• HOME
  • »
  • NEWS
  • »
  • life
  • »
  • SAUDI ARABIA MINISTRY OF HAJJ AND UMRAH HAS ANNOUNCED THE PROCEDURES FOR PILGRIMS MM

റമദാനിൽ ഉംറ ചെയ്യാ൯ ഉദ്ദേശിക്കുന്നുണ്ടോ? സൗദി സർക്കാറിന്റെ പുതിയ നിയമങ്ങൾ അറിയാം

കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സൗദി സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ജിദ്ദ: സൗദി അറേബ്യയിലെ ഹജ്ജ് ഉംറ മന്ത്രാലയം രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീർത്ഥാടകർക്കായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സൗദി സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

    ഉംറ നിർവഹിക്കുന്നതിന് ആറു മണിക്കൂർ മുമ്പ് തീർഥാടകർ മക്കയിലെ കെയർ സെന്ററിൽ എത്തിച്ചേരണ്ടതാണ്. അവിടെ വച്ച് ആളുകൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട് എന്ന് രേഖകൾ പരിശോധിച്ച്‌ അധികൃതർ ഉറപ്പുവരുത്തും. കുത്തിവെപ്പ് സ്വീകരിച്ച യാത്രക്കാർക്ക് മാത്രമേ ഉംറക്കുള്ള അനുമതി നൽകുകയുള്ളൂ എന്ന് സൗദി സർക്കാർ നേരത്തേ അറിയിച്ചിരുന്നു. ഇവിടെ വച്ച് ഒരു ബ്രെയ്സ്ലെറ്റ് യാത്രക്കാർക്ക് കൈമാറും.

    കെയർ സെന്ററിൽ നിന്ന് ഉംറ തീർത്ഥാടകർ നേരെ അൽ ശുബൈക ഗാതറിംഗ് സെന്ററിലേക്കാണ് പോകേണ്ടത്. അവിടെ വച്ച് യാത്രക്കാരുടെ വിവരങ്ങളും യാത്രാ പെർമിറ്റും ബ്രെയ്സ്ലെറ്റ് വഴി പരിശോധിക്കും. തീർഥാടകർ അനുവദിച്ച സമയത്തിനുള്ളിൽ പുണ്യകർമ്മങ്ങൾ നിർവഹിച്ചു തിരിച്ചു പോകുന്നുണ്ടോ എന്ന് കർശനമായി പരിശോധിക്കുമെന്ന് അധികൃതർ പറയുന്നു.

    കഴിഞ്ഞ മാർച്ച് പകുതിയോടെയാണ് സൗദി ഗവണ്മെന്റ് വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർക്കും ഉംറ കർമ്മം നിർവഹിക്കാൻ ഉള്ള അനുമതി നൽകിയത്. കോവിഡ് വ്യാപനം തടയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച മുൻകരുതലുകൾ കൃത്യമായി പാലിക്കുന്ന ആളുകള്‍ക്ക് മാത്രമേ ഉദ്ഘാടനം അനുവദിക്കുകയുള്ളൂ എന്ന് സർക്കാർ അധികൃതർ പറയുന്നു. ഉംറ ആവശ്യത്തിനായി ‘ഇഅ്തമർനാ’, ‘തവക്കൽനാ’ തുടങ്ങി രണ്ട് നൂതന സാങ്കേതിക മൊബൈൽ ആപ്പുകൾ സൗദി ഹജ്ജ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. സൗദി അതോറിറ്റി ഫോർ ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഹജ്ജ്-ഉംറ മന്ത്രാലയവും സംയുക്തമായിട്ടാണ് പുതിയ ആപ്പ് പുറത്തിറക്കിയത്.



    വിദേശികൾക്കും സ്വദേശികൾക്കും ഉംറ നിർവഹിക്കാനും മക്കയിൽ വെച്ച് പ്രാർത്ഥന നടത്താനുമുള്ള പെർമിഷനും ഈ ആപ്പ് വഴിയാണ് എടുക്കേണ്ടത്. റമദാനിലെ പ്രത്യേക പ്രാർത്ഥനക്ക് ഈ ആപ്പ് സഹായകമാവും. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ കൃത്യമായി തുടരണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം നിർദേശം നൽകുന്നുണ്ട്. ഔദ്യോഗിക വഴികളിലൂടെ മാത്രമേ ഉംറ തീർത്ഥാടനത്തിനുള്ള അനുമതി ലഭിക്കുകയില്ല എന്ന് ലഭിക്കുകയുള്ളൂ.

    പത്തു പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മരണപ്പെട്ടത്. ഇതുവരെ 6791 പേർ കോവിഡ് ബാധിച്ചു രാജ്യത്ത് മരണമടഞ്ഞിട്ടുണ്ട്. 985 പുതിയ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 402,142 പേരിൽ 9,249 രോഗികൾ നിലവിൽ ചികിത്സയിൽ കഴിയുന്നു. പുതിയ രോഗികളിൽ 463 പേർ റിയാദിൽ നിന്നാണ്. പുതുതായി മക്കയിൽ 164 രോഗികളും 140 പേർ കിഴക്കൻ പ്രവിശ്യയിലും 30 പേർ മദീനയിലുമുണ്ട്. 661 പേർക്ക് ഇന്നലെ ഭേദമായി. രാജ്യത്തെ നിലവിലെ കോവിഡ് നെഗറ്റീവ് ആയവരുടെ എണ്ണം 386,102 ആണ്.

    Keywords: Saudi Arabia, umrah, hajj, pilgrimage to makkah, travel to saudi, covid rules in saudi, സൗദി, മക്ക, മദീന, ഉംറ, ഹംജ്, സൗദി യാത്ര
    Published by:user_57
    First published:
    )}