• HOME
 • »
 • NEWS
 • »
 • life
 • »
 • Inspiring Life | ശുചീകരണ തൊഴിലാളിയിൽ നിന്ന് സ്റ്റാർ ഹോട്ടൽ ജീവനക്കാരനിലേക്ക്; ആരെയും പ്രചോദിപ്പിക്കുന്ന ജീവിതകഥ

Inspiring Life | ശുചീകരണ തൊഴിലാളിയിൽ നിന്ന് സ്റ്റാർ ഹോട്ടൽ ജീവനക്കാരനിലേക്ക്; ആരെയും പ്രചോദിപ്പിക്കുന്ന ജീവിതകഥ

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്നുള്ള രാഹുല്‍ രാജു ഷഹ്റാവു 16 വയസിൽ ശുചീകരണ തൊഴിലാളിയായി ജീവിതം തുടങ്ങിയ വ്യക്തിയാണ്.

 • Share this:
  സമൂഹത്തിന് മുഴുവൻ പ്രചോദനകരമായ ജീവിതം നയിക്കുന്ന ധാരാളം യുവാക്കള്‍ നമുക്ക് ചുറ്റുമുണ്ട്. അവരിൽ പലരും തിരിച്ചറിയപ്പെടാതെ പോകുന്നു. രാജ്യത്തെ യുവാക്കൾക്ക് മുഴുവൻ മാതൃകയായ ഒരു ഔറംഗബാദ് (Aurangabad) സ്വദേശിയുടെ ജീവിതം ഇപ്പോൾ വലിയ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഓടകളും കാനകളും ഒക്കെ വൃത്തിയാക്കിയിരുന്ന ഒരു ശുചീകരണ തൊഴിലാളിയിൽ (Scavenger) നിന്ന് ജീവിതം തുടങ്ങിയ അദ്ദേഹം വളരെ കഷ്ടതകൾ നേരിട്ട് ഇപ്പോള്‍ ഒരു സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരനായി (Star Hotel Staff) മാറിയിരിക്കുകയാണ്.

  മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്നുള്ള രാഹുല്‍ രാജു ഷഹ്റാവു 16 വയസിൽ ശുചീകരണ തൊഴിലാളിയായി ജീവിതം തുടങ്ങിയ വ്യക്തിയാണ്. രാഹുലിന്റെ പിതാവും ഒരു ശുചീകരണ തൊഴിലാളിയായിരുന്നു. അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. തന്റെ പിതാവിന്റെ വിധിയായിരിക്കും തനിക്കുമെന്നായിരുന്നു രാഹുല്‍ മുമ്പ് കരുതിയിരുന്നത്. ''ശുചീകരണ തൊഴിലാളിയായിരുന്ന എന്റെ പിതാവ് ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. എപ്പോഴെങ്കിലും അതേ വിധി നേരിടേണ്ടിവരുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു", രാഹുൽ പറയുന്നു.

  എന്നാല്‍ ഔറംഗബാദിലുള്ള ഹാര്‍പിക് വേള്‍ഡ് ടോയ്ലറ്റ് കോളേജിലെ ഒരു പരിശീലന പരിപാടിയില്‍ ചേര്‍ന്നത് രാഹുലിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി. ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ ജോലി ലഭിക്കാന്‍ അവിടത്തെ പരിശീലനം രാഹുലിനെ സഹായിച്ചു. ഹാര്‍പിക് വേള്‍ഡ് ടോയ്ലറ്റ് കോളേജിലെ പരിശീലനവും പ്ലേസ്മെന്റ് പ്രോഗ്രാമും രാഹുലിന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയായിരുന്നു. അതോടെ ശുചീകരണ തൊഴിൽ ഉപേക്ഷിക്കാനും തനിക്ക് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും കഴിഞ്ഞെന്ന് രാഹുൽ പറയുന്നു.

  Also read- Travel സി. നരേന്ദ്രൻ; മലയാളിയുടെ യാത്രയെ ഹിമാലയത്തോളം വളർത്തിയ തീർത്ഥാടകൻ

  ''ഒരു അഭിമുഖ പരീക്ഷയ്ക്കായി ത്രീ-സ്റ്റാര്‍ ഹോട്ടലില്‍ കയറിച്ചെന്നപ്പോൾ എനിക്ക് എന്നെത്തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല'' എന്നായിരുന്നു ജോലി ലഭിച്ചതിനെക്കുറിച്ച് രാഹുല്‍ പറഞ്ഞത്. ശുചീകരണ തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധരായി ഹാര്‍പിക് വേള്‍ഡ് ടോയ്ലറ്റ് കോളേജ് 2018 ഓഗസ്റ്റിലാണ് ആരംഭിച്ചത്. കോളേജിൽ പരിശീലന പരിപാടി തുടങ്ങി ആദ്യ വര്‍ഷം തന്നെ 3200 ശുചീകരണ തൊഴിലാളികള്‍ക്കാണ് വിവിധ ഏജന്‍സികളില്‍ ജോലി ലഭിച്ചത്.

  ശുചീകരണ തൊഴിലാളികള്‍ അടഞ്ഞുകിടക്കുന്ന അഴുക്കുചാലുകളിലേക്കും സെപ്റ്റിക് ടാങ്കുകളിലേക്കും നേരിട്ട് ഇറങ്ങി തൊഴില്‍ ചെയ്യാന്‍ സാമ്പത്തികമായും മറ്റും പല കാരണങ്ങളാലും നിര്‍ബന്ധിതരാകുന്നു. അവിടെ അവര്‍ക്ക് മണിക്കൂറുകളോളം വിഷവാതകങ്ങള്‍ ശ്വസിച്ച് ജോലി ചെയ്യേണ്ടതായി വരുന്നു. പല തൊഴിലാളികള്‍ക്കും മരണം വരെ സംഭവിക്കാറുണ്ട്. ദൈര്‍ഘ്യമേറിയതും അപകടകരമായതുമായ തൊഴിലായിരുന്നിട്ടും അവര്‍ക്ക് തുച്ഛമായ വരുമാനമേ ലഭിക്കുന്നുള്ളൂ. ഈ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇന്നും സാമൂഹിക വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നു എന്നത് ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്.

  Also read- Akshay Kumar| 9 കോടി രൂപയ്ക്ക് മുംബൈയിലെ ഓഫീസ് വിറ്റു; പിന്നാലെ ആഢംബര അപാർട്മെന്റ് സ്വന്തമാക്കി അക്ഷയ് കുമാർ

  ശുചീകരണ തൊഴിലാളികളുടെ ജീവിത വിജയത്തിന്റെ കഥകള്‍ ഉൾക്കൊള്ളിച്ച്, '101 സ്റ്റോറീസ് ഓഫ് ഇന്‍സ്പിരേഷന്‍' എന്ന ഒരു കോഫി ടേബിള്‍ ബുക്ക് 'മിഷന്‍ പാനി' അവതരിപ്പിച്ചിരുന്നു. 2021 നവംബര്‍ 19ന് നടന്ന 'മിഷന്‍ പാനി വേള്‍ഡ് ടോയ്ലറ്റ് ദിനാചരണ പരിപാടിയിൽ വെച്ചാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ന്യൂസ് 18ന്റെയും ഹാര്‍പിക് ഇന്ത്യയുടെയും സംയുക്ത സംരംഭമായ മിഷന്‍ പാനി രാജ്യത്ത് ശുദ്ധജലലഭ്യത, ശുചീകരണം, ആരോഗ്യ ശുചിത്വം എന്നിവ ഉറപ്പു വരുത്തുന്നതിനുള്ള പ്രചാരണ പരിപാടിയാണ്.
  Published by:Naveen
  First published: