഷൻ

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍, തമിഴ്നാട് രണ്ടു വിപരീതപ്രശ്നങ്ങളാണ് നേരിടുന്നത്. ഡിസംബര്‍ 2015-ല്‍ ഭയാനകമായ വെള്ളപ്പൊക്കമുണ്ടായി. പക്ഷെ, കഴിഞ്ഞ ചില മാസങ്ങളായി, ജലമില്ലാത്ത അവസ്ഥയാണ്. 2016-ലും, തമിഴ്നാട്ടില്‍ ഇതുപോലെ വരള്‍ച്ചയുണ്ടായിട്ടുണ്ട്.

നാമെത്രത്തോളം ജലം കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധിച്ചില്ല എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് വരള്‍ച്ചയുടെയും വെള്ളപൊക്കത്തിന്‍റെയും ഒന്നിടവിട്ടുള്ള ചക്രം, . ജലമെന്നത് കൈകാര്യം ചെയ്യേണ്ടതായ ഒരു വിഭവമാണ്. പക്ഷെ,അത് ഇല്ലാതാകുമ്പോള്‍ മാത്രമേ നാം ഇതിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. ഒരു വിഭവവും നന്നായി കൈകാര്യം ചെയ്തില്ലെങ്കില്‍, എന്നും നിലനില്‍ക്കുന്ന ഉറവിടമാവില്ല.

ഈ രാജ്യത്ത്, ആകെയുള്ള ജലസ്രോതസ്സു മൺസൂൺ മഴയാണ്, ഹിമാലയത്തില്‍ നിന്നുമുരുകുന്ന 4 ശതമാനമൊഴികെ. ശേഷിക്കുന്ന 96 ശതമാനവും, 50-60 ദിവസത്തിനുള്ളിൽ പെയ്യുന്ന മൺസൂണിൽ നിന്നുമാണ് ഈ ജലം വർഷത്തിലെ 365 ദിവസവും നിലനിര്‍ത്തണം.നദികളും, കുളങ്ങളും, കിണറുകളും, ജലസ്രോതസ്സുകളല്ല.അവ ലക്ഷ്യസ്ഥാനമാണ്.

ഈ ജലം നമ്മൾ പിടിച്ചു വയ്ക്കുന്നത് ഇപ്പോള്‍ ഡാമുകളിലാണ് എന്നാൽ അത് പ്രായോഗികമല്ല. ദീർഘകാലത്തേക്ക് പ്രായോഗികമല്ലാത്തവയാണ് കൃത്രിമ രീതികൾ. നമ്മുടെ 20 ശതമാനം ഡാമുകളും ചെളി നിറഞ്ഞതാണ്‌.ഭൂമിയില്‍ ആവശ്യമായ ഹരിതസസ്യങ്ങളെ വളര്‍ത്തുകയല്ലാതെ ഈടുനില്‍ക്കുന്ന മറ്റൊരു മാർഗ്ഗവുമില്ല. ചെടികളുടെയും മൃഗങ്ങളുടെയും മാലിന്യങ്ങളായ ജൈവവസ്തുക്കളാൽ മണ്ണ് സമൃദ്ധമാണെങ്കിൽ, അത് ജലത്തെ നിലനിര്‍ത്തുകയും, ഭൂഗർഭജലത്തിലേക്ക് അരിച്ചുവിടുകയും, തുടര്‍ന്ന് നദിയിലേക്ക് ഒഴുകുകയും ചെയ്യും.അതിനാൽ തന്നെ നദി ജലസ്രോതസ്സല്ല, ലക്ഷ്യസ്ഥാനമാണ്.

ജലം എത്ര സാവധാനത്തിൽ, ലക്ഷ്യസ്ഥാനത്തെത്തുമെന്നതിനെ ആശ്രയിച്ച്, വർഷത്തിൽ എത്ര ദിവസം നമ്മുടെ നദിയില്‍ ജലമുണ്ടാകുമെന്നത് നിർണ്ണയിക്കാം. ഇപ്പോള്‍ വേണ്ടത്ര സസ്യങ്ങളില്ലാത്തതിനാല്‍, മഴവെള്ളം അതിവേഗം നദിയിലേക്കൊഴുകി വെള്ളപ്പൊക്കമുണ്ടാകുന്നു.

കാവേരിയെക്കുറിച്ച് തമിഴിൽ വളരെ മനോഹരമായ ഒരു ചൊല്ലുണ്ട്: “കാവേരി നടന്ന് വന്നാൽ മാത്രമേ സമൃദ്ധിയുള്ളൂ. അവളോടിയെത്തിയാല്‍ കലാപമാണ്.” താഴ്‌വരയില്‍ ആവശ്യമായ സസ്യങ്ങളുണ്ടെങ്കില്‍ മാത്രമേ അവളെ നടത്താന്‍ സാധിക്കുകയുള്ളൂ. നദി ഉത്ഭവിക്കുന്ന സാനു മാത്രമല്ല താഴ്വര. ഉഷ്ണമേഖലാ കാലാവസ്ഥയിലെ ഓരോ ചതുരശ്ര ഇഞ്ച് സ്ഥലവും താഴ്വരയാണ്. പുല്ലും വൃക്ഷങ്ങളുമുള്ളിടത്തോളം കാലം, ജലം ഭൂമിയിലേക്കരിച്ചിറങ്ങും. സസ്യങ്ങളില്ലെങ്കില്‍ ജലം കുത്തിയൊഴുകും.

പഠനങ്ങള്‍ പറയുന്നത്, ഒരു പ്രദേശത്ത് 10,000 മരങ്ങളുണ്ടെങ്കിൽ 38 ദശലക്ഷം ലിറ്റർ ജലം, മണ്ണിൽ ഒലിച്ചിറങ്ങുമെന്നാണ്. 83,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാവേരിയുടെ 87 ശതമാനം വനസംരക്ഷണവും നാം നഷ്ടപ്പെടുത്തി. എത്ര ജലമാണ് നമുക്ക് നഷ്ടപ്പെട്ടതെന്നൂഹിക്കാമോ! ജലക്ഷാമമെന്നത് ഉഷ്ണകാലത്ത് മാത്രം ഓര്‍മ്മിക്കേണ്ട ഒന്നല്ല. മൺസൂണിന് ശേഷം എത്ര ജലമാണ് നഷ്ട്ടപ്പെട്ടതെന്ന് ശ്രദ്ധിക്കൂ. നാം അപ്പോള്‍ തന്നെ ജാഗരൂകരാകേണ്ടതായിരുന്നു. നിർഭാഗ്യവശാൽ, കുടിക്കാൻ വെള്ളമില്ലാതായപ്പോൾ മാത്രമേ നമ്മൾ ഉണര്‍ന്നുള്ളു.

ചെന്നൈയുടെ ഉദാഹരണം എടുക്കാം. ഒരു കാലത്ത് 1500 ലേറെ തടാകങ്ങളും കുളങ്ങളുമുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇന്നവയോന്നും കാണ്മാനില്ലാതായിരിക്കുന്നു. പ്രകൃത്യായുള്ള ജലത്തിന്‍റെ ഒഴുക്കിനെ മനസ്സിലാക്കാതെ, നിരുത്തരവാദപരമായി നഗരങ്ങൾ വികസിപ്പിച്ചെടുത്തത് കൊണ്ടാണിത്. നാമിപ്പോള്‍ കാല്‍മുട്ടാല്‍ തള്ളുന്നത് പോലുള്ള പ്രതികരണങ്ങളിലൂടെ നടപടിയെടുക്കുന്നു. ഇപ്പോള്‍ പലരും കുളങ്ങളെയും തടാകങ്ങളെയും ആഴത്തിലാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. തമിഴ്നാട്ടില്‍ മാത്രമല്ല, പലയിടത്തും ഇതാണ് സ്ഥിതി. ഇതെല്ലം ചെയ്യേണ്ടതാണെങ്കിലും അടിസ്ഥാനകാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍, ഇതൊന്നും കൂടുതൽ കാലം പ്രവർത്തിക്കില്ല.

തടാകങ്ങളിൽ വർഷം മുഴുവനും വെള്ളം ഒഴികിയെത്തുന്ന അരുവികളുണ്ടായിരുന്നു. ഈ ഒഴുക്കുചാലുകള്‍ക്ക് മുകളിലായി നാം വീടുകളും കെട്ടിടങ്ങളും നിർമ്മിച്ചതിനാൽ അവ ഇല്ലാതായിരിക്കുന്നു. നമ്മള്‍ തടാകം ആഴത്തിലാക്കിയാൽ, മഴക്കാലത്ത് വെള്ളം വരുമെങ്കിലും, ഇത് വർഷം മുഴുവനും ഒഴുകുകയില്ല.

രണ്ട് വലിയ തടാകങ്ങളെ മാത്രം ആശ്രയിക്കുന്ന 7 ദശലക്ഷം ജനങ്ങളുള്ള ഒരു നഗരം, സുസ്ഥിരമാവില്ല. ഭൂഗർഭജലം വരുന്നുണ്ടെന്ന് നമ്മള്‍ ഉറപ്പാക്കണം. മൺസൂൺ ജലം മണ്ണിലേക്ക് ഒലിച്ചിറങ്ങിയാല്‍ മാത്രമേ അത് സംഭവിക്കൂ. മറ്റൊരു വഴിയുമില്ല. കുറച്ചുകാലം നമുക്ക്, ചെറിയ അണക്കെട്ടും ഭൂമിയുടെ രൂപരേഖകൾ ഉപയോഗിച്ച് ഭൂഗർഭജലത്തിന്‍റെ തലമുയര്‍ത്താമെങ്കിലും, അടിസ്ഥാനപരമായി സസ്യങ്ങള്‍- നടന്‍ പുല്ലും, കുറ്റികാടുകളും, മരങ്ങളുമെല്ലാം- അത്യാവശ്യമാണ്.

എന്നാൽ എല്ലായിടത്തും വനങ്ങൾ തിരികെ കൊണ്ടുവരിക എന്നത് അത്രയെളുപ്പം സാധ്യമല്ല. അതുകൊണ്ട് തന്നെ കാര്‍ഷിക വനവല്‍കരണം മാത്രമാണ് മുന്നോട്ടുള്ള വഴി. രീതികൾ മാറ്റാൻ കൃഷിക്കാരെ മാറ്റാൻ നമ്മൾ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ ഇതെളുപ്പമാകും. ജൈവവൃക്ഷം അടിസ്ഥാനമാക്കിയുള്ള കൃഷി, മൃഗങ്ങളിൽ നിന്നുള്ള ജൈവവസ്തുക്കൾ എന്നിവ തുടർച്ചയായി മണ്ണിനെ ഫലഭൂവിഷ്ഠമാക്കും.

വൃക്ഷാധിഷ്ഠിത കൃഷി കാർഷിക മേഖലയിലേക്ക് മാറുന്നത്, മണ്ണിനെയും നദിയെയും സമ്പന്നമാക്കുക മാത്രമല്ല അതിന്, ഒരു കർഷകന്‍റെ വരുമാനം മൂന്ന് മുതൽ എട്ട് മടങ്ങ് വരെ വർദ്ധിപ്പിക്കുകയും ചെയ്യും. വലിയ തോതിലുള്ള വൃക്ഷാധിഷ്ഠിത കൃഷിയുടെ വിവരണവും, വരുമാനം വർദ്ധിപ്പിക്കുന്ന പ്രകടനങ്ങളും പ്രചരിപ്പിച്ചാൽ രാജ്യത്തുടനീളമുള്ള കർഷകർ സ്വാഭാവികമായും തന്നെ അതേറ്റെടുക്കും.

ഇതിനാലാണ് ഞങ്ങൾ “കാവേരി കോളിംഗ്” എന്ന പേരിൽ ഒരു പ്രചാരണം ആരംഭിക്കുന്നത്. ഇത് വഴി കാവേരിനദിയെ പുനരുജ്ജീവിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പത്ത് മുതൽ പന്ത്രണ്ട് വർഷത്തില്‍ ഒരു നദിയെ ഗണ്യമായി പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് ലോകത്തെ കാണിക്കുകയും, അതേസമയം കര്‍ഷകരുടെ ലാഭം ഗണ്യമായി വര്‍ദ്ധിപ്പിക്കാനും, ഞങ്ങൾ ആഗ്രഹിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത് പരിസ്ഥിതിയും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള പോരാട്ടമല്ല. പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുന്നത് ഭൂവുടമയ്ക്ക് വളരെ ലാഭകരമാണ്. ഇതാണ് ഞങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നത്.

എന്നിരുന്നാലും, ഈ മാറ്റം വരുത്താൻ കർഷകർക്ക് മികച്ച പിന്തുണ ആവശ്യമാണ്. കൃഷിക്കാരൻ ഉപജീവനത്തിനായി പ്രവർത്തിക്കുന്ന ഒരു സാധാരണക്കാരനാണ്. അവർ നദിയെയോ അന്തരീക്ഷത്തെയോ രക്ഷിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. മൂന്ന് മുതൽ അഞ്ച് വർഷം വരെ ഇക്കാര്യം സർക്കാർ പഠിപ്പിക്കുകയും ഇതിനായി പ്രോത്സാഹനം നൽകുകയും വേണം.

എനിക്ക് കുട്ടിക്കാലം മുതൽ, എല്ലായ്പ്പോഴും പ്രകൃതിയോടും വനങ്ങളോടും നദികളോടും വളരെ അടുപ്പമായിരുന്നു, പ്രത്യേകിച്ച് കാവേരിയോട്. ഈ നദിക്ക് സംഭവിക്കുന്നതിന്‍റെ കാഴ്ച, എന്‍റെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു. നമ്മുടെ നദികൾ ദേശീയ നിധികളാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. വെള്ളം ഒരു ചരക്കല്ല, ജീവൻ ഉണ്ടാക്കുന്ന വസ്തുവാണ്. മനുഷ്യശരീരം 72% ജലമാണ്. നിങ്ങൾ ഒരു ജലാശയമാണ്. ഈ ഗ്രഹത്തിൽ, നദികളാണ് ജലാശയങ്ങൾ, അവരുമായി ഞങ്ങൾക്ക് ഏറ്റവും അടുത്ത ബന്ധമുണ്ട്. ആയിരക്കണക്കിന് വർഷങ്ങളായി നദികൾ നമ്മളെ ആലിംഗനം ചെയ്തു പരിപോഷിപ്പിച്ചു. നമ്മുടെ നദികളെ സ്വീകരിച്ച്, പരിപോഷിപ്പിക്കേണ്ട കാലം വന്നിരിക്കുന്നു. കാവേരി വിളിക്കുന്നു; നിങ്ങളുടെ ഹൃദയത്തിലിടമുണ്ടോ, കേൾക്കാന്‍....

(ഇന്ത്യയിലെ ഏറ്റവും സ്വാധീന ശേഷിയുള്ള 50 വ്യക്തികളിൽ ഒരാളായ സദ്ഗുരു, ഒരു യോഗിയും, ആത്മഞാനിയും, ദാർശനികനും, വളരെയധികം വായനക്കാരുള്ള ഒരു ഗ്രന്ഥകാരനുമാണ്. അനന്യവും വിശിഷ്ടവുമായ സേവനത്തിന്, സാധാരണക്കാരനുള്ള ഭാരതത്തിന്‍റെ ഏറ്റവും ഉന്നത വാർഷിക അവാർഡായ “പത്മ വിഭൂഷൺ” നൽകി, 2017- ൽ ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്)

First published: July 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...