നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ഡോ.എം.ലീലാവതിക്ക്; അംഗീകാരം പിറന്നാള്‍ പിറ്റേന്ന്

  കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ഡോ.എം.ലീലാവതിക്ക്; അംഗീകാരം പിറന്നാള്‍ പിറ്റേന്ന്

  മലയാള സാഹിത്യനിരൂപണമേഖലയിലെ പ്രധാനപ്പെട്ട സ്ത്രീസാന്നിധ്യമാണ് ഡോ. എം. ലീലാവതിയുടേത്.

  ഡോ. എം ലീലാവതി

  ഡോ. എം ലീലാവതി

  • Share this:
   കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ഡോ. എം ലീലവതിക്ക്. സാഹിത്യ രംഗത്തെ സമഹഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.

   മലയാള സാഹിത്യനിരൂപണമേഖലയിലെ പ്രധാനപ്പെട്ട സ്ത്രീസാന്നിധ്യമാണ് ഡോ. എം. ലീലാവതിയുടേത്. നാല്‍പതുകളിലാണ് അവര്‍ മലയാളസാഹിത്യത്തിലേക്കു കടക്കുന്നത്. ജി.ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ച കുട്ടികൃഷ്ണമാരാരെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അത്. ആ ലേഖനം എഴുതിയത് സ്ത്രീയല്ലെന്നും സ്ത്രീയുടെ പേരില്‍ ഏതോ പുരുഷനെഴുതിയതാണെന്നും വിശ്വസിച്ചവരുണ്ടായിരുന്നു.

   സെപ്തംബര്‍ 16-ന് ലീലാവതി 94ാം വയസ്സിലേക്ക് കടന്ന ടീച്ചര്‍ സാഹിത്യ നിരൂപണം, അധ്യാപനം, ജീവചരിത്ര രചന, വിവര്‍ത്തനം, കവിത തുടങ്ങിയ മേഖലകളില്‍ സജീവമായിരുന്നു. കഥാപാത്രങ്ങളുടെ സാമൂഹികപശ്ചാത്തലം, സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍ വ്യക്തി എന്ന നിലയിലുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ നിരൂപണത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന ശൈലി അവരുടെ പ്രത്യേകതയാണ്.

   കവിതയായിരുന്നു ടീച്ചര്‍ക്ക് എന്നും പ്രിയപ്പെട്ട സാഹിത്യ രൂപം. മലയാളത്തിലെ പ്രാചീനവും ആധുനികവുമായ കാവ്യലോകത്തെ വായനക്കാരിലേക്ക് അടുപ്പിച്ചതില്‍ ടീച്ചര്‍ക്ക് വലിയ പങ്കുണ്ട്.

   പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെയുളള നിരൂപണശൈലിയാണ് ടീച്ചറുടെത്. വ്യക്തിഹത്യയിലേക്ക് കടന്നില്ല എന്നതുകൊണ്ട് പഠന, ഗവേഷണ രംഗങ്ങളില്‍ സ്വീകാര്യമായ ശൈലിയായി അവരുടെ നിരൂപണരീതി വിലയിരുത്തപ്പെടുന്നു.

   കാവ്യനിരൂപണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ടീച്ചര്‍ കവിത, നോവല്‍, ചെറുകഥ, മറ്റു സാഹിത്യശാഖകള്‍, വേദാന്തം എന്നിവയെ മുന്‍നിര്‍ത്തിയും നിരൂപണങ്ങള്‍ നടത്തിയിട്ടുണ്ട്.
   സാഹിത്യ ഗവേഷണങ്ങളിലും മനഃശാസ്ത്ര പഠനങ്ങളിലും സാമൂഹികശാസ്ത്ര വിശകലനങ്ങളിലും സ്ത്രീപക്ഷ ചിന്തകള്‍ ഇണക്കിച്ചേര്‍ത്തുകൊണ്ട് സംവദിക്കുന്ന രീതിയും ടീച്ചറുടെ പ്രത്യേകതകയാണ്. പൗരാണികമായ കൃതികളുടെ പുനര്‍വായനകളിലും ആ കൃതികളുടെ സ്ത്രീപക്ഷ വായനകള്‍ക്ക് പ്രധാന്യം നല്‍കി.

   സ്ത്രീപക്ഷ നിരൂപക എന്ന നിലയില്‍ മാത്രമല്ല അധ്യാപക, പഠന, ഗവേഷണങ്ങളിലൂടെയും സാംസ്‌കാരിക സംവാദങ്ങളിലൂടെയും സ്ത്രീപക്ഷ വീക്ഷണങ്ങളിലൂടെയും തനതായ രചനാശൈലി രൂപീകരിച്ച വ്യക്തി എന്നീ നിലകളില്‍കൂടിയാണ് അവരെ സാഹിത്യചരിത്രം അടയാളപ്പെടുത്തുന്നത്. ഈ മേഖലയില്‍ അവരോളം ശക്തമായ മറ്റൊരു സ്ത്രീശബ്ദം കണ്ടെത്തുക പ്രയാസമാണ്.
   Published by:Jayesh Krishnan
   First published:
   )}