• HOME
  • »
  • NEWS
  • »
  • life
  • »
  • 'യേ മേരേ വതൻ കേ ലോഗോ'... ലതാജിയുടെ മനോഹര ഗാനം സംസ്കൃതത്തിൽ വിവർത്തനം ചെയ്ത് അധ്യാപകൻ

'യേ മേരേ വതൻ കേ ലോഗോ'... ലതാജിയുടെ മനോഹര ഗാനം സംസ്കൃതത്തിൽ വിവർത്തനം ചെയ്ത് അധ്യാപകൻ

മേജർ രവി ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

  • Last Updated :
  • Share this:
    ഇന്ത്യയുടെ വാനമ്പാ‌ടി ലതാ മങ്കേഷ്കർ അനശ്വരമാക്കിയ 'യേ മേരേ വതൻ കേ ലോഗോ'... എന്ന ഗാനം സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്ത് അധ്യാപകൻ. ഗാനത്തിന്റെ സംസ്‌കൃതം വേർഷൻ യൂട്യൂബിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

    സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ സംസ്കൃതം അധ്യാപകൻ ഷിബു കുമാറാണ് ഗാനം സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്‌തത്. പിന്നണി ഗായിക വർഷയാണ് ആലാപനം. മേജർ രവി ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

    സംസ്കൃത ഭാഷയോടുള്ള പ്രണയവും ദേശഭക്തിയും ആണ് ഗാനം വിവർത്തനം ചെയ്യാനുള്ള പ്രധാന ഘടകമെന്ന് ഷിബു കുമാർ പറയുന്നു.

    നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

    കാഴ്ച' സിനിമയിൽ മമ്മൂട്ടിയുടെ അച്ഛൻ വേഷം ചെയ്ത നെടുമ്പ്രം ഗോപി (Nedumpuram Gopi) അന്തരിച്ചു. 85 വയസ്സായിരുന്നു. സീരിയൽ രംഗത്തും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു. കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് എന്നിവയാണ് മറ്റു ചിത്രങ്ങൾ.
    Published by:Naseeba TC
    First published: