കെയ്റോ: വിന്റേജ് കാറുകളോടുള്ള പ്രണയം ഈജിപ്ത് സ്വദേശിയായ സയ്യിദ് സിമയെ ഇന്ന് എത്തിച്ചിരിക്കുന്നത് ഏറ്റവും കൂടുതൽ വിന്റേജ് കാറുകളുടെ ഉടമ എന്ന നിലയിലേക്കാണ്. 25 വയസ്സിൽ തുടങ്ങിയ വിനോദമാണ് സിമ ഇന്നും തുടരുന്നത്.
അപൂർവമായ സൗന്ദര്യവും ആകർഷണീയതയുമാണ് വിന്റേജ് കാറുകളിലേക്ക് സിമയെ അടുപ്പിച്ചത്. അര നൂറ്റാണ്ട് പിന്നിടുമ്പോൾ സിമയുടെ പക്കൽ ഇന്നുള്ളത് നൂറിലേറെ വിന്റേജ് കാറുകൾ. ഈജിപ്തിലെ പ്രമുഖ സംവിധായകരെല്ലാം സിനിമാ ആവശ്യങ്ങൾക്കായി വിന്റേജ് കാറുകൾ വാടകയ്ക്ക് വാങ്ങിക്കുന്നത് സിമയിൽ നിന്നാണ്. ഇതിനായി ഈജിപ്തിലെ മീഡിയ പ്രൊഡക്ഷൻ സിറ്റിയിൽ സൂക്ഷിച്ചിരിക്കുകയാണ് സിമ തന്റെ കാറുകളിൽ അധികവും.
1980 കളിലെ ഒബോൺ ആണ് സിമയുടെ ശേഖരത്തിൽ ഏറ്റവും പഴക്കമുള്ളത്. മരം ഉപയോഗിച്ചുള്ള ഫ്രെയിമും സ്റ്റീൽ കൊണ്ടുള്ള കോട്ടിങ്ങുമാണ് ഓബോണിന്റെ പ്രത്യേകത. ആദ്യ കാലങ്ങളിൽ ചെറിയ വിലയ്ക്ക് കാറുകൾ ലഭിച്ചിരുന്നത് സിമയ്ക്ക് ഗുണകരമായി.
വിന്റേജ് കാറുകളോടുള്ള പിതാവിന്റെ പ്രണയം 38 കാരനായ മകൻ അയ്മൻ ആണ് ലോകത്തെ അറിയിച്ചത്. ഓർമ വെച്ച നാൾ മുതൽ പിതാവിനെ കാറുകൾക്കിടയിലാണ് കാണുന്നതെന്ന് അയ്മൻ പറയുന്നു. സിനിമകളിൽ തങ്ങളുടെ കാറുകൾ കാണുമ്പോൾ വല്ലാത്ത സന്തോഷമാണെന്ന് അയ്മൻ പറയുന്നു.
സിമയുടെ പക്കലുള്ള അപൂർവ കാറുകളെ തേടി സിനിമാക്കാർ മാത്രമല്ല, മറ്റ് മേഖലകളിലെ പ്രമുഖരും എത്താറുണ്ട്. മുൻ ഈജിപ്തിഷ്യൻ പ്രസിഡന്റ് അൻവർ അൽ സാദത്ത് ഉപയോഗിച്ചിരുന്ന ഷെവർലെ സിമയുടേതായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.