• HOME
  • »
  • NEWS
  • »
  • life
  • »
  • സ്വവർഗാനുരാഗികളായ പെൻഗ്വിനുകൾ അമ്മമാരായി; സ്പാനിഷ് അക്വേറിയത്തിൽ ഇതാദ്യം

സ്വവർഗാനുരാഗികളായ പെൻഗ്വിനുകൾ അമ്മമാരായി; സ്പാനിഷ് അക്വേറിയത്തിൽ ഇതാദ്യം

പ്രകൃതിയിലും മൃഗശാലകളിലുമായി 450ൽ പരം സ്പീഷീസുകളിൽ സ്വവർഗാനുരാഗം സാധാരണമാണ്. ലണ്ടൻ, ബെർലിൻ, സിഡ്നി എന്നിവിടങ്ങളിലെ മൃഗശാലകളിലും സ്വവർഗാനുരാഗ പെൻഗ്വിൻ കുടുംബങ്ങളുണ്ട്.

Penguin

Penguin

  • Last Updated :
  • Share this:
    സ്പെയിനിലെ ഒരു അക്വേറിയത്തിൽ സ്വവർഗാനുരാഗികളായ പെൻഗ്വിനുകൾ അമ്മമാരായി. ദത്തെടുത്ത മുട്ടയിൽ നിന്ന് വിരിഞ്ഞ പെൻഗ്വിൻ കുഞ്ഞിനെ ഇപ്പോൾ ഇവർ രണ്ടുപേരും ചേർന്നാണ് വളർത്തുന്നത്. ഇലക്ട്രയും വയലറ്റും എന്ന് പേരുള്ള പെൻഗ്വിനുകളാണ് ഒരു കല്ലിന്റെ പുറത്ത് ഒരുമിച്ച് കൂടൊരുക്കിയത്. ഓഷ്യാനോഗ്രാഫിക് വലൻസിയയിലെ ഉദ്യോഗസ്ഥർ ആണ് ഇക്കാര്യം അറിയിച്ചത്.

    ഈ മാസം വിരിഞ്ഞ മറ്റൊരു പെൻഗ്വിൻ ദമ്പതികളുടെ മുട്ട ദത്തെടുത്ത് അടയിരിക്കാനായി സ്വവർഗാനുരാഗികളായ പെൻഗ്വിനുകൾക്ക് നൽകാൻ അവരുടെ പരിപാലകർ തീരുമാനിക്കുകയായിരുന്നു. ഇലക്ട്രയും വയലറ്റും ചേർന്നാണ് ഇപ്പോൾ കുഞ്ഞിനെ വളർത്തുന്നത്. ഏകദേശം 75 ദിവസങ്ങൾ കഴിയുമ്പോൾ കുഞ്ഞ് പെൻഗ്വിൻ സ്വതന്ത്രമാകും.

    You may also like:കോവിഡാനന്തര സുരക്ഷിത യാത്ര; ഇന്ത്യയിലെ ഔദ്യോഗിക ചുമതല അറ്റോയിക്ക് [NEWS]ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ആരോഗ്യവകുപ്പ് ജീവനക്കാരി മരിച്ചു [NEWS] പെട്ടിമുടിയിൽ തിരച്ചിൽ താൽക്കാലികമായി നിർത്തി; കണ്ടെത്തിയത് 65 മൃതദേഹങ്ങൾ [NEWS]

    25 ജെന്റൂ പെൻഗ്വിനുകളുള്ള അക്വേറിയത്തിൽ ഈ സീസണിൽ ഇതുവരെ മൂന്നു പെൻഗ്വിൻ കുഞ്ഞുങ്ങളാണ് വിരിഞ്ഞത്. 38 ദിവസമാണ് സാധാരണയായി പെൻഗ്വിൻ കുഞ്ഞുങ്ങൾ വിരിയാൻ സമയമെടുക്കാറുള്ളത്. ഓഷ്യാനോഗ്രാഫിക് വലൻസിയയിൽ ഇത് ആദ്യമായാണ് സ്വവർഗാനുരാഗികളായ പെൻഗ്വിനുകൾ ദത്തെടുക്കുന്നത്. എന്നാൽ, ഇത് സാധാരണമാണെന്നാണ് അക്വേറിയം അധികൃതർ പറയുന്നത്.

    പ്രകൃതിയിലും മൃഗശാലകളിലുമായി 450ൽ പരം സ്പീഷീസുകളിൽ സ്വവർഗാനുരാഗം സാധാരണമാണ്. ലണ്ടൻ, ബെർലിൻ, സിഡ്നി എന്നിവിടങ്ങളിലെ മൃഗശാലകളിലും സ്വവർഗാനുരാഗ പെൻഗ്വിൻ കുടുംബങ്ങളുണ്ട്. പെൻഗ്വിനുകളിലെ മൂന്നാമത്തെ വലിയ ഇനമാണ് ജെൻറൂ പെൻഗ്വിനുകൾ. പല അറ്റ്ലാന്റിക് ഉപദ്വീപുകളിലും ഫാക് ലാൻഡ് ദ്വീപുകളിലും ദക്ഷിണ ജോർജിയയിലും ഇതിനെ കാണപ്പെടുന്നു.
    Published by:Joys Joy
    First published: