HOME /NEWS /Life / Sanjeevani: A Shot Of Life’ കൂട്ട വാക്സിനേഷൻ കാമ്പെയിനുള്ള പ്രചരണ ഗാനം അന്താരാഷ്ട്ര യോഗാ ദിനത്തിൽ പുറത്തിറക്കി

Sanjeevani: A Shot Of Life’ കൂട്ട വാക്സിനേഷൻ കാമ്പെയിനുള്ള പ്രചരണ ഗാനം അന്താരാഷ്ട്ര യോഗാ ദിനത്തിൽ പുറത്തിറക്കി

Sanjeevani

Sanjeevani

നെറ്റ്വർക്ക് 18- ൻ്റെ Sanjeevani – A Shot of Life, ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിൽ ഫെഡറൽ ബാങ്ക് ആരംഭിച്ച സിഎസ്ആർ സംരംഭമാണ്.

  • Share this:

    ഇന്ത്യയിലെ ഏറ്റവും വലിയ വാക്സിനേഷൻ ബോധവൽക്കരണ ഡ്രൈവായ ‘Sanjeevani: A Shot Of Life’, കാമ്പെയിനുള്ള പ്രചരണ ഗാനം അന്താരാഷ്ട്ര യോഗാ ദിനത്തിൽ പുറത്തിറക്കി. ആനന്ദ് നരസിംഹൻ ആങ്കർ ചെയ്ത പരിപാടിയിൽ പ്രചരണ അംബാസഡർ സോനു സൂദും സംഗീത സംവിധായകൻ ശങ്കർ മഹാദേവനും ചേർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ്റെ സാന്നിദ്ധ്യത്തിലാണ് ഗാനം പുറത്തിറക്കിയത്. മറ്റ് വിശിഷ്ടാതിഥികളും പരിപാടിയിൽ പങ്കെടുത്തു.

    പുതുസാധാരണ സാഹചര്യത്തിൽ നടന്ന ലോഞ്ചിംഗ് വിസ്മയകരമായ ഒരു വെർച്വൽ സംരംഭമായിരുന്നു. ഗംഭീരമായ ഡിജിറ്റൽ പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള സംഗീതസംവിധായകരും ഗാനരചയിതാക്കളും മറ്റ് പ്രമുഖരും എന്നിവർ പങ്കെടുത്തു.

    നെറ്റ്വർക്ക് 18- ൻ്റെ Sanjeevani – A Shot of Life, ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിൽ ഫെഡറൽ ബാങ്ക് ആരംഭിച്ച സിഎസ്ആർ സംരംഭമാണ്. കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ഓരോ ഇന്ത്യക്കാരനും പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. നാസിക്, ഗുണ്ടൂർ, ദക്ഷിണ കന്നഡ, അമൃത്സർ, ഇൻഡോർ എന്നിവിടങ്ങളിലെ ഒരു ലക്ഷത്തോളം ആളുകളിലേക്ക് ഇതിനോടകം തന്നെ സഞ്ജീവനി ഗാഡി എത്തിയിട്ടുണ്ട്.

    “Jab apni baari aaye tika laga” (നിങ്ങളുടെ അവസരമാകുമ്പോൾ, ഷോട്ട് നേടുക), എന്ന ആകർഷകമായ വരികളുള്ള പ്രചരണഗാനം ഓരോ ഇന്ത്യക്കാരനെയും സ്വയം പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ പ്രേരിപ്പിക്കുന്നു. ശങ്കർ മഹാദേവൻ, ശിവം മഹാദേവൻ, സിദ്ധാർത്ഥ് മഹാദേവൻ, ഹര്ഷ്ദീപ് കൗര് എന്നിവർ ചേർന്ന് കംപോസ് ചെയ്ത ഗാനം തനിഷ്ക്ക് നബാർ ആണ് രചിച്ചിരിക്കുന്നത്.

    വാക്സിനേഷൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് ചടങ്ങിൽ ഇവർ ആവർത്തിച്ചു. രാജ്യമിപ്പോൾ രണ്ടാം തരംഗത്തെ മറികടന്ന് മൂന്നാം തരംഗത്തിനെതിരെ പോരാടാൻ തയ്യാറെടുക്കുന്നതിനാൽ, പകർച്ചവ്യാധിയെ തുരത്താൻ ഒരേയൊരു മാർഗ്ഗമെന്ന നിലയിൽ എല്ലാവരും കൂട്ടത്തോടെ പ്രതിരോധ കുത്തിവയ്പ്പുകളെടുക്കണം.

    ‘പ്രചരണഗാനം’

    വിവിധ പരിപാടികളിലൂടെ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, COVID-19 ന് ശേഷമുള്ള സാധാരണ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയെ ശക്തിപ്പെടുത്തുകയാണ് ‘Sanjeevani’.

    വാക്സിൻ സംബന്ധിച്ച വരികളും ആകർഷകമായ താളവും ഉപയോഗിച്ചുള്ള പ്രചരണ ഗാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുമെന്ന് ഉറപ്പാണ്. പെട്ടെന്ന് ശ്രദ്ധപിടിച്ച് പറ്റുന്ന ഈ ഗാനം ആളുകൾ കേൾക്കുകയും ചെയ്യും. ഈ ഇരുണ്ട കാലഘട്ടത്തിൽ ഉത്സാഹം നൽകുന്ന ഈ ഗാനം കുത്തിവയ്പ്പടെുക്കാൻ ആളുകൾക്ക് പ്രചോദനം നൽകുന്നു.

    'അന്താരാഷ്ട്ര യോഗാ ദിനവും പ്രചരണ ഗാനത്തിൻ്റെ പുറത്തിറക്കലും’

    അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചാണ് പ്രചരണ ഗാനം പുറത്തിറക്കുന്നത്. കാരണം യോഗയും വാക്സിനും പ്രതിരോധ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു. നല്ല ആരോഗ്യത്തിനായി യോഗ ചെയ്യുന്നത് പോലെ, ഈ കാലഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പ് ആരോഗ്യത്തിനും ക്ഷേമത്തിനും ഗ്യാരണ്ടി നൽകുന്നു. യോഗ ആഗോള പ്രതിഭാസമായി മാറിയത് പോലെ, കാമ്പെയിനും ദേശീയ ശ്രദ്ധ നേടാനാണ് ‘Sanjeevani’ ലക്ഷ്യമിടുന്നത്. എല്ലാവരും സുരക്ഷിതരാകുന്നത് വരെ ആരും സുരക്ഷിതരാകില്ലെന്ന് ആളുകളെ ഓർമ്മിപ്പിച്ച് പ്രചരണ ഗാനം രാജ്യത്തിൻ്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കാൻ ശ്രമിക്കുന്നു. COVID-19 നെതിരായ ഏക പരിഹാരം വാക്സിനേഷൻ ആണ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ശബ്ദമാണിത്. എല്ലാവരെയും വാക്സിനേഷൻ എടുപ്പിക്കുന്നതിലൂടെ കാമ്പെയ്ൻ ആളുകൾക്ക് ‘Sanjeevani’ നൽകുന്നു.

    #TikaLagayaKya

    First published:

    Tags: Covid Vaccination Campaign, COVID-19 Vaccine, Federal Bank, Network19, Sanjeevani, Sanjeevani A Shot Of Life