HOME /NEWS /Life / എന്തായിരുന്നു ബാബു പോളിന്റെ ദുഃഖം

എന്തായിരുന്നു ബാബു പോളിന്റെ ദുഃഖം

ഡോ. ഡി ബാബുപോൾ

ഡോ. ഡി ബാബുപോൾ

പ്രസംഗത്തിലായാലും എഴുത്തിലായാലും നർമം തെളിഞ്ഞുനിന്നു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: ജീവിതത്തിന്റെ ഏത് വിഷമമുഹൂർത്തങ്ങളെയും നർമത്തോട് ചേർത്ത് വയ്ക്കാനായിരുന്നു ഡോ. ഡി ബാബുപോൾ ഇഷ്ടപ്പെട്ടത്. പ്രസംഗത്തിലായാലും എഴുത്തിലായാലും നർമം തെളിഞ്ഞുനിന്നു. രാഷ്ട്രീയ നേതാക്കളെയും സഹപ്രവർത്തകരെയും കുറിച്ച് പറയുമ്പോഴും വിമർ‌ശിക്കുമ്പോഴും ശൈലിയിൽ മാറ്റം വരുത്തിയിരുന്നില്ല. സർവീസിനിടയിൽ തനിക്കുണ്ടായ ദുഃഖത്തെ കുറിച്ചും ബാബു പോൾ പറഞ്ഞിട്ടുണ്ട്.

    അച്യുതാനന്ദനാൽ വേട്ടയാടപ്പെടുകയും നായനാരാൽ ഓംബുഡ്സമാനായിരുന്നപ്പോൾ ഐഎഎസിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തതിനെ പറ്റിയും ബാബു പോൾ പറയുന്നുണ്ട്. കെ എം മാണിയുടെ പ്രേരണയാൽ എ കെ ആന്റണിയാൽ പിരിച്ചുവിടപ്പെടുകയും ചെയ്തെന്നും അദ്ദേഹം പറയുന്നുണ്ട്. മാണിയുമായുള്ള സൗഹൃദം നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടായിരുന്നു. ആകെ ഗുണം മാണിക്കാര്യത്തിൽ മുഖം നോക്കാതെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം കിട്ടി എന്നാതാണെന്നും അദ്ദേഹം പറയാറുണ്ട്. രാഷ്ട്രീയ താൽപര്യം ഇല്ലാത്തതിനാൽ സൗഹൃദത്തിന് വിഷമമില്ലായിരുന്നുവെന്നും ബാബു പോൾ പറയുന്നു.

    First published:

    Tags: Babu paul books, Babu paul ias, Babu paul writer, D babu paul passes away, D babu paul profile, ഡോ. ഡി ബാബുപോൾ, ബാബുപോൾ അന്തരിച്ചു, ബാബുപോൾ എഴുത്തുകാരൻ, ബാബുപോൾ പുസ്തകൾങ്ങൾ